
ഡ്യൂപ്പിനെ വെക്കാതെ സംഘട്ടന രംഗങ്ങൾ ചെയ്തിരുന്ന ആളാണ് ഞാൻ, ‘അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല’ ! ബാബു ആന്റണി !
ഒരു കാലഘട്ടത്തിൽ യുവാക്കളുടെ ഹരമായിരുന്ന നടനാണ് ആക്ഷൻ കിംഗ് ബാബു ആന്റണി. സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആൻറണി ആയോധന കലയായ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ നടനായി മാറുകയായിരുന്നു അദ്ദേഹം. പഠന സമയത്തുതന്നെ അദ്ദേഹം നല്ലൊരു കായിക താരമായിരുന്നു. കോളജ് പഠന കാലത്ത് അദ്ദേഹം പൂനൈ യൂണിവേഴ്സിറ്റി വോളിബോൾ ടീം ക്യാപ്റ്റനായിരുന്നു.
അതുമാത്രമല്ല കരാട്ടെയിൽ ഫിഫ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ് ബാബു ആൻ്റണി, പഠനശേഷം സിനിമാറ്റോഗ്രാഫറായി കുറച്ച് നാൾ പൂനൈ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പ്രവർത്തിച്ചത് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ തുടക്കത്തിന് കാരണമായി. 1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയത്. വില്ലൻ വേഷങ്ങളിലും സംഘട്ടന രംഗങ്ങളിലും, നായകനായും കൂടുതൽ തിളങ്ങി.
മുമ്പൊരിക്കൽ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ച ഒരു കുറിപ്പ് ഇങ്ങനെ, അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും തനിക്ക് കിട്ടിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പഴയ ചില സിനിമ അനുഭവങ്ങൾ [പറയുകയാണ് അദ്ദേഹം, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു നാടോടി. ബാബു ആന്റണിക്ക് വില്ലൻ വേഷമായിരുന്നു. മോഹിനിയായിരുന്നു ചിത്രത്തിൽ നായിക. ബാബു ആന്റണിയുടെ വാക്കുകൾ, എനിക്ക് ഈ സംഘട്ടന രംഗങ്ങൾ ഡ്യൂപ്പിനെ വെച്ച് ചെയ്യിക്കുന്നത് ഇഷ്ടമല്ല, അത്തരത്തിൽ നാടോടിയിൽ ഒരു സംഘട്ടന രംഗത്തിന്റെ ഷൂട്ടിങ്ങിന് തയ്യാറായി. ലാലേട്ടൻ എന്നെ ഇടിക്കുമ്പോൾ ഞാൻ ഗ്ലാസ് ഇട്ട ഒരു മേശയിലേക്ക് ചാടി വീഴുന്നതാണ് സീൻ.

ലാൽ സാർ എന്നെ ഇടിക്കുന്ന ആക്ഷൻ കാണിക്കുമ്പോൾ ഞാൻ തലകുത്തി മറിഞ്ഞ് അതിന് മുകളിലേക്ക് വീഴണം. അവിടെ ശരിക്കും ഗ്ലാസ് തന്നെയായിരുന്നു വെച്ചിരുന്നത്. ആക്ഷൻ കാണിക്കുന്നതിന് മുമ്പ് തന്നെ മോഹൻലാൽ ദൈവമേ എന്ന് വിളിച്ച ശേഷമാണ് തുടങ്ങിയത്. പക്ഷെ ആക്ഷൻ പറഞ്ഞപ്പോൾ ഞാൻ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടൻ ആശുപത്രയിൽ പോയി മരുന്നൊക്കെ വെച്ചു. ആക്ഷൻ ശരിയായ ചെയ്യണമെന്നാണ് ആഗ്രഹം. നായകൻ അടിക്കുമ്പോൾ പറന്ന് പോയി വീഴുന്ന രംഗങ്ങളിൽ ഒന്നും അഭിനയിക്കാൻ താൽപര്യമില്ല’ എന്നും ബാബു ആന്റണി പറയുന്നു.
അന്ന് നമ്മൾ കണ്ടു, കയ്യടിച്ച പല സാഹസിക രംഗങ്ങളും അദ്ദേഹം തന്നെ ചെയ്തതാണ്, കാർണിവൽ എന്ന ചിത്രത്തിലെ മ,ര,ണ,ക്കിണർ ബൈക്ക് ഓടിച്ച അനുഭവവും അദ്ദേഹം അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം. മ,ര,ണ,ക്കിണറില് ബൈക്ക് ഓടിക്കുന്നതിനു മുമ്പ്, നിശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം. യൂണിറ്റ് മൊത്തം നിശബ്ദമായ ഒരു നിമിഷം. ഒട്ടും പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാന്‍ കഴിഞ്ഞാല്‍ നല്ലതെന്നു മാത്രം വിചാരിച്ചു എന്നും അന്നത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply