
അമ്പിളിയുട വിഷയത്തിൽ ഞാൻ പിന്നെ ഇടപെടാതിരുന്നതിന് കാരണമുണ്ട് ! അനു ജോസഫ് പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അനു ജോസഫ്. സിനിമയിലും അതുപോലെ സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന അനു ഇപ്പോഴും അവിവാഹിതയാണ്, താരത്തിനോട് എപ്പോഴും ആരാധകർ ചോദിക്കുന്ന ഒരു ചോദ്യമാണ് എന്ത്കൊണ്ട് ഇതുവരെ വിവാഹം കഴിച്ചില്ല എന്നത്, അതിനു അനുവിന്റെ മറുപടി ഇങ്ങനെ, താൻ ഒരിക്കലൂം വിവാഹം കഴിക്കില്ല എന്ന് പറഞ്ഞിട്ടില്ല, ചിലപ്പോൾ അത് വളരെ പെട്ടന്ന് നടക്കും, ചിലപ്പോൾ ഒരുപാട് സമയം എടുത്തെന്ന് വരാം, അതുമല്ലെകിൽ ചിലപ്പോൾ അത് നടനില്ലന്നും വരാം…
ഇപ്പോൾ ഞാൻ എന്റെ ജീവിതത്തെ ഒരുപാട് സ്നേഹിക്കുന്നു ആസ്വദിക്കുന്നു, എന്റെ തീരുമാനങ്ങൾ എന്റെ ഇഷ്ടം, വിവാഹം കഴിഞ്ഞു കഴിയുമ്പോൾ നമ്മൾക്ക് അങ്ങനെ പറ്റില്ലല്ലോ, അനുവാദം ചോദിക്കണം എന്നൊക്കെയില്ലേ, അതുകൊണ്ട് വിവാഹം കഴിക്കില്ല എന്ന് ഞാൻ പറയുന്നില്ല, എനിക്ക് എന്റെ ജീവിതത്തിലേക്ക് വരുന്ന ആളെ പറ്റി ചില സ്വപ്നങ്ങൾ ഉണ്ട്…
നമ്മളുട ഇഷ്ടങ്ങളെ മാനിക്കുന്ന ഒരാളായിരിക്കണം, ഈ ലോകത്തെ ഏത് വിഷയത്തെ പറ്റിയും എനിക്ക് തുറന്ന് സംസാരിക്കാൻ കഴിയുന്ന ഒരാളായിരിക്കണം, ചുരുക്കി പറഞ്ഞാൽ നല്ലൊരു സുഹൃത്തായിരിക്കണം എന്നൊക്കെയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും അനു പറയുന്നു. ഇപ്പോൾ അനുവിന് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട്, അനു പങ്കുവെക്കുന്ന വളരെ രസകരമായ വിഡിയോകൾ വളരെ പെട്ടന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. പിന്നെ അമ്പിളി എന്റെ പണ്ടുമുതലേയുള്ള നല്ലൊരു സുഹൃത്താണ്, ആദിത്യനും അതേ..

പക്ഷെ പിന്നീട് ഇവർക്കിടയിൽ ഉണ്ടായ പ്രശ്ങ്ങൾ എന്നെ ശെരിക്കും ഞെട്ടിച്ചു എന്ന് തന്നെ പറയാം, ഞാൻ ശെരിക്കും അന്ന് വേറൊരു ഷൂട്ട് കഴിഞ്ഞ് വരുന്ന വഴിയായിരുന്നു, അപ്പോഴാണ് ഇത് ഞാൻ അറിയുന്നത് , ഉടൻ തന്നെ ഞാൻ അമ്പിളിയെ വിളിച്ചു, അവളോട് സംസാരിച്ചു അപ്പോൾ അവൾ എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു, അപ്പോൾ ഞാൻ ചോദിച്ചു നിനക്കിത് ചാനലിന്റെ മുന്നിൽ പറയാമോ എന്ന്, അവൾ പറയാം എന്ന് പറഞ്ഞതുകൊണ്ടാണ് അത് ഞാൻ ഷൂട്ട് ചെയ്‌തത്.
പിന്നീട് അവർ ഇത് നിയമപരമായി മുന്നോട്ട് കൊണ്ടുപോകുകയാണ്, ഞാൻ അതിനു ശേഷവും അമ്പിളിയെ വിളിച്ച് വിവരങ്ങൾ തിരക്കാറുണ്ട്. അത് എന്റെ വ്യക്തിപരമായ കാര്യമാണ്, അതെല്ലാം വീഡിയോ ആക്കി ഇടണമെന്നില്ലലോ, പിന്നെ അന്ന് ആ വീഡിയോ കണ്ട ചിലർ പറഞ്ഞു ഞാൻ അമ്പിളിയുടെ കാര്യം പറഞ്ഞ് ചാനലിന്റെ റേറ്റിങ് കൂട്ടാൻ ശ്രമിക്കുന്നു എന്ന് അതുകൊണ്ടുകൂടിയാണ് പിന്നെ അത്തരം വിഡിയോകൾ താൻ ചെയ്യാതിരുന്നത് എന്നും അനു പറയുന്നു.
കൂടാതെ താൻ ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. അച്ഛന്‍, അമ്മ , സഹോദരി എന്നിവരാണ് വീട്ടിലുള്ളത്. സഹോദരിയുടെ പേര് സൗമ്യ എന്നാണ്. പിന്നെ തിരുവനന്തപുരത്തെ വീട്ടില്‍ കുറെ പൂച്ച കുട്ടികള്‍ ഉണ്ടെന്നും അനു പറയുന്നു.
Leave a Reply