
ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി അനു ജോസഫ് ! തന്റെ കുഞ്ഞിന്റെ കാത് കുത്ത് വീഡിയോ പങ്കുവെച്ച് താരം !
സിനിമയിലും സീരിയലിൽ കൂടിയും മലയാളികൾക്ക് എന്നും വളരെ പരിചിതയായ താരമാണ് നടി അനുജോസഫ്. താരം ഇപ്പോൾ ഒരു വ്ളോഗര്‍ കൂടിയാണ്. തന്റെ യുട്യൂബ് ചാനലിൽ കൂടി നിരവധി രസകരമായ വിഡിയോകൾ താരം പങ്കുവെക്കാറുണ്ട്. അതെല്ലാം ഏറെ ശ്രദ്ധ നേടാറുമുണ്ട്. അതുപോലെ തന്നെ അനു ഇപ്പോഴും വിവാഹിതയായിട്ടില്ല. അതുകൊണ്ട് തന്നെ നടി എപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് ഇനി എന്നാണ് വിവാഹിതയാകുന്നത്.
ഇനി ഒരിക്കലും വിവാഹം കഴിക്കില്ലേ തുടങ്ങിയ നിരവധി ചോദ്യങ്ങൾ, ആ ചോദ്യം ചോദിച്ചവരെ എല്ലാം ഒന്ന് വട്ട് കളിപ്പിക്കാന്‍ വേണ്ടിയാണ് അനു ജോസഫ് പുതിയ വീഡിയോയുമായി എത്തിയിരിയ്ക്കുന്നത്. കണ്ഫ്യൂഷന് ഉളവാക്കുന്ന തംപ്നെയിലാണ് നടി തന്റെ പുതിയ വീഡിയോക്ക് നൽകിയിരിക്കുന്നത്. ‘ഇന്ന് എന്റെ കുഞ്ഞിന്റെ കാത് കുത്ത്’ ! കല്യാണം കഴിക്കാത്ത അനു ജോസഫ് എങ്ങിനെ ഒരു കുഞ്ഞിന്റെ അമ്മയായി…. എന്നാണ് അനു തന്നെ വീഡിയോക്ക് നൽകിയിരിക്കുന്നത്.

എന്റെ കുഞ്ഞിന്റെ കാത് കുത്താണ്, ആ രഹസ്യം ഞാനിപ്പോള്‍ വെളിപ്പെടുത്തുകയാണ്, എനിക്കൊരു കുഞ്ഞുണ്ട് എന്നൊക്കെ ഇന്‍ട്രോയിലും പറയുന്നുണ്ട്. ആരാവും അനു ജോസഫ് പരിചയപ്പെടുത്തുന്ന ആ കുഞ്ഞ് എന്ന ആകാംക്ഷയിലാണ് ആരാധകർ എല്ലാവരും ആ വീഡിയോ കാണുന്നത്. കൂടാതെ ഇത്രയും നാൾ ഒളിപ്പിച്ചു വച്ച കാര്യമാണ്. ആ രഹസ്യം ഇന്ന് വെളിപ്പെടുത്താം എന്ന് തോന്നുന്നുസ അവളുടെ കാത് കുത്തിൻറെ ദിവസം തന്നെ അത് പറയണം. ഇത് എൻറെ കുഞ്ഞ് ആണ്, നക്ഷത്ര എന്നാണ് പേര് എന്നൊക്കെ അനു പറയുമ്പോള്‍ ഏവരും കരുതുന്നത് ശരിയ്ക്കും ഇത് അനു ദത്ത് എടുത്ത കുഞ്ഞ് തന്നെയാവും എന്നാണ്.
പക്ഷെ ഈ വീഡിയോ ഏതാണ്ട് പകുതി എത്തിയ ശേഷമാണ് ആരാണ് ആ കുഞ്ഞ് എന്ന് താരം പറയുന്നത്. ഈ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയുടെ പേര് കൃഷ്ണ എന്നാണ്. എന്നാല്‍ ഞങ്ങളെ പോലുള്ള കുറച്ച് അമ്മമാര്‍ നക്ഷത്ര എന്ന ഈ കുഞ്ഞിന് ഉണ്ട് എന്ന് അനു പറയുന്നു. കൂടാതെ ഞങ്ങള്‍ കാത്തിരുന്ന് കിട്ടിയ കുഞ്ഞ് ആണ് നക്ഷത്ര എന്നും അനു ജോസഫ് പറയുന്നുണ്ട്. എന്നാൽ നക്ഷത്രയുടെ അമ്മ കൃഷ്ണയുമായും തനിക്കുള്ള ബന്ധം എന്താണ് എന്ന് അനു വീഡിയോയില്‍ എവിടെയും പറയുന്നില്ല. എന്നാൽ യൂട്യൂബ് കുടുംബവുമായി ബന്ധപ്പെട്ട് ആണ് ഇങ്ങനെ ഒരു അമ്മയും കുഞ്ഞു അനു ജോസഫിന്റെ ജീവിതത്തിലേക്ക് വന്നത് എന്നാണ് ആരാധകരുടെനിഗമനം.
Leave a Reply