വളരെ ബ്രില്ല്യന്റായ എഴുത്തുകാരനാണ് ഉദയകൃഷ്ണ ! ശ്യാം പുഷ്കരന്റെ അതേ ഒരു ബ്രില്ല്യൻസാണ് ഞാൻ ഉദയകൃഷ്ണയിലും കാണുന്നത് ! ബി. ഉണ്ണികൃഷ്ണൻ പറയുന്നു !

ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ഒരു ദിലീപ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിൽ തമന്നയാണ് ദിലീപിന്റെ നായികയായി എത്തിയത്. ഇപ്പോഴിതാ ഉദയകൃഷ്ണയെ കുറിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ശ്യാം പുഷ്കരനെ പോലെ ബ്രില്ല്യന്റായ എഴുത്തുകാരനാണ് ഉദയകൃഷ്ണയും എന്നാണ് ബി. ഉണ്ണികൃഷ്ണൻ പറയുന്നത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഈയടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയായിരുന്നു.

അദ്ദേഹത്തിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ, തമിഴ്നാട് എടുക്കുകയാണെങ്കിൽ അവിടെ അറ്റ്ലിയുമുണ്ട് വെട്രിമാരനുമുണ്ട്. അത്തരം പല സ്വഭാവമുള്ള സിനിമകൾ ഒരു ഇൻഡസ്ട്രിക്ക് തീർച്ചയായും വേണം. പുതിയ ആളുകളെല്ലാം ബ്രില്ല്യന്റ് ഫിലിം മേക്കേർസാണ്. വളരെ നാളുകൾക്ക് ശേഷം മലയാളത്തിന് ലഭിച്ച ഒരു ബ്രില്ല്യന്റ് റൈറ്ററാണ് ശ്യാം പുഷ്കരൻ. ഒരു എഴുത്തുകാരൻ എന്ന് കേൾക്കുമ്പോൾ, ഹാ ഇതൊരു എഴുത്തുകാരൻ തന്നെ, എന്ന് നമ്മുക്ക് തോന്നണം. ശ്യാം പുഷ്കരൻ അങ്ങനെയാണ്.

അതേ ഒരു ബ്രില്ല്യൻസ് തന്നെയാണ് ഉദയകൃഷ്ണ എന്ന സ്ക്രിപ്റ്റ് റൈറ്ററിലും മറ്റൊരു രീതിയിലുള്ളത്. ഞാനിത് പറയുമ്പോൾ ഭയങ്കര വിവാദങ്ങളിലേക്ക് പോകാം ഞാൻ ഒരിക്കലും ഒരേപോലെ താരതമ്യപ്പെടുത്തുകയല്ല. ശ്യാം ഭയങ്കര ഗംഭീരമായി അയാളുടേതായൊരു സിനിമ ചെയ്യുമ്പോൾ, ഉദയനെ സംബന്ധിച്ച് കൃത്യമായി എല്ലാ എലമെന്റ്സും കോർത്തിണക്കി ഒരു സിനിമയുണ്ടാക്കാൻ അദ്ദേഹത്തിന് അറിയാം എന്നും ബി ഉണ്ണി കൃഷ്ണൻ. അതേ സമയം ഉദയകൃഷ്ണയെ പരിഹസിച്ചും വിമർശിച്ചും നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്. അവസാനമിറങ്ങിയ ഉദയകൃഷ്ണ തിരക്കഥയെഴുതിയ സിനിമകളൊക്കെ വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു. ഉദയകൃഷ്ണ ഈ പണി നിർത്തണം എന്ന് തുടങ്ങിയ കമന്റുകളാണ് അധികവും ലഭിക്കുന്നത്.

കൂടാതെ ബാന്ദ്ര  ഇപ്പോൾ ബോക്സോഫീസിലും തകരുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയണത്. ബോക്സ് ഓഫീസില്‍ ഹൈപ്പ് ഗുണകരമായോയെന്നറിയാൻ ചിത്രത്തിന്റെ കണക്കുകള്‍ പൂര്‍ണമായും ലഭ്യമാകണം. എങ്കിലും ബാന്ദ്ര റിലീസ് ചെയ്ത് രണ്ടാം ദിനം ചിത്രം നേടിയ കളക്ഷന്‍ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് ഡോട് കോമിന്റെ ഏകദേശ കണക്കുകളില്‍ സൂചിപ്പിക്കുന്നുണ്ട്. രണ്ടാം ദിനത്തില്‍ ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ 0.90 കോടി നേടിയെന്നാണ് സാക്നില്‍ക് ഡോട് കോമിന്റെ ഏകദേശ കണക്കുകള്‍ പറയുന്നത്. 22.96% ഒക്യുപെന്‍സിയാണ് ചിത്രത്തിന് ലഭിച്ചത്. ഇതില്‍ തന്നെ നൈറ്റ് ഷോകളില്‍ 34.90 ശതമാനം ഒക്യൂപെന്‍സി ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *