വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം ഉണ്ടാകുന്നത് ഒരു തെറ്റായ കാര്യമല്ല ! പക്ഷെ അത് എവിടെ നിർത്തണം എന്നറിഞ്ഞിരിക്കണം ! ആശയുടെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

മിനിസ്ക്രീൻ രംഗത്തുനിന്നും സിനിമയിൽ എത്തിയ താരമാണ് ആശാ ശരത്. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു പ്രശസ്ത നർത്തകി കൂടിയാണ്. സൂപ്പർ താരങ്ങളുടെ നായികയായി ഇതിനോടകം ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി തുടരുന്ന ആശാ ഒരു നർത്തകി കൂടിയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആശാ ശരത്. നടിക്ക് രണ്ടു പെണ്മക്കളാണ്. ഉത്തരവും കീർത്തനയും. അടുത്തിടെ മൂത്ത മകൾ ഉത്തരയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇപ്പോഴിതാ അമ്മയുടെ പാത പിന്തുടർന്ന് ഉത്തരവും അഭിനയ ലോകത്തേക്ക് എത്തിയിരിക്കുകയാണ്.

അമ്മയും മകളും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഖെദ്ദ ഡിസംബർ 2 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആശാ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഏത് ബന്ധങ്ങൾക്കും നമ്മൾ ഒരു സ്പേസ് കൊടുക്കുന്നത് വളരെ നല്ലതാണ്, ഏല്ലാവർക്കും അവരുടേതായ സ്വകാര്യത നൽകണം, മറ്റൊരാളുടെ സ്വാതന്ദ്ര്യത്തിൽ നമ്മൾ കൈ കടത്തരുത്. ഞാൻ അങ്ങനെയാണ് മക്കളുടെയോ, ഭർത്താവിന്റെയോ ഫോൺ നോക്കാനോ ഒന്നും ഞാൻ നിക്കാറില്ല എന്നും ആശ പറയുന്നു.

ശരത് യേട്ടന്റെയും എന്റെയും ഒരു പ്രണയ വിവാഹമായിരുന്നില്ല, വിവാഹം ഉറപ്പിച്ച ശേഷമാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചത്. പതിനേഴ് വയസ്സിൽ നിശ്ചയം കഴിഞ്ഞ് 18 വയസ്സിലാണ് വിവാഹം കഴിക്കുന്നത്. ആ ഒരു വർഷം വളരെ അധികം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെയാണ് ഞങ്ങൾക്ക് മക്കൾ ജനിച്ചതും, വളരെ ഓപ്പണായി സംസാരിക്കാനുള്ള ഒരു സ്വാതന്ത്ര്യം ഞങ്ങൾ മക്കൾക്ക് കൊടുത്തിണ്ട്. ഒരു ക്രഷ് തോന്നിയാൽ എന്നോട് വന്ന് പറയാറുണ്ട്.

ഒരിക്കൽ എന്റെ മകൾ എന്നോട് വളരെ സീരിയസായി ഒരു പ്രണയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അവളുടെ ആ ഇഷ്ടത്തെ കുറിച്ച് എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത്, അതിനുള്ള പ്രായം നിനക്കായോ നീ ഇപ്പോൾ കുട്ടിയല്ലേ ആലോചിച്ച് നോക്കാൻ ഞാൻ പറഞ്ഞു. അവൾ അത് ചിന്തിച്ച ശേഷം എന്നോട് പറഞ്ഞു അമ്മ പറഞ്ഞത് ശരിയാണെന്ന്. ഉത്തരയോട് പറഞ്ഞത് നീ കല്യാണത്തിന് തയ്യാറാവുമ്പോൾ എന്നെ അറിയിക്കൂ എന്നാണ്. നിനക്കൊരു കൂട്ടുകാരൻ വേണമെന്ന് തോന്നുന്ന സമയത്ത് ഒന്നുകിൽ‌ നീ കണ്ടുപിടിക്കുക. അല്ലെങ്കിൽ നീ എന്നോട് പറയുക എന്നാണ്.

അങ്ങനെ ഒരിക്കൽ അവൾ എന്നോട് പറഞ്ഞു ഞാൻ വിവാഹം കഴിക്കുന്നതിനെ കുറിച്ച് അമ്മയുടെ അഭിപ്രായം എന്താണെന്ന്, അങ്ങനെയാണ് ഞങ്ങൾ അവൾക്ക് വേണ്ടി ആദിത്യനെ കണ്ടുപിടിക്കുന്നത്. ശേഷം അവർ തമ്മിൽ ആറുമാസത്തോളം കണ്ടു സംസാരിച്ചതിന് ശേഷമാണ് ഞങ്ങൾ വിവാഹം ഉറപ്പിച്ചത്. അതുപോലെ പ്രണയത്തെ കുറിച്ചുള്ള തന്റെ അഭിപ്രായവും ആശാ പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ ഒരാൾക്ക് മറ്റാരെയും പ്രണയിച്ച് കൂടാ എന്ന് പറയുന്നത് തെറ്റാണ്. അതിന് സാധ്യത ഉണ്ട്. പക്ഷെ നമ്മളുടെ അതിർ വരമ്പ് എവിടെ ആണ്. എവിടെ അത് നിർത്തണം എന്ന് നമ്മൾ മനസ്സിൽ വരച്ച് വെക്കുന്നോ അവിടെയാണ് കുടുംബത്തിന്റെ ഭദ്രത.

ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടെകിൽ ആണല്ലോ ആയ വിടവിലേക്ക് മറ്റൊരാൾ കടന്ന് വരുന്നത്. 75 ശതമാനമെങ്കിലും ഒരു കുടുംബിനിയുടെയോ കുടുംബസ്ഥന്റെയോ മനസ്സിലേക്ക് പുതിയ ഒരാൾക്ക് കടന്ന് വരാനുള്ള സ്പേസ് വളരെ കുറവ് ആയിരിക്കും എന്നും ആശാ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *