
നടി അഞ്ജലി വിവാഹിതയായി ! സഹ സംവിധായകൻ അജിത് രാജുവാണ് വരൻ ! ആശംസകൾ നേർന്ന് ആരാധകർ !
മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് അഞ്ജലി നായർ. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത അഞ്ജലി ദൃശ്യം 2 വിലെ മികച്ച കഥാപത്രത്തോടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. ബാലതാരമായി എത്തിയ അഞ്ജലി മാനത്തെ വെള്ളിത്തേരിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിച്ചത്. അതിനു ശേഷം പിന്നീട് ഒന്നുരണ്ട് ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചിരുന്നു, പിന്നീട് തമിഴ് സിനിമയിൽ താരമായിരുന്നു, പിന്നീടങ്ങോട്ട് 60 ത്തിൽ കൂടുതൽ മലയാള ചിത്രങ്ങളിൽ അഞ്ജലി തന്റെ സാനിധ്യം അറിയിച്ചിരുന്നു.
ദൃശ്യം 2 വിന്റെ വിജയം അഞ്ജലിക്കും നിരവധി പ്രശംസകളും ആശംസകളും അംഗീകാരങ്ങളും നേടികൊടുത്തിരുന്നു.. ഇപ്പോഴതാ നടിയുടെ പുനർ വിവാഹത്തിന്റെ വാർത്തയാണ് പുറത്ത് വരുന്നത്, അതെ അഞ്ജലി വീണ്ടും വിവാഹിതയായി, വരൻ സിനിമയിൽ നിന്ന് തന്നെയാണ്. സഹ സംവിധയകാൻ അജിത് രാജുവാണ് അഞ്ജലിയുടെ വരൻ. അജിത് തന്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ കൂടിയാണ് ഇപ്പോൾ ഈ സന്തോഷ വാർത്ത പുറത് ലോകത്തെ അറിയിച്ചത്.
ഇരുവർക്കും വിവാഹ ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും രംഗത്ത് വന്നിരുന്നു. അഞ്ജലിയുടെ രണ്ടാം വിവാഹമാണ് ഇത്, സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രഫറുമായ അനീഷ് ഉപാസനയായിരുന്നു അഞ്ജലിയുടെ ആദ്യ ഭർത്താവ്, ഇവകർക്ക് ഒരു മകളും ഉണ്ട്. ആവണി എന്നാണ് പേര്, മകൾ അമ്മയോടൊപ്പമാണ് ഉള്ളത്. നേരത്തെ അഞ്ജലി തന്റെ വിവാഹ മോചത്തെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, താനും തന്റെ ഭർത്താവുമായി കഴിഞ്ഞ ഒൻപത് വർഷമായി പിരിഞ്ഞു താമസിക്കുകയാണ്, കേസ് ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.. വിവാഹമോചനം കിട്ടുമ്ബോള് കിട്ടട്ടേ, വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന നിലപാടിലായിരുന്നു അഞ്ജലി.

കൂടാതെ എന്റെ ഏറ്റവും വലിയ സ്വത്ത് എന്റെ മകൾ ആണെന്നും അവൾ തോന്നോടപ്പമുള്ളത്കൊണ്ട് മറ്റൊന്നിനെ കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും അഞ്ജലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദൃശ്യത്തിനു ശേഷം തമിക്ക് കുറച്ച് നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട് താനിപ്പോൾ അതിന്റെ തിരക്കിലുമാണ് ഉള്ളത് എന്നും അഞ്ജലി പറഞ്ഞിരുന്നു. 2016 ൽ പുറത്തിറങ്ങിയ ചിത്രം ബെൻ ആ വർഷത്തെ നിരവധി അവാർഡുകൾ നേടിയെടുത്തിരുന്നു ആ ചിത്രത്തിൽ വളരെ ശക്തമായ ഒരു കഥാപത്രം അവതരിപ്പിച്ച അഞ്ജലിക്ക് ആ വർഷത്തെ മികച്ച സ്വഭാവ നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു.
കൂടാതെ ഈ ചെറുപ്രായത്തിൽ തന്നെ താരം സൂപ്പർതാരങ്ങളുടെ ‘അമ്മ വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പുലിമുരുകനിൽ മോഹൻലാലിൻറെ അമ്മ വേഷം ചെയ്തത് അഞ്ജലി ആയിരുന്നു. മകൾ ആവണിയും അഭിനയ രംഗത്ത് തുടക്കം കുറിച്ചിരുന്നു. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ അഞ്ജലിയുടെ മകളായി അഭിനയിച്ചത് താരത്തിന്റെ മകൾ ആവണി എന്ന കൊച്ചുമിടുക്കി ആയിരുന്നു.
Leave a Reply