
‘എനിക്ക് ലഭിക്കേണ്ടി ഇരുന്നത് മൂന്ന് ദേശിയ പുരസ്കാരങ്ങൾ’ ! പാരവെച്ചത് അയാൾ ! വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോൻ !
മലയാള സിനിമയുടെ പ്രതിഭാശാലിയായ ശില്പികളിൽ ഒരാളാണ് ബാലചന്ദ്ര മേനോൻ. നടനായും, സംവിധായകനായും, തിരക്കഥാകൃത്തായും അതുപോലെ നിർമാതാവായും ഒരുപാട് മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ഇന്നും കലാരംഗത്ത് സജീവ സാന്നിധ്യമാണ്. ഇപ്പോൾ സിനിമയിൽ ഉപരി അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ വളറെ സജീവമാണ്. തന്റെ സിനിമ അനുഭവങ്ങളും ഓർമകളും എല്ലാം അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ശ്രിഷ്ട്ടികളിൽ ഏറ്റവും മികച്ച ഒന്നായ സമാന്തരങ്ങൾ എന്ന ചിത്രത്തിന് വേണ്ടി, മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ എന്നിങ്ങനെ മൂന്ന് ദേശിയ പുരസ്കാരങ്ങൾക്ക് അർഹനായിരുന്നു, അത് ജൂറി ആദ്യം അങ്ങനെ തീരുമാനിച്ചപ്പോൾ അതിൽ മലയാളിയായ ഒരു ജൂറി അംഗം അത് നിഷേധിക്കുക ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. ശേഷം ഏറ്റവും നല്ല കുടുംബ ചിത്രത്തിനുള്ള അവാർഡും ഒപ്പം മികച്ച നടനുള്ള അവാർഡും ലഭിച്ചു.
സമാന്തരങ്ങൾ ആദ്യം ഞാൻ തിലകനെ വെച്ച് ചെയ്യാനായിരിന്നു ഉദ്ദേശിച്ചത്. പക്ഷെ പിന്നെ ഞാൻ തന്നെ അത് ചെയ്യാം എന്ന് തീരുമാനിച്ചു, എന്റെ ഭാര്യ ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. അന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ് ഞാനും ഭാര്യയും പുറത്തേക്കിറങ്ങിയപ്പോള്‍ ജഗതി ശ്രീകുമാറിനെ കണ്ടു. ഒരു സ്റ്റേറ്റ് പുരസ്കാരം മണക്കുന്നുവെന്ന് ജഗതി പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു എന്താ ദേശീയ പുരസ്കാരം ലഭിച്ചാല്‍ പുളിക്കുമോ എന്ന്. ഞാൻ അന്നേ മനസ്സിൽ അത് ഉറപ്പിച്ചിരുന്നു.

അങ്ങനെ കാത്തിരിപ്പിന് ശേഷം പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ എനിക്കും സുരേഷ് ഗോപിയ്ക്കും മികച്ച നടനുള്ള പുരസ്കാരം. എല്ലാവരും അഭിനന്ദിച്ചുവെങ്കിലും എന്തോ എനിക്കത്ര ആവേശം തോന്നിയില്ല. അങ്ങനെ പുരസ്കാരം വാങ്ങൽ ഡൽഹിയിൽ പോയപ്പോൾ അവിടെ അന്നൊരു ഹോട്ടലിൽ വെച്ച് നാളത്തെ ചടങ്ങിന്റെ റിഹേഴ്സൽ ഉണ്ടായിരുന്നു, അങ്ങനെ അവിടെ വെച്ച് ഒരാളെ എന്നെ കുറെ നേരം നിരീക്ഷിച്ചിട്ട് എന്റെ അടുത്തുവന്നു പറഞ്ഞു എന്റെ പേര് ദേവേന്ദ്ര ഖണ്ഡേവാല എന്നാണ് എനിക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് എന്ന്.
അയാൾ പറഞ്ഞു നിങ്ങളുടെ ചിത്രം സമാന്തരങ്ങള്‍ ജൂറിയെ വിസ്മയിപ്പിച്ചു. മികച്ച നടനും സംവിധായകനും മികച്ച സിനിമയ്ക്കുമുള്ള പുരസ്കാരം നിങ്ങളുടെ സിനിമയ്ക്കായിരുന്നു. പക്ഷെ അതിലൊരാള്‍ എതിര്‍ത്തു. അതൊരു മലയാളി തന്നെയായിരുന്നു എന്നതാണ് അത്ഭുതം.’ അതാരാണെന്ന് ഞാന്‍ പറയുന്നില്ല. അയാളുടെ ആ വാക്കുകൾ എന്നെ സത്യത്തിൽ ഞെട്ടിച്ചു. കേന്ദ്രത്തില്‍ മികച്ച നടനായ ഞാന്‍ കേരളത്തില്‍ ഒന്നുമല്ലാതായി. ഇവിടെ ലഭിച്ചത് സിനിമയിലെ നാനാതുറയിലെ സംഭാവനയ്ക്ക് പുരസ്കാരം.
അതുപോലെ രണ്ടുപേർ മികച്ച നടൻമാർ ആയി വരുമ്പോൾ ആര് ആദ്യം പുരസ്കാരം വാങ്ങണം എന്നൊരു സംശയം ന്യായമായും ഉണ്ടാവും. അതിനായി സര്‍ക്കാര്‍ രണ്ടു പരിഗണനകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് ‘സീനിയോറിറ്റി’ അല്ലെങ്കില്‍, അക്ഷരമാലാ ക്രമത്തില്‍ ആരുടെ പേരാണ് ആദ്യം വരിക. രണ്ടായാലും അര്‍ഹത എനിക്ക് തന്നെ പക്ഷെ ആദ്യം പുരസ്കാരം വാങ്ങിയത് സുരേഷ് ഗോപിയാണ്. പിന്നെ ഇവിടുത്തെ മാധ്യമങ്ങളും മികച്ച നടൻ സുരേഷ് ഗോപിയെ തന്നെയാണ് ആഘോഷിച്ചതെന്നും അദ്ദേഹം പറയുന്നു….
Leave a Reply