യട്യൂബറെ ലോഡ്ജിൽ കയറി മ ർ ദി ച്ച കേ സ് !! ഭാഗ്യലക്ഷ്മിയുടെ കുരുക്ക് മുറുകുന്നു ! പ്ര തി കൾക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു ! കൂടുതൽ വിവരങ്ങൾ !!

ഭാഗ്യലക്ഷ്മി മലയാളികൾക്ക് വളരെ പരിചിതയാണ്, മലയാള സിനിമയിലെ കരുത്തുറ്റ പല ശക്തമായ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി ഏവരുടെയും ഇഷ്ട താരമായി മാറിയ ആളാണ് ഭാഗ്യലക്ഷ്മി, മണിച്ചിത്രത്താഴിലെ ശോഭനക്ക് നൽകിയ ശബ്ദം എക്കാലവും ഓര്മിക്കപെടുന്ന ഒന്നാണ്. അതുപോലെ ശ്കതമായ പല തുറന്ന്പറച്ചിലുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും ഏവരെയും ഞെട്ടിച്ച ഭാഗ്യലക്ഷ്മിയുടെ ഒരു പ്രതികരണം കേരളത്തെ ഞെട്ടിച്ചിരുന്നു.

ആ പ്രതികരണം ആരും അത്ര പെട്ടന്ന് മറക്കാൻ സാധ്യതയില്ല, സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ച് ഒരു യൂട്യൂബറെ അയാളുടെ ലോഡ്ജിൽ കയറി  ആ ക്ര മിച്ച കേ സി ല്‍ ഇപ്പോഴിതാ ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ തമ്പാനൂര്‍ പോ ലീ സ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോ ട തി യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

ഈ സംഭവം നടക്കുന്നത് 2020 സെപ്റ്റംബറിലാണ്. വിജയ് പി നായര്‍ എന്ന ആൾ നടത്തുന്ന യുട്യൂബ് ചാനലിൽ ഇയാൾ സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിൽ വളരെ മോശമായ വിഡിയോകൾ ആണ് ചയ്യാറുള്ളത് എന്നും, ഇതിൽ സഹികെട്ട ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റുകളായ ദിയ സനയും  ശ്രീലക്ഷ്മി അറയ്ക്കലും ഇയാളുടെ ലോഡ്ജിൽ കയറി മ ർ ദി ക്കുകയും ദേ ഹ ത്ത് കരിയോയിൽ ഒഴിക്കുകയും ഈ സംഭവത്തിന്റെ വീഡിയോ ഇവർ തന്നെ ഫേസ് ബുക്ക് ലൈവിൽ കൂടി കാണിക്കുകയും ഇയാളെ കൊണ്ട് മാപ്പ് പറയിപ്പുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ കേസിൽ തമ്പാനൂര്‍ പോ ലീ സ് കുറ്റപത്രം സമര്‍പ്പിച്ചു. ഈ കുറ്റപത്രത്തിൽ പോ ലീ സ് പറയുന്നത് ലോഡ്ജില്‍ അതിക്രമിച്ച് കയറി യൂട്യൂബറായ വിജയ് പി നായരെ മ ര്‍ ദി ച്ചെന്നും ശേഷം ദേ ഹ ത്ത് മഷിയൊഴിച്ചെന്നും പോ ലീ സ് കുറ്റപത്രത്തില്‍ പറയുന്നു. അതിക്രമിച്ചുകയറിയതിനും മ ര്‍ ദി ച്ചതിനും വ ധ ഭീ ഷ ണി മുഴക്കിയതിനുമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഡിസംബര്‍ 22 ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോ ട തി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കാര്യങ്ങൾ കൈവിട്ടു പോകുകയാണെങ്കിൽ പ്ര തി കൾക്ക്   7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.  ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 294(ബി),323,452,506(1),34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി എന്നിവക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതോടെ വാദി പ്രതിയായോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഈ സംഭവത്തിൽ താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. അന്ന് കെ കെ ശൈലജ അടക്കമുള്ളവർ താരത്തിന് പിന്തുണ അറിയിച്ചിരുന്നു.  ഡിസംബര്‍ 22 ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ് പാലിച്ച് താരങ്ങൾ എത്തിയതിന് ശേഷമേ ബാക്കി വിചാരണ നടക്കുകയുള്ളൂ.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *