
മമ്മൂട്ടിയുടെ കയ്യിലെ പേപ്പർകണ്ട് കാര്യം തിരക്കിയ ഞാൻ ശെരിക്കും ഞെട്ടിപോയി !! ആശ ശരത്
മലയാള സിനിമയുടെ അഭിമാനമാണ് അതുല്യ പ്രതിഭ മമ്മൂട്ടി, വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇന്നും സിനിമ മേഖലയിൽ നിറ സാന്നിധ്യമായ മമ്മൂട്ടിക്ക് ഇപ്പോഴും പ്രായത്തെ തോൽപ്പിക്കുന്ന ആരോഗ്യവും സൗന്ദര്യവുമാണ്, നടിയും നർത്തകിയുമായ ആശ ശരത് ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചാ വിഷയം, ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ്, മോഹൻലാലും മമ്മൂട്ടിയും എന്നും മറ്റുള്ള അഭിനേതാക്കൾക്ക് ഒരു പാഠ പുസ്തകം തന്നെയാന്നെനും അവരിൽ നിന്നും പലതും നമുക്ക് പഠിക്കാൻ ഉണ്ടെന്നും ആശ പറയുന്നു..
അവരിൽ നിന്നും താൻ പല കാര്യങ്ങളും പഠിച്ചിട്ടുണ്ടെന്നും അതുപോലെ ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ മമ്മൂട്ടിയിൽ കണ്ട ഒരു ഡെഡികേഷൻ അന്ന് തന്നെ ഞെട്ടിച്ചുകളഞ്ഞു എന്നും ആശ പറയുന്നു.. ‘ഇവരുടെയൊക്കെ ഡെഡിക്കേഷന് മുന്‍പില്‍ നമ്മളൊന്നും ഒന്നുമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ദിവസം ഹോട്ടലില്‍ നിന്ന് ലൊക്കേഷന്‍ കഴിഞ്ഞു ഇറങ്ങുമ്ബോള്‍ മമ്മുക്കയുടെ കയ്യില്‍ രണ്ടു പേപ്പര്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു ഇതെന്താണ്? അപ്പോള്‍ മമ്മുക്ക പറഞ്ഞു. ‘നാളത്തേക്കുള്ള സ്ക്രിപ്റ്റ് ആണെന്ന്. ശരിക്കും ഞെട്ടി. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല.

ഇത്രയും അഭിനയ സമ്പത്തുള്ള ഒരു നടൻ അദ്ദേഹത്തിന്റെ നാളത്തേക്കുള്ള തിരക്കഥ ഇന്നേ കൊണ്ടുപോയി അത് പഠിക്കുക എന്നത് വളരെ വലിയ ഒരു കാര്യമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും താൻ അടങ്ങുന്ന പല പുതിയ അഭിനേതാക്കളും ഇപ്പോഴും ഷൂട്ടിങ്ങിന് കുറച്ചുമുമ്പാണ് അവരുടെ സീൻ വായിച്ചുപോലും നോക്കുന്നത്… അദ്ദേഹത്തിന്റെ ആ ഡെഡിക്കേഷന് മുന്‍പില്‍ നമ്മള്‍ നമസ്കരിച്ചേ പറ്റൂ. പിന്നീട് ഞാന്‍ പറയുമായിരുന്നു. ‘എനിക്കും തരണം സ്ക്രിപ്റ്റ്. എനിക്കും തലേ ദിവസം വായിച്ചു പഠിക്കണം’ എന്നൊക്കെ.
അതുപോലെതന്നെ നിരവധി കാര്യങ്ങൾ നമുക്ക് അവരിൽ നിന്നും പഠിക്കാനുണ്ട്… അതുപോലെ മറ്റൊന്നാണ് കൃത്യനിഷ്ഠ. ലാലേട്ടനെയൊക്കെ സംബന്ധിച്ച് പറയുകയാണെങ്കില്‍ നമ്മള്‍ ചിലപ്പോള്‍ ഏഴു മണി എന്ന് പറഞ്ഞാല്‍ ഏഴേ കാല്‍ ആകും സെറ്റിൽ എത്താൻ അത് മനഃപൂർവ്വമല്ല ചിലപ്പോൾ എന്തെങ്കിലും കാരണത്താൽ ആയിരിക്കും പക്ഷെ . ലാലേട്ടനൊക്കെ 6:55 അവിടെ എത്തിയിട്ടുണ്ടാകും. അങ്ങനെ ഇവരില്‍ നിന്നൊക്കെ പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്’. ആശാ ശരത് പറയുന്നു.
പുതു തലമുറയിലെ പല നടി നടന്മാരും ഇവരുടെ ഈ നല്ല ഗുണങ്ങൾ പഠിച്ചെടുക്കുന്നത് വളരെ നല്ലതിരിക്കുമെന്നും തോന്നുന്നു കാരണം ചിലപ്പോൾ ഈ അർപ്പണ ബോധവും ആത്മാർഥയും കൊണ്ടാകും ഇവർ ഇപ്പോഴും മലയാള സിനിമയിലെ താര രാജാക്കന്മാരായി നിലനിൽക്കുന്നത്, ആശയും മനോഹൻലാലും ഒന്നിച്ച ദൃശ്യം 2 ഇപ്പോഴും വിജകരമായി പ്രദർശനം തുടരുന്നു.. ആശയുടെ കഥാപാത്രവും ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീൻ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു…
Leave a Reply