എന്നെ ഇഷ്ടമായിരുന്നു, എന്റെ പുറകെ നടന്ന് ചെരുപ്പ് തേഞ്ഞു എന്നൊക്കെ അദ്ദേഹം വെറുതെ പറയുന്നതാണ് ! ഞങ്ങൾ അയൽക്കാർ ആയിരുന്നു ! ആശാ ശരത് പറയുന്നു !

മലയാളികളുടെ ഇഷ്ടനടിമാരിൽ ഒരാളാണ് നടി ആശാ ശരത്. സീരിയൽ രംഗത്ത്  കൂടി സിനിമയിൽ തിളങ്ങിയ ആശാ ഇപ്പോൾ സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയും നർത്തകിയുമാണ്. ഒരു സമയത്തെ  കുങ്കുമപ്പൂവ് എന്ന പരമ്പരയാണ് ആശയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആ ഒരൊറ്റ സീരിയലിന്  ശേഷം സൂപ്പർ സ്റ്റാറുകളുടെ നായികയായി മാറുകയായിരുന്നു.

നിരവധി ചിത്രങ്ങളാണ് ആശയുടേതായി ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും ജയറാമിന്റെ പേരിൽ കേൾക്കുന്ന ഗോസിപ്പുകൾ കുറിച്ചും തുറന്ന് പറയുകയാണ് ആശാ ശരത്. നടിയുടേതായി ഏറ്റവും ഒടുവിൽ തിയ്യറ്ററിൽ എത്തിയ ചിത്രം പാപ്പാൻ ആയിരുന്നു. ഇപ്പോഴിതാ ആശയും അവരുടെ മകൾ ഉത്തരവും ഒരുമിച്ച് അഭിനയിച്ച ചിത്രം ‘ക്കെദ്ദ’ അടുത്തമാസം ആദ്യം റിലീസിനെത്തും.

ജയറാമേട്ടന്റെ പേരിൽ കേൾക്കുന്ന ഗോസിപ്പുകൾക്ക് ഒരു സത്യവും ഇല്ലെന്നാണ് ആശാ പറയുന്നത്. ജയറാമേട്ടൻ വെറുതെ പറയുന്ന കഥയാണ് എന്റെ പുറകെ നടന്നുവെന്നത്. അദ്ദേഹം എപ്പോഴോ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞ കഥയാണ് അത്. ജയറാമേട്ടൻ‌ എന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു താമസം. ഞങ്ങളുടെ നാട്ടിലെ നായകനായിരുന്നു, ഞങ്ങളുടെ നാടിന്റെ രോമാ‍ഞ്ചമായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അനിയത്തി എന്റെ കോളജ്മേറ്റായിരുന്നു. ഞാൻ കോളജിൽ പഠിക്കുമ്പോൾ ജയറാമേട്ടൻ നായകനാണ്.

സിനിമയിൽ ശ്രദ്ധ നേടിയ അദ്ദേഹം  പിന്നെ എങ്ങനെ യാണ് എന്റെ പുറകെ നടന്ന് ചെരുപ്പ് തേഞ്ഞു എന്നൊക്കെ പറയുന്നത് എന്നും അതൊക്കെ അദ്ദേഹം വെറുതെ പറഞ്ഞതാണ് എന്നും ആശാ പറയുന്നു. അതുപോലെ ‘സിബിഐ5ലെ കഥാപാത്രം ഞാൻ ചെയ്തത് പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും താരം പറയുന്നുണ്ട്. അതുപോലെ മകൾ അത് ആകണം ഇത് ആകണം എന്നൊക്ക ആഗ്രഹിച്ച് നടക്കുന്ന ഒരമ്മ അല്ല ഞാൻ. അവർക്ക് എന്താണോ ഇഷ്ടം അത് ചെയ്യാനുള്ള സ്വതന്ദ്ര്യം അവർക്ക് കൊടുത്തിട്ടുണ്ട്. അവർക്ക് അതിനുള്ള വഴി ഒരുക്കി കൊടുക്കുക്ക എന്നതാണ് ഒരമ്മ എന്ന നിലയിൽ താൻ ചെയ്യുന്നത് എന്നും ആശ പറയുന്നു.

അതുപോലെ വിവാഹ ശേഷം മറ്റൊരാളോട് ഉണ്ടാകുന്ന പ്രണയം ഒരു തെറ്റല്ല എന്നും ആശാ പറയുന്നു. വിവാഹം കഴിഞ്ഞ ഒരാൾക്ക് മറ്റാരെയും പ്രണയിച്ച് കൂടാ എന്ന് പറയുന്നത് തെറ്റാണ്. അതിന് സാധ്യത ഉണ്ട്. പക്ഷെ നമ്മളുടെ അതിർ വരമ്പ് എവിടെ ആണ്. എവിടെ അത് നിർത്തണം എന്ന് നമ്മൾ മനസ്സിൽ വരച്ച് വെക്കുന്നോ അവിടെയാണ് കുടുംബത്തിന്റെ ഭദ്രത. ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടെകിൽ ആണല്ലോ ആയ വിടവിലേക്ക് മറ്റൊരാൾ കടന്ന് വരുന്നത്. 75 ശതമാനമെങ്കിലും ഒരു കുടുംബിനിയുടെയോ കുടുംബസ്ഥന്റെയോ മനസ്സിലേക്ക് പുതിയ ഒരാൾക്ക് കടന്ന് വരാനുള്ള സ്പേസ് വളരെ കുറവ് ആയിരിക്കും എന്നും ആശാ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *