
ബലിതര്‍പ്പണം ചെയ്താല്‍ ആ,ത്,മാവ് ഈ ലോകം വിട്ടുപോകും, അങ്ങനെ എന്റെ ചേട്ടനെ ഞാൻ ഈ ലോകത്തുനിന്നും പറഞ്ഞുവിടില്ല ! ഒരിക്കലും ബലി ഇടില്ല ! ആശയുടെ വാക്കുകൾ ചർച്ചയാകുന്നു !
മലയാള ടെലിവിഷൻ ലോകത്തുനിന്നും സിനിമയിൽ എത്തിയ ആളാണ് നടിയും നർത്തകിയുമായ ആശാ ശരത്. ദൃശ്യം എന്ന സിനിമയോടെയാണ് ആശാ അറിയപ്പെടുന്ന തെന്നിന്ത്യൻ താരമായി മാറിയത്, സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങി നിൽക്കുന്ന ആശാ തമിഴ് സിനിമയിലും സജീവമാണ്. കൂടാതെ ഇപ്പോള്‍ മ്യൂസിക്ക് റിയാലിറ്റി ഷോയില്‍ ജഡ്ജായും താരം എത്തുന്നുണ്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആശയുടെ നാല്‍പ്പത്തിയൊമ്പതാം പിറന്നാള്‍. മക്കളും മരുമകനും ഭർത്താവും അമ്മയും ഒക്കെയായി ഒരു കിടിലൻ സർപ്രൈസ് ആണ് ആശക്ക് ഒരുക്കിയത്. ഹപ്രവർത്തകരും ആശക്ക് വേണ്ടി സർപ്രൈസ് ഒരുക്കിയിരുന്നു. ഭർത്താവും അമ്മയും ഫ്ലോറിലേക്ക് എത്തിയിരുന്നു.
അത്തരത്തിൽ കുടുംബവുമൊത്ത് വളരെ സന്തുഷ്ടമായ ഒരു നിമിഷമായിരുന്നു, ആ നിമിഷത്തിൽ ആശാ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, സന്തോഷ നിമിഷങ്ങള്‍ക്ക് ഒപ്പം ഏറെ വികാരാധീനയായാണ് ആശ ശരത്ത് സംസാരിച്ചത്. താൻ കുറേക്കാലമായി പിറന്നാള്‍ ആഘോഷം ഒന്നും നടത്താറില്ലെന്നും അതിനു തോന്നാറില്ല എന്നുമാണ് ആശ പറഞ്ഞത്. അതിനു കാരണമായി പറഞ്ഞത് സഹോദരങ്ങളുടെ വേർപാട് ആണ്. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

എനിക്ക് എന്റെ രണ്ടു സഹോദരങ്ങളെയും ദൈവം വിളിച്ചു. എന്റെ അടുക്കല്‍ നിന്നും അവർ ദൂരേയ്ക്ക് പറന്നു പറന്നു പോയി. ഇപ്പോള്‍ അവർ ഈശ്വര പാദം പുല്‍കി. ഞാൻ ഇന്ന് ജീവിതത്തില്‍ ഒറ്റയ്ക്ക് ആയിപോയി. ആകെയുള്ളത് ശരത്തേട്ടനും, അമ്മയും മക്കളും മാത്രമാണ്. ഇപ്പോഴും വേണുച്ചേട്ടൻ എന്റെ കൂടെയുണ്ട്. ഇപ്പോഴും ബലിതർപ്പണം ഞാൻ ചെയ്തിട്ടില്ല. ചെയ്യാൻ ശരത്തേട്ടൻ സമ്മതിച്ചിട്ടില്ല.
നമ്മുടെ ഹിന്ദു വിശ്വാസപ്രകാരം സംപൂർണ്ണ ബലി തർപ്പണം നടത്തിയാൽ ആ,ത്,മാവ് ഈ ലോകം വിട്ടുപോകും എന്നാണ്, എന്റെ ചേട്ടൻ ഈ ലോകം വിട്ടു പോയാല്‍ ഞാൻ ഈ ലോകത്ത് ജീവിക്കില്ല. അതുകൊണ്ടുതന്നെ ബലിതർപ്പണം ഞാൻ മരിക്കും വരെയും ചെയ്യില്ല. ആളുകള്‍ പറയാറുണ്ട് ചെയ്യണമെന്ന്. പക്ഷെ അതിനുള്ള മനശക്തി എനിക്ക്‌ഇല്ല. ഇപ്പോഴും ഞാൻ പെരുമ്പാവൂരിലെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ വേണുച്ചേട്ടന്റെ പ്ളേറ്റ് ഞാൻ എടുക്കും. ഇന്നും ഞാൻ ഏട്ടനെ കാണാറുണ്ട്. എന്റെ കൂടെ തന്നെയുണ്ട് എന്നാണ് ആശ ഇടറുന്ന സ്വരത്തില്‍ പറഞ്ഞത്. ആശയുടെ ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയാണ്..
Leave a Reply