
ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് രണ്ടും കൂടി അങ്ങട് കെട്ടി !! ജിഷിൻ !!
അനുശ്രീ എന്ന പേരുകേട്ടാൽ നമുക്ക് ആദ്യം ഓർമ വരുന്നത് സിനിമ നടി അനുശ്രീയെ ആണെങ്കിലും സീരിയൽ പ്രേമികൾക്ക് ആദ്യം ഓർമ്മവരുന്ന ബാലതാരമായി മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അനുശ്രീ എന്ന കുട്ടി കുറുമ്പിയെയാണ്, നിരവധി സീരിയലുകൾ താരം അഭിനയിച്ചിരുന്നു.. ഇപ്പോഴും അഭിനയിച്ചുകൊണ്ട് ഇരിക്കുന്നു.. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരു പ്രണയ വിവാഹം സീരിയൽ സെറ്റിൽ നിന്നും നടന്നിരിക്കുകയാണ്. അനുശ്രീയും ക്യാമറാമാൻ വിഷ്ണു സന്തോഷും കഴിഞ്ഞ ദിവസം വളരെ രഹസ്യമായി വിവാഹിതരായിരുന്നു. ഏറെ ഞെട്ടലോടെയാണ് ഏവരും ഈ വാർത്ത അരിഞ്ഞത്.. സോഷ്യൽ മീഡിയ വഴി ഇവരുടെ വിവാഹ ചിത്രങ്ങൾ വന്നതോടെയാണ് വിവാഹ വാർത്ത പുറംലോകം അറിഞ്ഞത്..
ഇപ്പോൾ അനുശ്രീയുടെ രഹസ്യ വിവാഹത്തെപ്പറ്റി ഇവരുടെ അടുത്ത സുഹൃത്തും സീരിയൽ നടനുമായ ജിഷിൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ എല്ലാവരുടെയും സംസാരവിഷയം.. ഷിജിന്റെ വാക്കുകൾ ഇങ്ങനെ….. ‘യേശു ക്രിസ്തുവിനെ പ്പോലെ ഞാന്‍ നടുക്ക് നില്‍ക്കുന്നത് എന്തിനാണെന്നറിയോ? രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത്. ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി. അതേ സൂര്‍ത്തുക്കളെ.. നമ്മുടെ അനുവും, ക്യാമറാമാന്‍ വിഷ്ണുവും ഇന്നലെ വിവാഹിതരായി. ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ എല്ലാവരും വിവാഹം കഴിച്ച് വിഡ്ഢികളാകാറാണല്ലോ പതിവ്. പക്ഷെ ഇവരത് തിരുത്തിക്കുറിച്ച് വിവാഹിതരായത് തന്നെ വിഡ്ഢി ദിനത്തില്‍. ഏപ്രില്‍ 1. ഇങ്ങനെ നൂറു വിഡ്ഢി ദിനങ്ങള്‍ ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. വിവാഹ മംഗളാശംസകള്‍ dears.. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ…

ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ആളാണ് അനുശ്രീ എന്ന പ്രകൃതി.. ഓമനത്തിങ്കള്‍ പക്ഷി സീരിയലില്‍ ആണ്‍കുട്ടിയായി വേഷമിട്ടു കൊണ്ടായിരുന്നു അനുശ്രീ മിനി സ്‌ക്രീനില്‍ തുടക്കം കുറിച്ചത്… അതിനുശേഷം ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയ പരമ്ബരകളിലാണ് ആദ്യ കാലത്ത് അനുശ്രീ അഭിനയിച്ചിരുന്നത്. ഇപ്പോൾ സീ കേരളത്തിലെ പൂക്കാലം വരവായി എന്ന സീരിയലിൽ താരം അഭിനയ്ക്കുണ്ട്. അനുശ്രീ അഭിനയിച്ച എന്റെ മാതാവ് എന്ന സൂര്യ ടിവിയിലെ പരമ്പരയുടെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്, ആ സെറ്റിൽ ഉണ്ടായിരുന്നവർക്ക് പോലും ഇവരുടെ പ്രണയത്തെ പറ്റി അറിവില്ലായിരുന്നു…
ഇവരുടെ വിവാഹ ശേഷമാണ് ഈ വാർത്ത ഏവരും അറിയുന്നത്, വളരെ ലളിതമായി ഈശ്വരനെ സാക്ഷി നിർത്തി ഒരു മഞ്ഞ ചരടിൽ കോർത്ത താലിയാണ് അനുശ്രീയുടെ കഴുത്തിൽ വിഷ്ണു ചാർത്തിയത്.. ചുവന്ന ബ്ലൗസും പച്ച നിറത്തിലുള്ള സാധാരണ പട്ടു സാരിയുമായിരുന്നു അനുശ്രീയുടെ വേഷം, വെള്ള ഷർട്ടും മുണ്ടും അണിഞ്ഞാണ് വിഷ്ണുവിനെ കാണാൻ സാധിച്ചത്.. ഏതായാലും ഇപ്പോഴും സഹ താരങ്ങളും ആരാധകരും ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുകയാണ്….
Leave a Reply