‘വിഷ്ണുവിന്റെ പണമോ ജോലിയോ കണ്ടല്ല ഞാൻ അവനെ ഇഷ്ടപെട്ടത്’ ! വിവാഹ ശേഷം അനുശ്രീ തുറന്ന് സംസാരിക്കുന്നു !!!
സീരിയൽ മേഖലയിൽ പ്രണയവും ഒളിച്ചോട്ടവും ഇപ്പോൾ സർവ സാധാരണയായി മാറി കഴിഞ്ഞു , നിരവധി താരങ്ങളാണ് അത്തരത്തിൽ തങ്ങളുടെ ജീവിത പങ്കാളിയെ അതാത് സീരിയൽ ലൊക്കേഷനിൽ നിന്നും കണ്ടെത്തുന്നത്, മൃദുലയുടെ സഹോദരി പാർവതി, നടി ദർശന ദാസ്, സ്വാതി നിത്യാനന്ദ് തുടങ്ങി നിരവതി താരങ്ങൾ ഉണ്ട്…
ഇപ്പോൾ അനുശ്രീ എന്ന പേരുകേട്ടാൽ നമുക്ക് ആദ്യം ഓർമ വരുന്നത് സിനിമ നടി അനുശ്രീയെ ആണെങ്കിലും സീരിയൽ പ്രേമികൾക്ക് ആദ്യം ഓർമ്മവരുന്ന ബാലതാരമായി മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അനുശ്രീ എന്ന കുട്ടി കുറുമ്പിയെയാണ്, നിരവധി സീരിയലുകൾ താരം അഭിനയിച്ചിരുന്നു..
ഇപ്പോഴും അഭിനയിച്ചുകൊണ്ട് ഇരിക്കുന്നു.. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരു പ്രണയ വിവാഹം സീരിയൽ സെറ്റിൽ നിന്നും നടന്നിരിക്കുകയാണ്. അനുശ്രീയും ക്യാമറാമാൻ വിഷ്ണു സന്തോഷും കഴിഞ്ഞ ദിവസം വളരെ രഹസ്യമായി വിവാഹിതരായിരുന്നു. ഏറെ ഞെട്ടലോടെയാണ് ഏവരും ഈ വാർത്ത അരിഞ്ഞത്.. സോഷ്യൽ മീഡിയ വഴി ഇവരുടെ വിവാഹ ചിത്രങ്ങൾ വന്നതോടെയാണ് വിവാഹ വാർത്ത പുറംലോകം അറിഞ്ഞത്..
ഇപ്പോൾ വീട്ടുകാരുടെ സമ്മതമില്ലാതെ അത്തരത്തിൽ ഒരു വിവാഹം നടത്താൻ എന്താണ് കാരണമെന്നും തന്റെ ഭർത്താവിനെയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് താൻ വിഷ്ണുവിനെ കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.. അതെ സീരിയലിന്റെ ക്യാമറാമാൻ ആയിരുന്നു വിഷ്ണു സന്തോഷ്… അതിലും മുന്നേ ചിന്താവിഷ്ടയായ സീത എന്ന പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഞങ്ങൾ കണ്ടിരുന്നു യെങ്കിലും താൻ അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നും അനുശ്രീ പറയുന്നു…
വീട്ടുകാരുടെ സമ്മതമില്ലാഞ്ഞതുകൊണ്ട് കുറച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ഒരു അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം വളരെ ലളിതമായ ചടങ്ങായിരുന്നു. സെറ്റിൽ വെച്ച് തന്നെ കണ്ടിഷ്ടപ്പെട്ടിരുന്ന വിഷ്ണു അവിടെവെച്ചുതന്നെ പ്രൊപ്പോസ് ചെയ്തിരുന്നു യെങ്കിലും താൻ അപ്പോൾ മറുപടിയൊന്നും നൽകിയിരുന്നില്ല..
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും അരയന്നങ്ങളുടെ വീട് എന്ന സീരിയലിൽ വർക്ക് ചെയ്യാൻ എത്തുമ്പോഴാണ് വീണ്ടും വിഷ്ണുവുമായി കണ്ടു മുട്ടുന്നത്. അവിടെ വെച്ച് തങ്ങൾ കൂടുതൽ അടുത്തറിയുകയും നല്ല സുഹൃത്തുക്കൾ ആയി മാറുകയും ചെയ്തു.. ആ ബന്ധം പിന്നീട് പ്രണയമായി മാറുകയും ചെയ്തു.. രണ്ടു പേരും അടുത്തറിഞ്ഞപ്പോൾ ഒരുമിച്ചു ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. അങ്ങനെയാണ് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരാകുന്നത്.
എന്റെ അമ്മയോട് വിഷ്ണു സംസാരിച്ചു യെങ്കിലും പ്രയോചനം ഒന്നും കണ്ടിരുന്നില്ല, അങ്ങനെ തനിക്ക് അവനില്ലാതെ ജീവിക്കാൻ സാധിക്കില്ല ഞാൻ വിഷ്ണുവിനൊപ്പം പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്, വിഷ്ണുവിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് അല്ലാതെ വിഷ്ണുവിന്റെ സ്റ്റാറ്റസോ ജോലിയോ പൈസയോ സമ്പാദ്യമോ ഒന്നും നോക്കിയല്ല താൻ അവനെ സ്‌നേഹിച്ചതെന്ന് പ്രകൃതി പറയുന്നു. ഇരുവരും ഇപ്പോൾ പുതിയ വീടെടുത്തു താമസിക്കുകയാണ്…
Leave a Reply