ഈ പറയുന്നവരാരും അവളെ ഒന്ന് വിളിച്ചിട്ടില്ല ! ദിലീപിനെ ന്യായീകരിക്കാൻ എന്താണ് ഉത്സാഹം ! കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി !

വർഷം ആറ് കഴിഞ്ഞിട്ടും ഇന്നും ഒരു തീർപ്പാകാതെ നീണ്ടുപോകുകയാണ് നടിയെ ആ,ക്ര,മിച്ച കേ,സ്. ഈ കേ,സി,ൽ നടിയുടെ ഭാഗത്ത് നിന്ന് അവർക്ക് വേണ്ടി പല പൊതു ഇടങ്ങളിലും മാധ്യമ ചർച്ചകളിലും വളരെ ശക്തമായി സംസാരിച്ചിട്ടുള്ള ആളാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ അത്തരത്തിൽ നടിക്ക് വേണ്ടി സംസാരിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. നടി ആ,ക്ര,മി,ക്ക,പ്പെട്ട കേസിൽ നടൻ മധുവിന്റേയും സംവിധായകൻ അടൂർ ഗോപലകൃഷ്ണന്റേയുമെല്ലാം പ്രതികരണങ്ങൾ അതിജീവിതയെ ബാധിക്കുന്നുണ്ടെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി.

ആ പെൺകുട്ടി ആ,ക്ര,മി,ക്കപെട്ട് ഈ ദിലീപ് പ്ര,തി ആകുന്നതിന് മുമ്പ് പോലും ഈ പറയുന്ന അടൂർ ഗോപാലകൃഷ്ണനോ, ശ്രീലേഖയോ, മധുവോ ആരെങ്കിലും അവളെ വിളിച്ച് ഒന്ന് ആശ്വസിപ്പിച്ചുട്ടുണ്ടോ. അവരാരും ചെയ്തില്ല. ഇത് അനുഭവിച്ചത് അവളാണല്ലോ.. ഒരാളെ സപ്പോർട്ട് ചെയ്യുമ്പോൾ മറുവശത്ത് വീണ് കിടക്കുന്ന ആളെ ആശ്വസിപ്പിക്കാൻ ശ്രമിക്കാതിരിക്കുമ്പോഴാണ് നമുക്ക് സങ്കടം വരുന്നത്. അയാൾ പ്രതി സ്ഥാനത്ത് വരുമ്പോൾ മാത്രം അവളെ ന്യായീകരിക്കാൻ ഇവർക്ക് എന്തുമാത്രം ഉത്സാഹമാണ്.

പി ആർ വർക്ക് നന്നായി നടക്കുന്നുണ്ട്, ഈ വിഷയത്തിൽ ആ കുട്ടിയെ ആര് സപ്പോർട്ട് ചെയ്താലും അപ്പോഴേക്കും അവർക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപം തുടങ്ങുകയാണ്. ഇത് പി ആർ വർക്കല്ലാതെ പിന്നെന്താണ്. ഇതെല്ലം ആ കുട്ടിയെ വളരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത്തരം ഓൺലൈൻ വാർത്തകളും, കമന്റുകളും ഒന്നും നീ നോക്കരുത് എന്നാണ് ഞാൻ അവളോട് പറഞ്ഞിട്ടുള്ളത്. നിന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവളോട് പറയാറുണ്ട്. അടൂരും മധുവും ശ്രീലേഖ ഐപിഎസുമൊക്കെ പറയുമ്പോൾ അവർ എന്താണ് ഇങ്ങനെ പറയുന്നതെന്ന് അവൾക്ക് വുഷമം തോന്നിയിട്ടുണ്ട്. എന്നെ കുറിച്ച് ഇവർ ചിന്തിക്കുന്നില്ലേ, എന്നെ വിളിക്കാൻ ഒരിക്കൽ പോലും അവർക്ക് തോന്നുന്നില്ലല്ലോ ചിന്തിക്കുന്നില്ലല്ലോ എന്ന് അവൾ ചിന്തിക്കുന്നുണ്ട്.

അവൾക്കും ഇവിടെ ജീവിക്കേണ്ടേ, എല്ലാം അതിജീവിച്ച് തന്നെയാണ് ഇപ്പോഴും ആ കുട്ടി മുന്നോട്ട് പോകുന്നത്. ഈ കേ,സിൽ തെളിവില്ലെന്ന് പറഞ്ഞത് തന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്ന് പറയാൻ അടൂർ തയ്യാറാവണം. കാരണം അദ്ദേഹത്തെ പോലൊരാളെ കുറെ പേർ കേൾക്കുന്നുണ്ട്. ഒരു പ്രശ്നം വരുമ്പോൾ നമ്മൾ രണ്ടു വ്യക്തികളുടെയും നടുവിൽ നിന്ന് വേണം കാര്യങ്ങൾ സംസാരിക്കാൻ, ഇവിടെ ഇപ്പോൾ പക്ഷേ ഇവിടെ നടകുന്നത് അതല്ല. അടൂരിനെ പോലൊരാൾ സംസാരിക്കുമ്പോൾ ആർക്കോ ആത്മവിശ്വാസം കിട്ടാൻ വേണ്ടിയാണ്, കിട്ടിക്കോട്ടെ എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *