എന്റെ അയൽക്കാരൻ ആയിരുന്നു ജയറാമേട്ടൻ ! എന്നെ ഇഷ്ടമായിരുന്നു, എന്റെ പുറകെ നടന്ന് ചെരുപ്പ് തേഞ്ഞു എന്നൊക്കെ അദ്ദേഹം വെറുതെ പറയുന്നതാണ് ! ആശാ ശരത് പറയുന്നു !

മിനിസ്ക്രീൻ രംഗത്ത് നിന്നും സിനിമയിൽ എത്തിയ ആളാണ് നടി ആശാ ശരത്. കുങ്കുമപ്പൂവ് എന്ന പരമ്പരയാണ് ആശയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആ ഒരൊറ്റ സീരിയലിന്  ശേഷം സൂപ്പർ സ്റ്റാറുകളുടെ നായികയായി മാറുകയായിരുന്നു. ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ് ആശയെ തേടിയെത്തുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും ജയറാമിന്റെ പേരിൽ കേൾക്കുന്ന ഗോസിപ്പുകൾ കുറിച്ചും തുറന്ന് പറയുകയാണ് ആശാ ശരത്. നടിയുടേതായി ഏറ്റവും ഒടുവിൽ തിയ്യറ്ററിൽ എത്തിയ ചിത്രം പാപ്പാൻ ആയിരുന്നു. അടുത്തത് റിലീസിനായി തയ്യാറെടുക്കുന്നത് പീസ് എന്ന ചിത്രമാണ്.

ചിത്രത്തിൽ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ വേഷമാണ് ആശാ ശരത് ഇതിൽ ചെയ്തിരിക്കുന്നത്. ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍. കെ സംവിധാനം ചെയ്ത സിനിമയാണ് പീസ്. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ഒരു സറ്റയർ മൂവിയാണ്‌ പീസ്. ആശ ശരത്തിന്റെ വാക്കുകൾ ഇങ്ങനെ, ജീവിതം ആസ്വദിച്ച് നടക്കുന്ന ജലജ എന്ന കഥാപാത്രത്തെയാണ് പീസിൽ‌ അവതരിപ്പിച്ചിരിക്കുന്നത്.

കൂടാതെ ചിത്രത്തിൽ സി​ഗരറ്റ് വലിക്കുന്ന രം​ഗങ്ങളുണ്ട്. സി​ഗരറ്റ് വലിക്കുന്നവരുടെ അടുത്ത് നിന്നാൽ ചുമയ്ക്കുന്ന ആളാണ് ഞാൻ. എന്റെ ഭർത്താവും സി​ഗരറ്റ് വലിക്കില്ല. അതുകൊണ്ട് ആക്ഷൻ പറയുന്നതിന് മുമ്പ് പുകയെടുത്ത് വായിൽ സൂക്ഷിക്കും.’ ‘ശേഷം ആക്ഷൻ പറയുമ്പോൾ അത് സ്റ്റൈലായി പുറത്തേക്ക് കളയും. ഇറക്കിയാലാണ് ചുമ വരിക, അതുമാത്രമല്ല ജോജു ചേട്ടനാണ് സി​ഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് എന്നും ആശാ പറയുന്നു. സിദ്ദിക്ക് ഇക്ക എനിക്ക് സ്വന്തം സഹോദരനെ പോലെയാണ്. എന്ത് പ്രശ്നം ഉണ്ടെങ്കിലും അദ്ദേഹത്തോട് ധൈര്യമായി ചെന്ന് പറയാം….

അതുപോലെ ജയറാമിന്റെ പേരിൽ കേൾക്കുന്ന ഗോസിപ്പുകൾ കുറിച്ചും താരം പറയുന്നുണ്ട്.ജയറാമേട്ടൻ വെറുതെ പറയുന്ന കഥയാണ് എന്റെ പുറകെ നടന്നുവെന്നത്. അദ്ദേഹം എപ്പോഴോ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞ കഥയാണ് അത്. ജയറാമേട്ടൻ‌ എന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു താമസം. ഞങ്ങളുടെ നാട്ടിലെ നായകനായിരുന്നു, ഞങ്ങളുടെ നാടിന്റെ രോമാ‍ഞ്ചമായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അനിയത്തി എന്റെ കോളജ് മേറ്റായിരുന്നു. ഞാൻ കോളജിൽ പഠിക്കുമ്പോൾ ജയറാമേട്ടൻ നായകനാണ്.

പിന്നെ എങ്ങനെയാണ് അദ്ദേഹം എന്റെ പുറകെ നടന്ന് ചെരുപ്പ് തേഞ്ഞു എന്നൊക്കെ പറയുന്നത് എന്നും അതൊക്കെ അദ്ദേഹം വെറുതെ പറഞ്ഞതാണ് എന്നും ആശാ ശരത് പറയുന്നു. അതുപോലെ ‘സിബിഐ5ലെ കഥാപാത്രം ഞാൻ ചെയ്തത് പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല എന്നും താരം പറയുന്നുണ്ട്. അതുപോലെ മകൾ അത് ആകണം ഇത് ആകണം എന്നൊക്ക ആഗ്രഹിച്ച് നടക്കുന്ന ഒരമ്മ അല്ല ഞാൻ. അവർക്ക് എന്താണോ ഇഷ്ടം അത് ചെയ്യാനുള്ള സ്വതന്ദ്ര്യം അവർക്ക് കൊടുത്തിട്ടുണ്ട്. അവർക്ക് അതിനുള്ള വഴി ഒരുക്കി കൊടുക്കുക്ക എന്നതാണ് ഒരമ്മ എന്ന നിലയിൽ താൻ ചെയ്യുന്നത് എന്നും ആശ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *