ഒരു ഭർത്താവും ഭാര്യയെ ഇത്ര അധികം സ്നേഹിച്ച് കാണില്ല ! എന്റെ ഭാഗ്യമായിരുന്നു അദ്ദേഹം ! എന്റെ മകനാണ് എന്റെ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ! സുമലത പറയുന്നു !

മലയാളികൾക്ക് സുമലത എന്ന നടി എന്നും എപ്പോഴും ക്ലാര തന്നെ ആയിരിക്കും. ഒരു കാലഘട്ടത്തിൽ  തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാണ താര റാണി ആയിരുന്നു സുമലത.  ‘തൂവാന തുമ്പികൾ’ എന്ന ഒരൊറ്റ ചിത്രം തന്നെ  ധാരാളമാണ് നമ്മൾ എക്കാലവും സുമലതയെ ഓർത്തിരിക്കാൻ. തന്റെ 15 ആം വസ്സിൽ അന്ധ്രാ പ്രദേശ് സൗന്ദര്യ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ശേഷം സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് സുമലത. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന സുമലയ മലയാളത്തിലെ ജയൻ അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിരുന്നു.

മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർക്ക് ഒപ്പം മത്സരിച്ച് അഭിനയിച്ച താര റാണി ആ സമയത്ത് വളരെ തിരക്കുള്ള അഭിനേത്രി ആയിരുന്നു. ജനിച്ചത് 1963 ൽ ചെന്നൈയിലാണ്, തിസൈ മാരിയ പറവൈകള്‍’ എന്ന തമിഴ്ചിത്രത്തിലാണ് സുമലത ആദ്യമായി അഭിനയിക്കുന്നത്.  മലയാളത്തിൽ അവരുടെ ആദ്യ ചിത്രം  ജയൻ നായകനായ ‘മൂര്‍ഖന്‍’ എന്ന ചിത്രമായായിരുന്നു, ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു എങ്കിലും ക്ലാര എന്ന കഥാപാത്രമാണ് ഇന്നും മലയാളികൾ കൂടുതലും ഓർമ്മിക്കുന്നത്. 1991 ൽ പ്രമുഖ നടനും രാഷ്‌ടീയ പ്രവർത്തകനുമായ ആംബരീഷിനെ സുമലത വിവാഹം കഴിച്ചു.

അതൊരു പ്രണയ വിവാഹമായിരുന്നു, അഹൂതി എന്ന സിനിമയുടെ സെറ്റിലാണ് തങ്ങള്‍ ആദ്യം കണ്ടുമുട്ടിയതെന്ന് ദമ്പതികള്‍ തുറന്ന് പറഞ്ഞിരുന്നു. സെറ്റുകളില്‍ എല്ലാവരോടും വളരെ യധികം സംസാരിക്കുന്ന ഒരാളും വളരെ സ്മാര്‍ട്ട് ആയ ഒരാളുമാണ് അംബരീഷ് എന്ന് സുമലത പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതെ പോലെ സുമലത ആരോടും അങ്ങനെ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്നും എല്ലായിടത്തും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലെല്ലാം ആക്റ്റീവ് ആകാനും സെറ്റിലെ മറ്റ് സഹതാരങ്ങളുമായി കൂടുതൽ സഹകരിക്കാനും അംബരീഷ് പലപ്പോഴും താരത്തെ ഉപദേശിച്ചിരുന്നു.

ആ സൗഹൃദം പ്രണയമായി, വിവാഹ ശേഷം വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്, പക്ഷെ 2018 ൽ അംബരീഷ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.  ഇവർക്ക് ഒരു മകനാണ് അഭിഷേക് അംബരീഷ്.  മകന്റെ പിറന്നാൾ ദിനത്തിന് സുമലത കുറിച്ചത് ഇങ്ങനെ, എന്റെ പ്രിയപ്പെട്ട അഭി, ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ. നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. നിന്റെ ജന്മദിനത്തില്‍, നിനക്ക് ഒരിക്കലും അവസാനിക്കാത്ത സന്തോഷം ഞാന്‍ നേരുന്നു. നീ എന്നും അന്വേഷിക്കേണ്ടതും നേടേണ്ടതും അതാണ്, എപ്പോഴും സന്തോഷം.” എന്നും സുമലത കുറിച്ചു.

അതുപോലെ ഇതിനു മുമ്പ് തന്റെ ഭർത്താവ് അംബരീഷിനെ കുറിച്ച് സുമലത പറഞ്ഞത് ഇങ്ങനെ, ലോകത്ത് ഒരു ഭർത്താവും ഭാര്യയെ ഇത്ര അധികം സ്നേഹിച്ച് കാണില്ല, ഞാൻ ഭാഗ്യവതി ആയിരുന്നു. നിങ്ങൾ എന്നും എന്നോടൊപ്പം തന്നെ ഉണ്ടാകും എന്നും, നിങ്ങളുടെ ഓര്മകളിലാണ് ഞാൻ ഓരോ ദിവസവും തള്ളി നീക്കുന്നത് എന്നും സുമലത പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *