
സുമലതയോടുള്ള ഇഷ്ടം പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു ! നിങ്ങളുടെ ഭാര്യയെ എനിക്ക് വിവാഹം കഴിച്ചു തരുമോ എന്ന് ചോദിച്ചു ! അപ്പുവിന്റെ ഓർമ്മകൾ പങ്കുവെച്ച് സുമലത !
സൗത്തിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന നടൻ പുനീത് രാജ്കുമാറിനൻറെ വിയോഗം ഇന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് 2021 ഒക്ടോബറിലാണ് അദ്ദേഹം ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. പുനീതിനെ സ്നേഹത്തോടെ ഏവരും അപ്പു, പവര്സ്റ്റാറെന്നും ഒക്കെയാണ് വിളിച്ചിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പഴയ ഒരു അഭിമുഖത്തിൽ അദ്ദേഹം ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടിയെ കുറിച്ച് പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന താരമായിരുന്നു നടി സുമലത. സുമലതയോടുള്ള തന്റെ ആരാധനയെക്കുറിച്ച് അപ്പു എപ്പോഴും തുറന്ന് പറഞ്ഞിരുന്നു. തന്റെ കുട്ടികാലം മുതൽ പുനീത് ആരാധച്ച ആളായിരുന്നു സുമലത, 5ാമത്തെ വയസ് മുതല്‍ ആണ് ആ ആരാധന തലക്ക് പിടിച്ച് തുടങ്ങിയത്. ആരാധനയ്ക്കപ്പുറം സുമലതയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇതേക്കുറിച്ച് സുമലതയോട് തന്നെ അദ്ദേഹം നേരിട്ട് പറഞ്ഞിരുന്നു. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഇരുവരും പങ്കെടുത്ത ആ പരിപാടി അന്ന് വൈറലായിരുന്നു. റേറ്റിംഗില്‍ ഏറെ മുന്നിൽ എത്തിയിരുന്നു.

അതുമാത്രമല്ല തന്റെ ഈ ഇഷ്ടത്തെ കുറിച്ച് സുമലതയുടെ ഭര്‍ത്താവായ അംബരീഷിനും അറിയാമായിരുന്നു. പുനീതിന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞ് അംബരീഷും കളിയാക്കാറുണ്ടായിരുന്നു. ഭാര്യയെ വിവാഹം ചെയ്ത് തരുമോയെന്ന് എന്നോട് ചോദിച്ച പയ്യനാണെന്നായിരുന്നു അപ്പു എന്നും അംബരീഷ് തമാശരൂപേനെ പറയുമായിരുന്നു. സിനിമാലോകത്തുള്ളവര്ക്കെല്ലാം പുനീതിന് സുമലതയോടുള്ള ആരാധനയെക്കുറിച്ച് അറിയാമായിരുന്നു.
സുമലത നമുക്ക് അന്നും ഇന്നും എന്നും ക്ലാര എന്ന കഥാപാത്രമാണ്. ക്ലാര ആരാധകരിൽ സൃഷ്ട്ടിച്ച ആ ഒരു ഓളം അത് മറ്റാർക്കും ഇതുവരെ ബ്രേക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. സുമലത മോഹനലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. രണ്ടുപേരുമായും വളരെ അടുത്ത സൗഹൃദവും ഉണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ തന്നെ സമീപിച്ചത് അത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
അതിനുശേഷമാണ് അദ്ദേഹം ‘തൂവാനത്തുമ്പി’യേക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ താന്‍ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു. അതേ സമയത്തായിരുന്നു ന്യൂഡല്‍ഹിയും റിലീസ് ചെയ്തത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ.മലയാളത്തിൽ മമ്മൂട്ടിക്ക് ഒപ്പമാണ് കൂടുതൽ ചിത്രങ്ങൾ ചെയ്തത് എങ്കിലും തന്നെ ഇന്നും ആരാധകർ ഓർത്തിരിക്കുന്നത് മോഹൻലാൽ ചിത്രങ്ങളിൽ കൂടിയാണ് എന്നും സുമലത പറയുന്നു.
Leave a Reply