
സുരേഷ് ഗോപിയുടെ നായികയായി അനുഷ്ക മലയാളത്തിലേക്ക് ! സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ ! ദേവസേനയെ കത്ത് മലയാളികൾ !
ഇന്ന് ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് നടി അനുഷ്ക ഷെട്ടി. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു എങ്കിലും അനുഷ്കയുടെ കരിയർ തന്നെ മാറ്റിമറിച്ചത് ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്. ദേവസേന എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ അതുപോലെ നിൽക്കുന്നു. ഏറെ കാലമായി സിനിമ രംഗത്തും നിന്നും വിട്ടുനിൽക്കുന്ന അനുഷ്ക അവസാനമായി ചെയ്ത ചിത്രം നിശബ്ധം ആണ്. എന്നാൽ അത് അത്ര വിജയകരമായിരുന്നില്ല. അതുപോലെ ഏറെ നാളത്തെ ഇടവേളക്ക് ശേഷം നമ്മുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്.
അദ്ദേഹത്തിന്റെ കാവൽ എന്ന ചിത്രം തരക്കേടില്ലാത്ത വിജയം കൈവരിച്ചിരുന്നു. ശേഷം ഏവരും ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം പാപ്പാൻ ഉടൻ റിലീസിനെത്തും എന്ന വാർത്തയും ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന് എന്ന ചിത്രത്തിലൂടെ അനുഷ്ക മലയാളത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

മലയാളികളുടെ ഇഷ്ട താരമായ അനുഷ്ക സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തിൽ എത്തുമെന്ന വാർത്ത ഇപ്പോൾ സുരേഷ് ഗോപി ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സുരേഷ് ഗോപിയുടെ 250 മത് ചിത്രമായി ഒരുങ്ങുന്ന ഒറ്റക്കൊമ്പന് സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസ് ആണ്. ഷിബിന്‍ തോമസ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന്റെ നിര്‍മാണം ടോമിച്ചന് മുളകുപാടമാണ്. ചിത്രങ്ങളിലെ നായകകഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന് എന്നാണ്. ഏതായാലും ഈ വാർത്ത സത്യമായാൽ അത് ആരാധകർക്ക് വലിയൊരു ദൃശ്യ വിരുന്ന് തന്നെയാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
അനുഷ്കയ്ക്ക് പ്രായം 39 കഴിഞ്ഞിട്ടും താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ സജീവമാണ്. എന്നാൽ സിനിമ രംഗത്തുള്ളവരുടെ ഭാവി പ്രവചിക്കുന്ന പ്രശസ്ത ജോത്സ്യനായ പണ്ഡിറ്റ് ജഗനാഥ് ഗുരുജി ഒരു പ്രവചനം നടത്തിയിരുന്നു. അനുഷ്ക തന്റെ പ്രൊഫഷണൽ ലൈഫും വ്യക്തി ജീവിതവും തമ്മിൽ ഒന്നിച്ചു ചേർക്കാൻ ആഗ്രഹിക്കാത്ത വ്യക്തതിയാണെന്നും. 2022 ലോ അല്ലെങ്കിൽ 2023 ന്റെ ആദ്യ മാസങ്ങളിലോ ആയിരിക്കും വിവാഹമെന്നും, അനുഷ്കയെ വിവാഹം കഴിക്കാൻ പോകുന്നയാൾ സിനിമയിൾ നിന്നുള്ള ആളായിരിക്കില്ല, എന്നും അദ്ദേഹം പറഞ്ഞിരുന്നു..
Leave a Reply