
അസിനും വിവാഹ മോചനത്തിലേക്കോ !! രാഹുലിന്റെ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്ത് താരം ! നിരാശയോടെ ആരാധകർ ! വാർത്തകൾ ഇങ്ങനെ !!
മലയാള സിനിമയിൽ നിന്നും ഹോളിവുഡിൽ എത്തിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് അസിൻ തോട്ടുങ്കൽ. കുഞ്ചാക്കോ ബോബൻ ചിത്രം ‘നരേന്ദ്രൻ മകൻ ജയകാന്തൻ’ ആയിരുന്നു.. ആദ്യ ചിത്രം മലയാളത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും താരം അവിടുന്ന് നേരെ തെലുങ്ക് ചിത്രത്തിലേക്കാണ് പോയത്. ശേഷം ഗജിനി എന്ന തമിഴ് ചിത്രമാണ് അസിന്റെ കരിയറിൽ വഴിത്തിരിവായത്. ഗജിനി മെഗാഹിറ്റ് ആയതോടെ അസിൻ തമിഴിലെ ഭാഗ്യനായികമാരിൽ ഒരാളായി അറിയപ്പെടാൻ തുടങ്ങി.ഗജിനിയിലെ അഭിനയത്തി ന് തമിഴ് ഫിലിം ഫെയർ അവാർഡും നടിക്ക് ലഭിച്ചു. വിജയ്, അജിത്, വിക്രം, ഉലകനായകൻ കമലഹാസൻ എന്നിവർക്കൊപ്പമെല്ലാം വിജയചരിത്രങ്ങൾ കുറിച്ച അസിൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദക്ഷിണേന്ത്യൻ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായി മാറുകയും ചെയ്തു.
കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അസിൻ ബിസിനെസ്സ് മാൻ രാഹുൽ ശർമ്മയെ വിവാഹം കാഴിക്കുന്നത്. മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയുമായുള്ള വിവാഹത്തോടെ അക്ഷരാർത്ഥത്തിൽ അസിൻ ഒരു മഹാറാണിയായി മാറുകയായിരുന്നു. ആറുകോടിയുടെ വിവാഹ മോതിരം അണിഞ്ഞാണ് രാഹുൽ അസിനെ പ്രൊപ്പോസ് ചെയ്തത്. ശേഷം ഇവരുടെ വിവാഹ ശേഷം രാഹുലിന് ബിസ്നെസ്സിൽ വലിയ നേട്ടങ്ങളും പുരസ്കാരങ്ങളും, പുതിയ ബിസിനെസ്സ് സംഭാരങ്ങളും എന്ന് വേണ്ട രാഹുലിന്റെയും ഭാഗ്യമായി അസിൻ മാറുകയായിരുന്നു. 2023 ലെ കണക്കുകൾ പ്രകാരം, ആയിരത്തി മുന്നൂറു കോടി രൂപയാണ് രാഹുൽ ശർമ്മയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്.

അസിന്റെ ഈ സന്തുഷ്ട ജീവിതത്തിൽ ആരാധകർക്ക് എല്ലാം വളരെ സന്തോഷമായിരുന്നു. ഇവർക്ക് എറിൻ എന്നൊരു മകളുമുണ്ട്. എന്നാൽ ഇപ്പോഴിതാ ഏവരെയും നിരാശപെടുത്തികൊണ്ട് ആ വാർത്ത ശ്രദ്ധ നേടുകയാണ്, അസിനും രാഹുലും വിവാഹ മോചിതരാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. സമൂഹ മാധ്യമത്തിൽ അത്ര സജീവമല്ല എങ്കിലും അസിൻ മകളുടെ വിശേഷങ്ങളും അതുപോലെ വിവാഹ ചിത്രങ്ങളും രാഹുലുമായുള്ള ചിത്രങ്ങളും എല്ലാം അസിൻ പങ്കുവെച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ ഭർത്താവിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് അസിൻ, മുമ്പ് വിവാഹ ചിത്രങ്ങൾ അടക്കം അസിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത വലിയ കോളിളക്കം ആരാധകർക്കിടയിൽ നേരത്തെ തന്നെ വാർത്തയായിരുന്നു, ഈ സാഹചര്യത്തിലാണ് അസിൻ ചിത്രങ്ങൾ കൂടി നീക്കം ചെയ്തത്. രാഹുൽ ശർമ്മയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അത് മനസിലാക്കിയാണ് അസിൻ വിവാഹമോചനം നേടാൻ തീരുമാനിച്ചതെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ കുട്ടിയുമായി മാതാപിതാക്കളോടൊപ്പം തനിച്ചാണ് അസിൻ താമസിക്കുന്നതെന്നും വാർത്തകളിൽ പറയുന്നു. പക്ഷെ അസിൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Leave a Reply