ഒരു ഭർത്താവും ഭാര്യയെ ഇത്ര അധികം സ്നേഹിച്ച് കാണില്ല ! എന്റെ ഭാഗ്യമായിരുന്നു അദ്ദേഹം ! ഭർത്താവിന്റെ വിയോഗ ദിവസം കുറിപ്പുമായി സുമലത !

മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് സുമലത.  ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകം അടക്കിവാണ താര റാണി ആയിരുന്നു സുമലത. മലയാളികൾക്ക് അവർ ഇന്നും  ക്ലാരയാണ്. ‘തൂവാന തുമ്പികൾ’ എന്ന ഒരൊറ്റ ചിത്രം താനെ ധാരാളമാണ് നമ്മൾ എക്കാലവും സുമലതയെ ഓർത്തിരിക്കാൻ. തന്റെ 15 ആം വസ്സിൽ അന്ധ്രാ പ്രദേശ് സൗന്ദര്യ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ശേഷം സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് സുമലത. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന സുമലയ മലയാളത്തിലെ ജയൻ അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിരുന്നു. സുമലത ജനിച്ചത് 1963 ൽ ചെന്നൈയിലാണ്, തിസൈ മാരിയ പറവൈകള്‍’ എന്ന തമിഴ്ചിത്രത്തിലാണ് സുമലത ആദ്യമായി അഭിനയിക്കുന്നത്.

മലയാളത്തിൽ അവരുടെ ആദ്യ ചിത്രം  ജയൻ നായകനായ ‘മൂര്‍ഖന്‍’ എന്ന ചിത്രമായായിരുന്നു, ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു എങ്കിലും മോഹൻലാൽ നായകനായ തൂവാനതുമ്പികളിലെ ക്ലാര എന്ന കഥാപാത്രത്തിലൂടെ സിനിമാ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയും നമുക്ക് സുമലത നടിയിലുപരി അവർ മലയാളികൾക്ക് സ്വന്തം ക്ലാരയായി മാറുകയായിരുന്നു സുമലത. അത് മാത്രമല്ല 6 ഭാഷകള്‍ സംസാരിയ്ക്കാനറിയാവുന്നയാളാണ് സുമലത അന്ന് സൗത്ത് സിനിമയുടെ മിന്നുന്ന താരമായിരുന്നു.. 1991 ൽ പ്രമുഖ നടനും രാഷ്‌ടീയ പ്രവർത്തകനുമായ ആംബരീഷിനെ സുമലത വിവാഹം കഴിച്ചു.

പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. അഹൂതി എന്ന സിനിമയുടെ സെറ്റിലാണ് തങ്ങള്‍ ആദ്യം കണ്ടുമുട്ടിയതെന്ന് ദമ്പതികള്‍ തുറന്ന് പറഞ്ഞിരുന്നു. സെറ്റുകളില്‍ എല്ലാവരോടും വളരെ യധികം സംസാരിക്കുന്ന ഒരാളും വളരെ സ്മാര്‍ട്ട് ആയ ഒരാളുമാണ് അംബരീഷ് എന്ന് സുമലത പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതെ പോലെ സുമലത ആരോടും അങ്ങനെ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്നും എല്ലായിടത്തും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലെല്ലാം ആക്റ്റീവ് ആകാനും സെറ്റിലെ മറ്റ് സഹതാരങ്ങളുമായി കൂടുതൽ സഹകരിക്കാനും അംബരീഷ് പലപ്പോഴും താരത്തെ ഉപദേശിച്ചിരുന്നു.ആ കാരണം കൊണ്ടാണ് സുമലത എല്ലാവരോടും സംസാരിച്ചു തുടങ്ങിയത് എന്നും താരം തുറന്ന് പറയുന്നു..

ഇപ്പോഴിതാ തന്റെ ഭർത്താവിന്റെ ഓര്മ ദിവസം സുമലത പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, ഒരു അഭിനേതാവ് എന്ന നിലയിൽ, ജീവിതപങ്കാളിയെന്ന നിലയിൽ നിങ്ങൾ സ്വീകരിച്ച ചുവടുകൾ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. നിങ്ങളുടെ ദേഷ്യവും ആവേശവും എല്ലാം നല്ലതായിരുന്നു. ശാരീരികമായി നിങ്ങൾ ഞങ്ങളോടൊപ്പമില്ലെങ്കിലും ഓർമ്മയിൽ നിങ്ങൾ എപ്പോഴും എന്നോടൊപ്പമുണ്ട്. നിങ്ങളുടെ സ്വപ്നം, നിങ്ങളുടെ സാമൂഹിക പ്രവർത്തനം, രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹം, അവ നിങ്ങളുടെ പേരിൽ തന്നെ ഞാനും തുടരുന്നു…

ഇന്നും നിങ്ങളുടെ ഓർമകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ലോകത്ത് ഒരു ഭർത്താവും ഭാര്യയെ ഇത്ര അധികം സ്നേഹിച്ച് കാണില്ല…. ഞാൻ ഭയാവതിയാണ് എന്നും അവർ പറയുന്നു… സുമലതയുമായുള്ള വിവാഹത്തിന് അംബരീഷിന്റെ വീട്ടുകാരോ അടുത്ത സുഹൃത്തുക്കളോ ഒന്നും സമ്മതിച്ചിരുന്നില്ല. അല്‍പായുസ്സുള്ള ദാമ്പത്യമായിരിക്കും ഇവരുടേതെന്നായിരുന്നു ജോത്സ്യന്മാരുടെ പ്രവചനം. എന്നാൽ ആ പ്രതിസന്ധികളെ എല്ലാം അവഗണിച്ച് ഇരുവരും ഒന്നിക്കുകയായിരുന്നു. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയുള്ള വളരെ മനോഹരമായ ജീവിതമായിരുന്നു ഇരുവരുടേതും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *