
സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുണ്ട്, ഞാൻ ഡാൻസ് കളിക്കാം എന്ന് മഞ്ജു എന്നോട് പറഞ്ഞു ! എന്നാൽ രാത്രി ദിലീപ് എന്നെ വിളിച്ചു ! ഭാഗ്യലക്ഷ്മി തുറന്ന് പറയുന്നു !
ഇപ്പോൾ എങ്ങും എവിടെയും സംസാരം മഞ്ജുവും ദിലീപുമാണ് കാരണം കഴിഞ്ഞ ദിവസം മഞ്ജുവിനെതിരെ ഉള്ള മൊഴികൾ ദിലീപിന്റെ അഭിഭാഷകൻ ദിലീപിന്റെ സഹോദരന് പഠിപ്പിച്ചുകൊടുക്കുന്ന ശബ്ദ സംഭാഷണങ്ങളാണ് ഇപ്പോൾ വാർത്തകൾ ദിലീപിലേക്കും മഞ്ജുവിലേക്കും തിരിയാൻ കാരണം. മഞ്ജു മദ്യപിക്കുവായിരുന്നു എന്നും ശ്രീകുമാർ മേനോനുമായി ബന്ധം ഉണ്ടായിരുന്നു എന്നും അതുപോലെ ഡാൻസ് പരിപാടികളുടെ പേരിലും ദിലീപും മഞ്ജുവും തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നു എന്നും അനൂപ് കോടതിയിൽ മൊഴികൊടുക്കണം എന്ന് അഭിഭാഷകൻ പറഞ്ഞുകൊടുക്കുന്ന സംഭാഷണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എവിടെയും സംസാര വിഷയമായത്.
എന്നാൽ ഇപ്പോൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി. താൻ മഞ്ജുവിന്റെ സമ്മതത്തോടെയാണ് ഈ കാര്യങ്ങൾ ഇവിടെ പറയുന്നതെന്നും ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെ ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു. അവരുടെ വാക്കുകൾ ഇങ്ങനെ, ദിലീപിനോട് പറയാതെയാണ് മഞ്ജു നൃത്ത പരിപാടിക്ക് പോയതെന്ന തരത്തിലുള്ള ഓഡിയോ കേട്ടിരുന്നു. അതുകൊണ്ടാണ് ചേട്ടന് ദേഷ്യം വന്നതെന്നും അനൂപ് പറയുന്നത് കേട്ടിരുന്നു. അത് ശരിയായ സംഭവമല്ല, തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ് പറയുന്നതെന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചിരുന്നു. കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിക്കായി മഞ്ജു വരുമോയെന്ന് സംഘാടകര്‍ ചോദിച്ചിരുന്നു. അന്നെനിക്ക് മഞ്ജുവിനെ അത്ര വലിയ പരിചയമില്ലായിരുന്നു.

അങ്ങനെ ഗീതു മോഹൻദാസ് വഴി എനിക്ക് മഞ്ജുവിന്റെ നമ്പർ കിട്ടി. ഞാൻ മഞ്ജുവിനെ നേരിട്ട് വിളിച്ച് സംസാരിച്ചു , അപ്പോൾ മഞ്ജു പറഞ്ഞു ഞാൻ കളിക്കാം ചേച്ചി, എന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുന്നതിനാല്‍ ചെറിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. പേയ്മെന്റിനെക്കുറിച്ചൊക്കെ നേരിട്ട് സംസാരിച്ചോളൂ, അവര്‍ക്ക് നമ്പര്‍ കൊടുത്തേക്കാമെന്നുമായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാൽ അന്ന് രാത്രി ഒന്നരക്ക് എന്നെ ദിലീപ് വിളിച്ചു, ഈ സമയത്ത് എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ ഇവിടെ കുറച്ച് പ്രശ്നങ്ങളുണ്ടെന്നായിരുന്നു മറുപടി.
അമ്പലത്തിലെ നൃത്ത പരിപാടി സെറ്റാക്കി കൊടുത്തത് ചേച്ചിയാണോ എന്ന് ചോദിച്ചു, അതെ എന്ന് ഞാൻ പറഞ്ഞു, അപ്പോൾ ദിലീപ് പറഞ്ഞു മഞ്ജു ഡാന്‍സ് ചെയ്യാന്‍ പാടില്ല, അത് ചേച്ചി അവളോട് പറയണം എന്ന് പറഞ്ഞു, 14 വര്‍ഷം ഒന്നിച്ച് ജീവിച്ച നിങ്ങള്‍ക്ക് അവളെ സ്വാധീനിക്കാന്‍ നിങ്ങൾക്ക് കഴിയുന്നില്ലെങ്കില്‍ ഇന്നലെ പരിചയപ്പെട്ട എനിക്ക് എങ്ങനെ കഴിയുമെന്നായിരുന്നു ഞാന്‍ തിരിച്ച് ചോദിച്ചു. അങ്ങനെ ടോൺ ഒക്കെ മാറി എന്നോട് ചൂടായി ഞാനും തിരിച്ച് അതുപോലെ പറഞ്ഞ് ഫോൺ വെച്ചു.
അതങ്ങളെ കഴിഞ്ഞു. ശേഷം ഗുരുവായൂരിലും നൃത്തം ചെയ്യാന്‍ തീരുമാനിച്ചപ്പോഴും മഞ്ജു ദിലീപിനോട് സംസാരിച്ചിരുന്നു. ദിലീപിന്റെ സമ്മതം ചോദിച്ചാണ് പോയതെന്ന് മഞ്ജു അന്ന് പറഞ്ഞിരുന്നു. സ്റ്റേജില്‍ കയറും മുമ്പും അവർ ദിലീപിനെ വിളിച്ച്, ദിലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായാണ് ദിലീപ് സംസാരിച്ചത്. ആ വാക്ക് പറയാന്‍ പോലും പറ്റാത്തതാണ്.
എന്നാൽ കഴിഞ്ഞ ദിവസം മഞ്ജുവിനെ കുറിച്ച് വളരെ മോശമായ രീതിയിലുള്ള ശബ്ദ സംഭാഷണങ്ങൾ കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി, മഞ്ജു മദ്യപിക്കുമെന്നും ആരോടും പറയാതെ പുറത്ത് പോവുമെന്നുമൊക്കെ കോടതിയില്‍ പറയണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്നത് കേട്ടു. മദ്യപിക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിനെ കുറിച്ച് എനിക്ക് അറിയില്ല, പക്ഷെ മഞ്ജുവിനെക്കുറിച്ച് എന്ത് തോന്ന്യാസവും വിളിച്ച് പറയുന്നത് വളരെ സങ്കടകരമായ കാര്യമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറയുന്നു.
Leave a Reply