ആദ്യം നോ പറഞ്ഞു ! പക്ഷെ പിന്നെ മക്കളെ ഓർത്ത് അത് സമ്മതിക്കുകയായിരുന്നു ! സന്തോഷ വാർത്ത പങ്കുവെച്ച് അമ്പിളി ദേവി!

\മലയാളികളുടെ ഇഷ്ട താരമാണ് നടിയും നർത്തകിയുമായ അമ്പിളി ദേവി. കാലത്തിലാകമായി തിളങ്ങിയ അമ്പിളി സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായിരുന്നു. പക്ഷെ  താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രതിസന്ധികൾ നേരിട്ട ആളാണ് അമ്പിളി, ആദ്യ  വിവാഹം പരാജയമായിരുന്നത് കൊണ്ട് അമ്പിളി വീണ്ടും വിവാഹിതയാകുകയായിരുന്നു.

ഇപ്പോൾ തനറെ ജീവിതത്തിലെ ഒരു പുതിയ സന്തോഷ വാർത്ത പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് താരം. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അമ്പിളി. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പ്രിയപ്രേക്ഷകർക്ക് മുന്നിലേക്ക് തുമ്പപ്പൂവിലെ മായയായിട്ടാണ് താരത്തിന്റെ രണ്ടാം വരവ്.

മായ എന്ന കഥാപത്രത്തെ  വിശ്വസിച്ചു എന്നെ ഏൽപ്പിച്ച പ്രൊഡ്യൂസർ ഉമാ ധരൻ സാർ, സംവിധായകൻ ദിലീപ് സാർ, പ്രിയപ്പെട്ട സംഗീത ചേച്ചി, കൂടാതെ എന്റെ  പ്രിയസഹപ്രവർത്തകർ എല്ലാവർക്കും നന്ദി .എന്നും എന്നെ സ്നേഹിച്ചിട്ടുള്ള പ്രിയ പ്രേക്ഷകരുടെ പ്രോത്സാഹനവും പ്രാർത്ഥനയും ഇനിയും ഞാൻ പ്രതീക്ഷിക്കുന്നു, എന്ന പോസ്റ്റോടെയാണ് തിരിച്ചുവരവിനെ കുറിച്ച് അമ്പിളി വാചാല ആയത്.

ഇതിനും മുമ്പും തനിക്ക് ഒരുപാട് ഓഫറുകൾ വന്നിരുന്നു പക്ഷെ അതെല്ലാം സാഹചര്യം കൊണ്ട് വേണ്ട എന്ന് വെക്കുകയായിരുന്നു. ശേഷം തുമ്പപ്പൂവിൽ നിന്നും അവസരം വന്നപ്പോഴും ആദ്യം നോയാണ് പറഞ്ഞതാണ്. പക്ഷേ ക്യാരക്ടർ ഇഷ്ടപ്പെട്ടതിനാലും കംഫർട്ടായി വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യം ഉറപ്പായതിനാലുമാണ് ഇത് ചെയ്യാം എന്ന് തീരുമാനിച്ചത് എന്നും അമ്പിളി പറയുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ മക്കളെ തനിച്ചാക്കി ഷൂട്ടിങ്ങിന് പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,മൂത്ത മകന് ഓൺലൈൻ ക്ലാസ്സ് ഉണ്ട്. അതുപോലെ കുഞ്ഞ് മകന്റെ കാര്യങ്ങൾക്കും ഞാൻ തന്നെ വേണം, അതൊക്കെ ഓർത്താണ് ആദ്യം നോ പറഞ്ഞത്, എന്നാൽ ഇനി അച്ഛനും അമ്മയ്ക്കും രണ്ടുമക്കൾക്കും ഒപ്പമാണ് ഷൂട്ടിങ്ങിന് പോകുന്നത്. അതിനുള്ള സൗകര്യം ഈ സീരിയലിന്റെ ടീം ഒരുക്കിത്തന്നിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മക്കളെ ഒറ്റയ്ക്കാക്കി മാറി നിൽക്കാനാകില്ല. താൻ ലൊക്കേഷനിലേക്ക് പോകുമ്പോൾ അവർ റൂമിലിരിക്കും. ബ്രേക്ക് ടൈമിൽ അവരുടെ അടുത്ത് പോയി വരാമല്ലോ..

ആ സന്തോഷത്തിലും സമാധാനത്തിലുമാണ് ഈ വർക്ക് ഏറ്റെടുത്തത്. പിന്നെ മക്കൾ വളർന്ന് വരികയല്ലേ, അവരുടെ നല്ല ഭാവിക്ക് സാമ്പത്തിക ഭദ്രത വളരെ അത്യാവിശ്യമാണ്. അതുകൊണ്ടുതന്നെ ഡാൻസ് ക്‌ളാസും അഭിനയവും എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്. കുഞ്ഞുങ്ങൾ വളർന്നു വരുകയല്ലേ. അച്ഛനും അമ്മയ്ക്കും ജോലി ഉണ്ടെങ്കിലും ഒരു കുടുംബം മുൻപോട്ട് കൊണ്ട് പോകാൻ പ്രയാസമാണ്. അപ്പോൾ ഒരു സിങ്കിൽ പേരന്റാകുമ്പോൾ കുറച്ചു കൂടി സാമ്പത്തിക ഭദ്രത ആവശ്യമാണ്. എന്നും കോവിഡ് കാലഘട്ടത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയെന്നും അമ്പിളി തുറന്ന് പറഞ്ഞിരുന്നു. ഏതായാലും അമ്പിളിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വരികയാണ് ആരാധകർ.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *