
അയാൾ അത്തരക്കാരനാണ് എന്ന് തോന്നിയില്ല ! ഞാൻ മാത്രമല്ല മോഹൻലാൽ ഉൾപ്പടെ ഉള്ളവർ മോണ്‍സണിന്റെ വീട്ടില്‍ പോയിട്ടുണ്ട് ! ബാല പ്രതികരിക്കുന്നു !
നമ്മയുടെ കൊച്ച് കേരളത്തിൽ ബോളിവുഡ് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്, പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്‍സണ്‍ മാവുങ്കൽ എന്ന ആളെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്, ഉന്നതരുമായുള്ള ബന്ധമാണ് അയാൾ ഈ തട്ടിപ്പിന് മറയാക്കിയത്. മോണ്‍സണ്‍ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോണ്‍സണിന്റെ ഡ്രൈവറും ബാലയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവത്തില്‍ നടന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. മോണ്‍സണിന്റെ ഡ്രൈവര്‍ ആയ അജിത്ത് മോണ്‍സണിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാല ഇയാളെ ഫോണില്‍ വിളിച്ചിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ സംഭാഷണം നാല് മാസം മുന്‍പത്തെയാണ് എന്ന് ബാല പറയുന്നു.
ഇയാൾ കൊച്ചിയിൽ തന്റെ അയൽവാസി ആയിരുന്നു എന്നും അങ്ങനെ തുടങ്ങിയ പരിചയമാണ് അങ്ങനെയാണ് സൗഹൃദം ഉണ്ടായതെന്നും, കണ്ടപ്പോള്‍ തട്ടിപ്പുകാരനാണെന്ന് തോന്നിയിരുന്നില്ല എന്ന് ബാല പറഞ്ഞു. താന്‍ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട് എന്നും ബാല പറയുന്നു, എന്നാൽ അയാൾ ചെയ്യുന്ന ജീവികാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഞാന്‍ അദ്ദേഹവുമായി കൂടുതൽ അടുക്കാൻ കാരണമായത് എന്നും ബാല പറയുന്നു.

പക്ഷെ അയാളൊരു തട്ടിപ്പ് നടത്തുന്ന ആളാണെന്ന് കണ്ടാൽ തോന്നില്ല എന്നും, അയാൾ അത്തരകകാരൻ ആണെങ്കിൽ ഞാന്‍ അദ്ദേഹത്തെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തീർച്ചയായും തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്.
മോണ്‍സണ്‍ പിരിച്ചുവിട്ടതിന് ശേഷം അജിത്ത് എന്നെ വിളിച്ചിരുന്നു. ശമ്ബളം കിട്ടിയിട്ടില്ലെന്നൊക്കെ പറഞ്ഞു. അവര്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്‌നേഹത്തോടെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതില്‍ കൂടുതലൊന്നും ഞാന്‍ ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് അറിയാവുന്നതില്‍ കൂടുതലൊന്നും ഇപ്പോള്‍ എനിക്കറിയില്ല. തെറ്റുകാരനാണെങ്കില്‍ അദ്ദേഹം ശിക്ഷക്കപ്പെടട്ടേ എന്നും ബാല പറയുന്നു. ബാലയാണ് മോന്‍സണെ മോഹൻലാലിന് പരിചയപ്പെടുത്തിയത്, അദ്ദേഹത്തിന് പുരാവസ്തുകള്‍ ഭയങ്കര ഇഷ്ടമാണ്. ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ലാലേട്ടനെ വിളിച്ചു പറഞ്ഞു. അദ്ദേഹം കൊണ്ടുവരാന്‍ പറഞ്ഞു. കൊണ്ട് വന്ന് കാണിക്കാന്‍ പറ്റില്ല ഇതൊരു മ്യൂസിയാണെന്ന് ഞാന്‍ ലാലേട്ടനോട് പറഞ്ഞു. അങ്ങനെയാണ് ലാലേട്ടന്‍ ഇവിടെ വന്നത് എന്നും ബാല ഇതിനുമുമ്പ് പറഞ്ഞിരുന്നത്.
അതിൽ ഇപ്പോൾ ഏറെ രസകരമായ കാര്യം ചേര്‍ത്തലയിലെ ആശാരിയുണ്ടാക്കിയ കടപ്പക്കോല് കണ്ടിട്ട് ക്രിസ്തുവിനും മുമ്ബുള്ള മോശയുടെ അംശവടിയെന്ന് കരുതി മുത്തിയിട്ട് പോന്ന ബിഷപ്പുമാര്‍ വരെയുണ്ട്. അതിലും രസകരമായ കാര്യം മോണ്‍സന്റെ ടിപ്പുവിന്റെ സിംഹാസനത്തില്‍ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തിയത് ലോക് നാഥ് ബെഹ്‌റ മാത്രമല്ല എന്ന് വ്യക്തമായി. ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടിമാരായ നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, പേര്‍ളി മാണി എന്നിവരോടൊപ്പമുള്ള മോന്‍സിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
Leave a Reply