കുഞ്ഞ് അദിഥിയെ വരവേറ്റ് ബാലുവും എലീനയും !! ആശംസകളുമായി താരങ്ങളും !!
സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് ബാലു വർഗീസ്, ആദ്യം ചെറിയ വേഷങ്ങൾ ചെയ്ത് ബാലു ഇപ്പോൾ നായകനിരയിൽ നിൽക്കുന്ന ആളാണ്, കോമഡി കഥാപാത്രങ്ങളാണ് ബാലു കൂടുതലും ചെയ്യുന്നത്, ലാല്‍ജോസ് സംവിധാനം ചെയ്ത ചാന്ത്പൊട്ടാണ് ബാലുവിന്റെ ആദ്യ ചിത്രം, പിന്നീട് നായകന്മാരുടെ കൂട്ടുകാരനായി അവരോടു ഒപ്പം പ്രാധന്യമുള്ള വേഷങ്ങൾ നിരവധി താരം ഇതിനോടകം ചെയ്തുകഴിഞ്ഞു, നടൻ ബാലുവിന്റെ വിവാഹം 2020 ഫെബ്രുവരി 2 ലായിരുന്നു, താരത്തിന്റെ ജീവിത സഖി നമ്മൾ ഏവർക്കും വളരെ പരിചിതയായ എലീന കാതറിൻ ആണ്, മഴവിൽ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോ മിടുക്കിയിൽ മത്സരാർത്ഥി ആയിരുന്നു എലീന. അതുകൂടാതെ മിഡ്ഡ് ഇന്ത്യ യൂണിവേഴ്‌സ് റണ്ണറപ്പും, മിസ് സൗത് ഇന്ത്യയും കൂടാതെ നിരവധി സൗന്ധര്യ മത്സരങ്ങളിൽ അലീന പങ്കടുക്കുകയും, വിജയിക്കുകയും ചെയ്ത ആളാണ്….
ഒരു മോഡലായ എലീന നിരവധി പര്യങ്ങൾ ചെയ്തിട്ടുണ്ട് കൂടാതെ ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്, ഏറെ നാളത്തെ പ്രണയത്തിലൊടുവിലാണ് ഇവർ വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവാണു ഇരുവരും, ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടൻ ആസിഫ് അലി, ആസിഫ് അലിയും കുടുംബവും ഇവരുടെ ഏത് ആഘോഷങ്ങൾക്കും താരമാകാറുണ്ട്, അത്തരത്തിൽ ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ ആഘോഷമായിരുന്നു, ഇപ്പോൾ ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ് എലീനയുടെ ബേബി ഷവർ ഫങ്ഷൻ വളരെ വിപുലമായി ഇവർ നടത്തിയിരുന്നു.. കഴിഞ്ഞ ദിവസമാണ് ഇവർക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത്, ബാലു തന്നെയാണ് ഈ വിവരം ഇൻസ്റ്റയിലൂടെ ആരധകരെ അറിയിച്ചത്…. എലീനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സന്തോഷ വാര്‍ത്ത ബാലു പറഞ്ഞത്.
ഹണി ബീ, മാണിക്ക്യകല്ല്, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അയാള്‍ ഞാന്‍ അല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തിടങ്ങിയ ചിത്രങ്ങളില്‍ എലീനയും അഭിനയിച്ചിട്ടുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ബാലു അറിയിച്ചു. സ്കൂൾ കാലഘട്ടം മുതൽ കലാ പ്രതിഭയായിരുന്നു ബാലു, ചെറുപ്പം മുതലേ മിമിക്രി വേദികളിൽ നിറ സാന്നിധ്യമായിരുന്ന ബാലുവിന്റെ ഏറ്റവും വലിയ സ്വപ്നം സിനിമ തന്നെയായിരുന്നു, നടന്‍ ലാലിന്‌റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്. ബി.കോം കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനു പഠിക്കുന്ന സമയത്താണ് ബാലു സിനിമയിൽ സജീവമാകുന്നത്.
യുവ താരങ്ങളെ അണിനിർത്തി ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ബാലു നായകനായത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. അറബിക്കഥയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ചെറുപ്പം അവതരിപ്പിച്ചു. അതിനുശേഷം തലപ്പാവിലെ വേഷം ശ്രദ്ധിച്ച നടന്‍ പൃഥ്വീരാജ്, ബാലുവിനെ മാണിക്യക്കല്ലിലേക്കും അര്‍ജ്ജുനന്‍ സാക്ഷിയിലേക്കും ചെറു വേഷങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചു. Tസുനാമി എന്ന ചിത്രമാണ് ബാലു വര്‍ഗീസിന്‌റെതായി എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്.
Leave a Reply