‘ഷാഫി പറമ്പിലിന്റെ പ്രസംഗം കേട്ട് എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്’ ! എനിക്ക് രാഷ്ട്രീയമൊന്നും അറിയില്ല ! ആകെ അറിയാവുന്നത് ഞങ്ങളുടെ ഗണേശേട്ടനെയാണ് ! അനുശ്രീ പറയുന്നു !

മലയാള സിനിമാ യുവ നടിമാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിമാരിൽ ഒരാളാണ് നടി അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത് ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ സിനിമ ലോകത്ത് എത്തിയത്. റിയാലിറ്റി ഷോയിൽ കൂടി എത്തിയാണ് സിനിമ എന്ന സ്വപ്നം അനുശ്രീ സ്വന്തമാക്കിയത്. ശേഷം ഒരുപിടി ജനപ്രിയ സിനിമകളുടെ ഭാഗമായതോടെ അനുശ്രീ മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ്. ഇപ്പോഴിതാ എം എൽ എ ഷാഫി പറമ്പിലിനെ കുറിച്ച് അനുശ്രീ ഒരു പൊതുവേദിയിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നിലവിൽ വരുന്ന ലോകസഭാ മത്സരത്തിൽ വടകരയിൽ നിന്നുള്ള മത്സരാർത്ഥി കൂടിയാണ് ഷാഫി.

അനുശ്രീയുടെ ആ വാക്കുകൾ ഇങ്ങനെ,  എനിക്ക് രാഷ്ട്രീയമോ രാഷ്ട്രീയക്കാരെയോ ഒന്നും അറിയില്ല, പിന്നെ ആകെ അറിയാവുന്നത് ഞങ്ങളുടെ ഗണേശേട്ടനെയാണ്, ( കെ ബി ഗണേഷ് കുമാർ). പക്ഷെ എനിക്ക് പ്രസംഗം കേട്ട് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആളാണ് ഷാഫി പറമ്പിൽ, ഷാഫി ചേട്ടന്റെ ഒപ്പം ഇങ്ങനെ ഒരു വേദി പങ്കിടാൻ കഴിഞ്ഞതിൽ എനിക്ക് ഭയങ്കര സന്തോഷം എന്നും അനുശ്രീ പറയുന്നുണ്ട്.

ഈ  വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്, ഒപ്പം അതിനു ലഭിക്കുന്ന കമന്റുകൾ ഇങ്ങനെ, ആകുട്ടിപ്പറഞ്ഞതിൽ തെറ്റൊന്നുമില്ല ചേർത്തുപിടിക്കാനും സ്നേഹിക്കുവാനും ജനകീയനെന്ന നിലയിൽ വിശ്വസിക്കുവാനും പറ്റിയ ജനുസ്സിൽ പെട്ട പച്ചയായ ഒരു മനുഷ്യസ്നേഹി നമ്മുടെയൊക്കെ സഹോദര സ്ഥാനം ആലങ്കരിക്കാൻ യോഗ്യത ഉള്ള ആളാണ്, കേരള മുഖ്യമന്ത്രി ആകുവാൻ തികച്ചും യോഗ്യത ഉള്ള മനുഷ്യൻ ഷാഫിക്ക, നേതാവ് എങ്ങിനെ ആയിരിക്കണമെന്ന് ഷാഫിയെ നോക്കി പഠിക്കട്ടെ ഇവിടുത്തെ ജനനായകർ.. എന്നിങ്ങനെ പോകുന്നു കമന്റുകൾ…

അതുപോലെ അനുശ്രീ കെബി ഗണേഷ് കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഗണേഷ് ഏട്ടന് പത്തനാപുരത്തുള്ള ജന പിന്തുണ വളരെ വലുതാണ്, കാരണം അതുപോലെ ഉള്ള പ്രവർത്തനങ്ങളും ആൾക്കാരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും എപ്പോഴും കൈയ്യടി നേടാറുണ്ട്. ഇപ്പോൾ എന്റെ വീട്ടിൽ തന്നെ പല പാർട്ടി നിലപാടുള്ള ആളുകളാണ് പക്ഷെ ഞങ്ങൾ എല്ലാവരും ഒരുപോലെ ഗണേഷ് ഏട്ടനാണ് വോട്ട് ചെയ്യുന്നത്. കാരണം അവിടെ ഞങ്ങൾക്ക് പാർട്ടി അല്ല വ്യക്തിയാണ് മുഖ്യം. ഗണേഷ് ഏട്ടൻ ഇനി സ്വതന്ത്രൻ ആയി നിന്നാലും അദ്ദേഹം വിജയിച്ചിരിക്കും എന്നും അനുശ്രീ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *