ഞാന്‍ സിംഗിള്‍ അല്ല ! അനു ജോസഫ് വിവാഹം കഴിക്കാത്തത്തിന്റെ രഹസ്യം കേട്ടാല്‍ ഞെട്ടും !
സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനു ജോസഫ്. മറ്റുള്ള നായികമാരെ അപേക്ഷിച്ച് അനുവിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് താരം തന്റെ മുടിയുടെ കാര്യത്തിൽ അന്നും ഇന്നും ഒരു കുറവും വരുത്തിയിട്ടില്ല എന്നതാണ്. നമ്മൾ അനുവിനെ കാണാൻത്തുടങ്ങിയ നാൾ മുതൽ ഇപ്പോൾ വരെ ആ നീണ്ട മുടി അങ്ങനെത്തന്നെയുണ്ട് എന്നതാണ് എടുത്തുപറയേണ്ട ഒരു പ്രധാനകാര്യം.
നടി എന്നതിലുപരി അവർ വളരെ മികച്ചൊരു നർത്തകി കൂടിയയായിരുന്നു, കാര്യം നിസ്സാരം എന്ന ജനപ്രിയ പരമ്പരയിലൂടെ അനു പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായിമാറുകയായിരുന്നു. അതിലെ സത്യഭാമ എന്ന കഥാപാത്രത്തിന്റെ പേരിലാണ് അനു കൂടുതലും അറിയപ്പെടുന്നത്. അടുത്തിടെ അനു സ്വന്തമായൊരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. വളരെ രസകരമായ വീഡിയോകളാണ് അനു പങ്കുവെക്കാറുള്ളത്.
അനുവിന്റെ യുട്യൂബ് ചാനലിലെ അഭിമുഖങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് അനുവിന്റ ക്യു. എ വീഡിയോയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് രസകരവും സത്യസന്ധവുമായ മറുപടിയാണ് നടി നല്‍കിയിരിക്കുന്നത്. കൂടുതൽ പേർക്കും അറിയേണ്ടത് അനു എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നതാണ്, കൂടാതെ താരത്തിന്റെ പ്രായവും..
തന്റെ വയസ്സിനെ കുറിച്ചുള്ള തെറ്റിധാരണയും അനു ഇതിനോടൊപ്പം നീക്കിയിട്ടുണ്ട്. 1985 ല്‍ ആണ് തന്റെ യഥാർഥ ജന്മ വർഷം. തന്റെ വിക്കിപീഡിയ പേജില്‍ ഒരു തെറ്റായ ജനന തീയതി പ്രചരിച്ചിരുന്നതെന്നും അത് മറ്റിയെന്നും അനു പറയുന്നു. പിന്നെ വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. എന്നാല്‍ സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.. അതാണ് സത്യം.
ഭാവി വരനെ കുറിച്ച് അങ്ങനെ പ്രത്യേകിച്ച് സങ്കല്‍പം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം, എന്റെ പ്രൊഫഷനെയൊക്കെ മനസ്സിലാക്കുന്ന ആളാണെങ്കില്‍ അത്രയും സന്തോഷം എന്നാണ് അനു ഉത്തരമായി പറഞ്ഞത്. പിന്നെ കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിന് കാസര്‍ഗോഡാണ് സ്വദേശം. ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. അച്ഛന്‍, അമ്മ , സഹോദരി എന്നിവരാണ് വീട്ടിലുള്ളത്. സഹോദരിയുടെ പേര് സൗമ്യ എന്നാണ്. പിന്നെ തിരുവനന്തപുരത്തെ വീട്ടില്‍ കുറെ പൂച്ച കുട്ടികള്‍ ഉണ്ടെന്നും അനു പറയുന്നു.
എന്റെ സഹോദരി സൗമ്യക്ക് ജൻമനാ ഞരമ്ബിന് ഉണ്ടായ പ്രശ്നം കാരണം അവൾക്ക് നടക്കാനും സംസാരിക്കാനും കഴിയില്ല. പിന്നെ ഞാൻ എന്റെ സിംഗിള്‍ ലൈഫ് ശരിക്കു ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ അത്രയ്ക്ക് സിംഗിള്‍ ഒന്നുമല്ല. ഒരുപാട് സുഹൃത്തുക്കളുണ്ട്, ഒരു കൂട്ടം പൂച്ചകളുണ്ട്. അതുകൊണ്ട് ഒറ്റയ്ക്കാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. പിന്നെ ഇതൊരു സന്തോഷമാണ്.
ഒറ്റയ്ക്കാകുമ്ബോള്‍ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലര്‍ക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാന്‍ ഇതിനു രണ്ടിനും ഇടയിലുളള ഒരാളാണെന്നും അനു പറയുന്നു… ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതാണ് തന്റെ തലമുടിയുടെ രഹസ്യം എന്നാണ് അനു പറയുന്നുത് .
Leave a Reply