
‘ഓ വയസാം കാലത്തും എന്നാ ഒരു ഇതാ’….. ! മക്കളെ… വേണ്ട…!! വൈറൽ ചിത്രത്തിന് മറുപടിയുമായി ബാബുരാജ് !!
മലയാളികളുടെ എക്കാലത്തെയും പ്രിയ താര ജോഡികളാണ് ബാബു രാജൂം നടി വാണി വിശ്വനാഥും, വില്ലൻ നായികയെ സ്വന്തമാക്കി എന്നായിരുന്നു അന്ന് ഇവരുടെ വിവാഹ വർത്തയയോടെ ആരാധകർ പ്രതികരിച്ചിരുന്നത്. വളരെ സന്തോഷകരമ്യാ ദാമ്പത്യ ജീവിതമാണ് ഇവരുടേത്. ഒരു സമയത്ത് തെന്നിന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളായിരുന്നു വാണി വിശ്വനാഥ്. തമിഴ്,കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നടി ഇപ്പോഴും പ്രശസ്തയാണ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ നായിക ആയിരുന്നു വാണി..
ബാബുരാജ് ഇപ്പോൾ സിനിമയിൽ നിറ സാന്നിധ്യമാണ്, വില്ലൻ വേഷങ്ങളിൽ നിന്നും മാറി ഇപ്പോൾ അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങളാണ് ഇപ്പോൾ ബാബുരാജ് സിനിമയിൽ ചെയ്തുവരുന്നത്. അടുത്തിടെ ഇറങ്ങിയ ‘ജോജി’ എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നടൻ കാഴ്ച വെച്ചിരിക്കുന്നത്.. ഇപ്പോൾ കുടുംബവുമായി ചെന്നൈയിലാണ് നടിയുടെ താമസം. സമൂഹ മാധ്യമങ്ങളിൽ വാണി അത്ര സജീവമല്ല. പക്ഷെ ബാബുരാജ് അങ്ങനെയല്ല തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും നടൻ പങ്കുവെക്കാറുണ്.
അത്തരത്തിൽ ഇപ്പോൾ ബാബുരാജൂം ഭാര്യ വാണിയും ഒരുമിച്ച് ജിമ്മിൽ നിൽക്കുന്ന ഒരു മനോഹര ചിത്രമാണ് ബാബുരാജ് പങ്കുവെച്ചിരിക്കുന്നത്, നിമിഷനേരം കൊണ്ടാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അതോടൊപ്പം നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്, ചിത്രത്തിൽ ജിമ്മില്‍ നിന്നും ഭാര്യയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് ബാബുരാജ്. ‘ജിമ്മിങ്, വാണി, എല്ലാ കാലത്തെയും എന്റെ സൂപ്പര്‍സ്റ്റാര്‍’ തുടങ്ങിയ ഹാഷ്ടാഗുകളാണ് ചിത്രത്തിന് താരം കൊടുത്തിരിക്കുന്നത്.

ഏറെ ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം ആരാധകർ കാണുന്നത്. ചിത്രത്തിന് ഏറെ രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്, വയസാം കാലത്തും ഇങ്ങനെ മസില് ഉരുണ്ട് ഇരിക്കണമെങ്കില്‍ ആയ കാലത്തു നല്ല രീതിയില്‍ വര്‍ക്ക് ചെയ്തിട്ടാണ് . വെരി ഗുഡ് ബാബുച്ചേട്ടാ എന്നൊരാള്‍ പറയുന്നു. ഓ വയസാം കാലത്തെ ഒരു… എന്ന് പറഞ്ഞ് കമന്റിട്ട ആള്‍ക്ക് കിടിലന്‍ മറുപടിയുമായി ബാബുരാജും എത്തിയിരുന്നു. ‘വേണ്ട വെറുതേ വിട്ടേക്കടാ മക്കളേ’ എന്നായിരുന്നു താരത്തിന്റെ മറുപടി.
മറ്റു രസകരമായ കമന്റുകൾ ഇതൊക്കെയാണ്… ഒന്നാമത്തെ കാര്യം അവര്‍ക്കിത് വയസാന്‍ കാലം അല്ല. രണ്ട് പേരും യങ് ആണ്. ഇനിയിപ്പോ ആണേല്‍ തന്നെ അതെന്താ വയസാന്‍ കാലത്ത് ഭാര്യ, ഭാര്യ അല്ലാതെ ആവുമോ. ഇജ്ജാതി ദുരന്തം വീട്ടില്‍ ഒന്നേ ഒള്ളോ അതോ വേറെയും ഉണ്ടോ? വയസായി എന്നാണ് പറയുന്നതെങ്കില്‍ ഈ കാലത്തും ആരോഗ്യത്തോടെ ബോഡി മെയിന്റൈന്‍ ചെയ്യുന്നില്ലേ. അതിലാണ് കാര്യം. എന്നുള്ള കമെന്റുകള്‍ വേറെയും. ഇതെല്ലം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ നമ്മുടെ ബാബുവേട്ടൻ……
വാണിയും മക്കളുമാണ് എന്റെ ലോകം എന്നാണ് ബാബുരാജ് പറയാറുള്ളത്, അവൾക്ക് എന്നെ നന്നായി അറിയാം’ കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാരണ അച്ഛനും ഭർത്താവും ആണ് താൻ. ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ എന്നും നടൻ പറയുന്നു. തങ്ങൾക്ക് നാല് മക്കളാണ്. മൂത്ത മകൻ അഭയ് മൂന്നാറിലെ തങ്ങളുടെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണെന്നും ബാബുരാജ് പറയുന്നു.. പഠിക്കുന്ന സമയത്ത് അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെ താൻ ഉണ്ടാക്കിയിരുന്നു എന്നും അതിന്റെ മറവിൽ താൻ അറിയാത്ത ഒരുപാട് കഥകൾ നാട്ടുകാരും കൂട്ടുകാരും പറഞ്ഞു നടക്കുന്നുണ്ടെന്നും ബാബുരാജ് പറയുന്നു..
Leave a Reply