ഞാനും എൻ്റെ ഭാര്യയുമായി വഴക്കിടാനും ഞങ്ങളുടെ കുടുംബം തകരാനും കാരണം അവരായിരുന്നു !! ബാബുരാജ് തുറന്ന് പറയുന്നു
മലയാള സിനിമയിൽ 1994 ഭീഷ്മാചാര്യ എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് അഭിനയ രംഗത്ത് ചുവട് വെയ്ക്കുന്നത്, ഇന്നുവരെ 122 സിനിമകൾ ഇതിനോടകം താരം ചെയ്തു കഴിഞ്ഞു, വില്ലൻ വേഷങ്ങൾ ആയിരുന്നു ബാബുരാജിനെ കൂടുതൽ പ്രശസ്തനാക്കിയത്, മലയാളത്തിന് പുറമെ അദ്ദേഹം തമിഴ്, കന്നഡ, തെലുങ്ക് , ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു.. തുടർച്ചായി ചെയ്തിരുന്ന വില്ലൻ വേഷങ്ങളിൽ നിന്നും താരത്തിന് ഒരു മോചനം കിട്ടിയത് 2011 ൽ ഇറങ്ങിയ സോൾട്ട് ആൻഡ് പെപ്പെർ എന്ന ചിത്രത്തിലൂടെയാണ് ….
ആ സിനിയുടെ കഥ കേൾക്കാനായി സംവിധായകൻ ആഷിഖിന്റെ വീട്ടിൽ എത്തിയ സമയത്ത് ഉച്ചക്ക് ആഹാരം കഴിക്കാൻ നേരമായപ്പോൾ നമുക്ക് എന്തെങ്കിലുമൊക്കെ ഉണ്ടക്കാം എന്ന് പറഞ്ഞുകൊണ്ട് ആശിഖുമായി ബൈക്കിൽ മാർക്കറ്റിൽ പോയി ഇറച്ചിയെല്ലാം വാങ്ങി അടുക്കളയില്‍ കയറി അങ്ങനെ ഞങ്ങൾ കാര്യമായി പാചകം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ പറഞ്ഞത് ഈ സിനിമയില്‍ കരുതിവെച്ച വേഷം ഇതുതന്നെയാണെന്ന്.
ആദ്യമൊരു ഞെട്ടലായിരുന്നു, ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വേഷം ചെയ്യാൻപോകുന്ന ഒരു പേടി, പിന്നെ അതിലെ കഥാപാത്രമായ കുക്ക് ബാബുവിന്റെ ഓരോ ചലങ്ങൾ വരെ അവർ എഴിതി വെച്ചിട്ടുണ്ടായിരുന്നു അതുകൊണ്ട് ആ കഥാപത്രം ചെയ്തു ഫലിപ്പിക്കാൻ പ്രയാസമൊന്നും ഇല്ലായിരുന്നു എന്നും ബാബു രാജ് പറയുന്നു, ഇപ്പോൾ ആമസോൺ പ്രൈമിൽ മികച്ച വിജയം സ്വന്തമാക്കികൊണ്ടിരിക്കുന്ന ‘ജോജി’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്‌തിരിക്കുന്നത് ബാബുരാജാണ്.
അതിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ആ ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബാബുരാജ് ഒരു കുറിപ്പ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, അതിൽ ജോജിയിലെ തന്റെ കുടുംബം തകർത്തത് ബിൻസി എന്ന കഥാപാത്രമാണ് എന്ന് പറയുകയാണ് താരം… ബാബുരാജിന്റെ കുറിപ്പ് വായിക്കാം…
ബിൻസി …പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ ,വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി സ്ട്രിക്ട് ആയാണ് വളർത്തിയത് എന്നത് സത്യമാണ് .ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി…. സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി. എന്റെ അനിയൻ പാവമാണ്, മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല.. എന്നുമാണ് താരത്തിന്റെ കുറിപ്പ്..
സോൾട്ട് ആൻഡ് പെപ്പറിലെ വേഷം വിജയിച്ചതോടെ തനിക്ക് പിന്നെ കോമഡി കഥാപാത്രങ്ങളുടെ കുത്തൊഴുക്ക് ആയിരുന്നു എന്നും ബാബുരാജ് പറയുന്നു, പിന്നെ ഒരു വിധത്തിലാണ് താൻ അത്തരം വേഷങ്ങളിൽ നിന്നും രക്ഷപെട്ടതെന്നും താരം പറയുന്നു, എല്ലാ വേഷങ്ങളും ചെയ്യണം അതാണ് തന്റെ ആഗ്രഹമെന്നും ബാബുരാജ് പറയുന്നു.. തനിക്ക് എല്ലാവിധ പിന്തുണയും നൽകികൊണ്ട് ഭാര്യ വാണിയും കൂടെ ഉണ്ടെന്നും താരം പറയുന്നു..
Leave a Reply