
‘വേറെ ഒന്നും ചെയ്തില്ലല്ലോ കല്യാണമല്ലേ ചെയ്തത്’ ! ഒരാളെ വെറുതെ അപമാനിക്കാൻ ആർക്കും അവകാശമില്ല ! അമ്പിളി ദേവി പ്രതികരിക്കുന്നു !
അമ്പിളി ദേവി മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ്. കലാതിലകമായി എത്തി സിനിമ സീരിയൽ രംഗത്ത് ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്നു. ഈ അടുത്ത് അമ്പിളിയുടെ വ്യക്തി ജീവിതത്തിൽ ഒരുപാട് വിഷമതകൾ സംഭവിച്ചിരുന്നു. നടൻ ആദ്യത്തിനുമായുള്ള വിവാഹവും തുടർന്നുള്ള സംഭവ വികാസങ്ങളും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് അമ്പിളി. ഏറെ നാളത്തെ ഇടവേളക്ക് ശേഷം അമ്പിളി ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ് അമ്പിളി.
കഴിഞ്ഞ ദിവസം മധുരം ശോഭനം എന്ന ടെലിവിഷൻ പരിപാടിയുടെ ഭാഗമായിരുന്നു, അതിൽ ഏറെ നാളുകൾക്ക് ശേഷം അമ്പിളി നൃത്തം ചെയ്തിരുന്നു. ഹിറ്റ്ലര്‍ സിനിമയിലെ കിതച്ചെത്തും കാറ്റേ, കൊതിച്ചിപ്പൂം കാറ്റേ പാട്ടിനാണ് ഷോയില്‍ അമ്പിളി ദേവി നൃത്തം ചെയ്തിരുന്നത്. ഈ പരിപാടിയില്‍ നിന്നുമുള്ള തന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. അതീവ സുന്ദരിയായി എത്തിയ അമ്പിളിയുടെ ഒരു ചിത്രത്തിന് നേരെയാണ് ഒരാള്‍ അപമാനിക്കുന്ന തരത്തിലുള്ള കമന്റുമായി രംഗത്ത് എത്തിയത്. എന്നാൽ ഈ കമന്റിന് തക്ക മറുപടിയുമായി അമ്പിളിയുടെ ആരാധകര്‍ എത്തിയിരുന്നു. അതിനു പുറമെ മറുപടിയുമായി അമ്പിളിയും എത്തിയതോടെ അത് കൂടുതൽ ശ്രദ്ധ നേടുകയായിരുന്നു.
ആ കമന്റ് ഇങ്ങനെ ആയിരുന്നു, ‘അടുത്ത കെട്ട് ഉടനെ എങ്ങാനും ഉണ്ടോ’എന്നായിരുന്നു. താരത്തെ ആക്ഷേപിക്കുന്ന ഈ കമന്റ് അമ്പിളിയുടെ ആരാധകരെ ചൊടിപ്പിച്ചു. നിരവധി പേരാണ് നടിക്ക് പിന്തുണയുമായി എത്തിയത്, ‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’, ‘ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും ഒരു അവകാശമില്ല, അവർ വിവാഹം ഒന്ന് കഴിച്ചാലും പത്ത് കഴിച്ചാലും അത് ഒരിക്കലും മറ്റുള്ളവരെ ബാധിക്കുന്ന കാര്യമല്ല, അത് അവരുടെ വ്യക്തിപരമായ കാര്യമാണ് എന്ന് തുടങ്ങുന്ന ഒരുപാട് പോസിറ്റീവ് കമന്റുകൾ എത്തിയതോടെ തന്നെ അപമാനിച്ചയാള്‍ക്ക് ചുട്ട മറുപടി നല്കി കൊണ്ട് അമ്പിളി ദേവി തന്നെ നേരിട്ട് എത്തി. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നായിരുന്നു അമ്പിളി നല്കിയ കലക്കന്‍ മറുപടി. അമ്പിളിയും കൂടി പ്രതികരിച്ചതോടെ കമന്റും മുക്കി ഇയാള്‍ മുങ്ങുകയായിരുന്നു. ജീവിതത്തിൽ എത്രയൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ഒന്നിലും തളരാതെ ഇനിയും മുന്നോട്ട് ഇതുപോലെ തന്നെ പോകണം എന്നാണ് ഏവരും അമ്പിളിയോട് പറയുന്നത്.

ഇപ്പോൾ മഴവിൽ മനോരമയിലെ തുമ്പപ്പൂ എന്ന സീരിയലിലാണ് അമ്പിളി അഭിനയിച്ചുകൊണ്ടിരിക്കുന്നത്, മക്കളുടെ കാര്യങ്ങൾ നോക്കേണ്ടത് കൊണ്ട് വന്ന അവസരങ്ങൾ എല്ലാം ഒഴിവാക്കുക ആയിരുന്നു, പിന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ മക്കളെ തനിച്ചാക്കി ഷൂട്ടിങ്ങിന് പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,മൂത്ത മകന് ഓൺലൈൻ ക്ലാസ്സ് ഉണ്ട്. അതുപോലെ കുഞ്ഞ് മകന്റെ കാര്യങ്ങൾക്കും ഞാൻ തന്നെ വേണം, അതൊക്കെ ഓർത്താണ് ആദ്യം നോ പറഞ്ഞത്, എന്നാൽ ഇനി അച്ഛനും അമ്മയ്ക്കും രണ്ടുമക്കൾക്കും ഒപ്പമാണ് ഷൂട്ടിങ്ങിന് പോകുന്നത്.
അതിനുള്ള സൗകര്യം ഈ സീരിയലിന്റെ ടീം ഒരുക്കിത്തന്നിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മക്കളെ ഒറ്റയ്ക്കാക്കി മാറി നിൽക്കാനാകില്ല. താൻ ലൊക്കേഷനിലേക്ക് പോകുമ്പോൾ അവർ റൂമിലിരിക്കും. ബ്രേക്ക് ടൈമിൽ അവരുടെ അടുത്ത് പോയി വരാമല്ലോ എന്നും അമ്പിളി പറഞ്ഞിരുന്നു. കൂടാതെ മക്കൾ വളർന്നു വരികയല്ലേ, അവരുടെ നല്ല ഭാവിക്ക് സാമ്പത്തിക ഭദ്രത വളരെ അത്യാവിശ്യമാണ്. അതുകൊണ്ടുതന്നെ ഡാൻസ് ക്ലാസും അഭിനയവും എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ് എന്നും അമ്പിളി പറഞ്ഞിരുന്നു.
Leave a Reply