ആ സന്തോഷത്തിന്റെ തൊട്ടുപുറകേ തന്നെ എനിക്ക് ദുഖവും ഉണ്ടായി ! കാവ്യ മാധവനെ മലര്‍ത്തിയടിച്ചെന്നൊക്കെ കണ്ടപ്പോള്‍ സന്തോഷമായിരുന്നു ! പക്ഷെ..! അനു ജോസഫ് പറയുന്നു

മലയാള സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായി നിറഞ്ഞു നിൽക്കുന്ന ആളാണ് നടി അനു ജോസഫ്. ഇപ്പോൾ യുട്യൂബ് ചാനൽ നടത്തികൊണ്ട് സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി മാറിക്കഴിഞ്ഞു, ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെ അനു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ.  16ാമത്തെ വയസിലാണ് ക്യാമറക്ക് മുന്നിൽ വന്ന് തുടങ്ങിയത്. ധന്യയെന്നായിരുന്നു ആദ്യം എനിക്കിട്ട പേര്. അതെനിക്ക് ഇഷ്ടമായില്ല അങ്ങനെ ഞാന്‍ തന്നെയാണ് അനു ജോസഫ് എന്നാക്കിയത്. രാജു ജോസഫ് എന്നാണ് അച്ഛന്റെ പേര്. സിനിമയൊക്കെ ഒത്തിരി കാണുമായിരുന്നു. തലേദിവസം കണ്ട സിനിമയിലെ നായികയുടെ പേര് അനു എന്നായിരുന്നു അങ്ങനെയാണ് അനു ജോസഫ് എന്ന പേര് വന്നത്. മിഡില്‍ ക്ലാസ് കുടുംബമായിരുന്നു അന്നും ഇന്നും. സൗമ്യ എന്നൊരു ചേച്ചിയുണ്ട് എനിക്ക്. നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ല എന്നും അനു പറയുന്നു.

എന്തോ ഈ ഇടയായിട്ട് എനിക്ക് ശത്രുക്കൾ കൂടുതലെന്ന് തോന്നുന്നു. കാരണം കഴിഞ്ഞ വിഡിയോയിൽ ഞാൻ എന്റെ ചേച്ചിയെ കുറിച്ച് പറഞ്ഞിരുന്നു. ചെറുപ്രായത്തിലേ അവള്‍ കിടപ്പിലായിരുന്നു. എനിക്കന്ന് 2 വയസേയുള്ളൂ. ഞാന്‍ അവളെ വലിച്ച് താഴേക്കിട്ടിരുന്നു. കളിക്കാനൊരു കൂട്ട് വേണ്ടേ, അതിന് വേണ്ടി ചെയ്തതായിരുന്നു. എന്റെ വീടും വീട്ടുകാരെയും പരിചയപ്പെടുത്തുന്ന വിഡിയോയിൽ ഞാൻ എന്റെ ചേച്ചിയെയും കാണിച്ചതാണ്. എന്നാൽ ഇപ്പോൾ ഞാൻ എന്റെ  ചേച്ചിയെ വെച്ച് ഞാന്‍ റേറ്റിംഗ് കൂട്ടി എന്നൊക്കെയുള്ള ചില വിമർശനങ്ങളും കേട്ടിരുന്നു.

ചെറുപ്പം മുതൽ എനിക്ക് എങ്ങനെ എങ്കിലും സിനിമയിൽ കയറണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ കലോത്സവ വേദികളിൽ സജീവമായിരുന്നു. അന്ന് നീലേശ്വരംകാരിയായ കാവ്യ മാധവനെ കലോത്സവത്തില്‍ തോല്‍പ്പിച്ചിരുന്നു. അങ്ങനെ പത്രത്തില്‍ എഴുതിക്കണ്ടപ്പോള്‍ അന്നെനിക്ക് ഒത്തിരി സന്തോഷമായിരുന്നു. കാവ്യയെ സ്‌കൂള്‍ ടൈമില്‍ തൊട്ട് നടി എന്നായാണാല്ലോ കാവ്യയെ കാണുന്നത്. മലയാള സിനിമയിലെ നായികയെ മലര്‍ത്തിയടിച്ചു എന്ന് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നു.

അതുപോലെ സബ്ജില്ലാ കലോത്സവത്തിന് എനിക്ക് ട്രോഫി കിട്ടിയിരുന്നു. പക്ഷെ അതുപോലെ അത് തിരിച്ചുകൊടുക്കേണ്ടിയും വന്നിട്ടുണ്ട്.  8 ഐറ്റത്തില്‍ പങ്കെടുത്തു, എല്ലാത്തിലും ഒന്നാം സ്ഥാനമായിരുന്നു. ഉച്ച കഴിഞ്ഞ് ദുഖം രാവിലെ സന്തോഷം എന്ന വാരഫലം പോലെയായിരുന്നു എന്റെ അനുഭവം. അഭിമാനത്തോടെയാണ് ആ ട്രോഫി കൊണ്ടുപോയത്. കവറില്‍ പൊതിഞ്ഞ് സ്‌കൂളിലേക്ക് കൊണ്ടുപോയാല്‍ മതിയായിട്ടും എല്ലാരേയും കാണിച്ചാണ് ഞാനത് കൊണ്ടുപോയത്. അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ അതെനിക്ക് തരികയും ചെയ്തു. ഉച്ചയ്ക്കാണ് എനിക്ക് പരിചയമുള്ള ഒരു കുട്ടിയും അച്ഛനും സ്‌കൂളിലേക്ക് വന്നത്. ഈ കുട്ടിക്കാണ് കൂടുതല്‍ പോയിന്റ് കിട്ടിയത് എന്നും, ആ കുട്ടിയുടെ  ഒരു ഐറ്റത്തിന്റെ പോയിന്റ് അനൗണ്‍സ് ചെയ്തിരുന്നില്ല. അതുകൊണ്ട് ആ ട്രോഫി ആ കുട്ടിക്ക് അവകാശപെട്ടതാനെന്നും പറഞ്ഞു. അസംബ്ലിയില്‍ വെച്ച് അത് ആ കുട്ടിക്ക് കൊടുത്തു, ജീവിതത്തിലൊരുപാട് സന്തോഷിക്കുകയും അതേപോലെ തന്നെ വിഷമിക്കുകയും ചെയ്ത സംഭവമാണിത്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *