എനിക്ക് പുറത്ത്പോകണം പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി !!

മലയാളക്കരയാകെ സംസാര വിഷയം ബിഗ് ബോസാണ്, പൊതുവെ ആ പരിപാടി ആർക്കും ഇഷ്ടമല്ലെങ്കിലും അതിൽ എന്താണ് നടക്കുന്നത് എന്നറിയാൻ എല്ലാവർക്കും വലിയ ആകാംഷയാണ്, എന്നും ബിബി   ഹൗസിൽ ഓരോരുത്തക്കാർക്കും ഓരോ സ്വഭാവമാണ്, അതിൽ വളരെ ശക്തായ മത്സരാർഥിയാണ് ഭാഗ്യലക്ഷ്മി, അവരെ സമ്പത്തിച്ച് സമൂഹത്തിൽ നിരവധി വിമർശങ്ങൾ നേരിട്ട സമയത്താണ് അവർ ബിഗ് ബോസ് വീട്ടിൽ എത്തുന്നത്, ഇപ്പോഴും താരം അവിട എത്തന്നെ തുടരുന്നു എന്നതിനപ്പുറം ഭാഗ്യലക്ഷ്മി നിരവധി മാനസിക പ്രേശ്നങ്ങൾ നേരിടുന്നുണ്ട്, കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കരഞ്ഞുകൊണ്ടാണ് താരം ബിഗ് ബോസ്സിനോട് സംസാരിച്ചത്, തന്നെ ബിഗ്‌ബോസില്‍ നിന്ന് പുറത്താക്കണം എന്നാണ്. അവര്‍ പറഞ്ഞത് ഇങ്ങനെ, ‘ഗെയിമിനെ തെറ്റിദ്ധരിപ്പിച്ച്‌ മാനസികമായി തകര്‍ക്കാന്‍ വേണ്ടി ഭീകര പ്രവണത ഫിറോസ്- സജ്‍ന നടത്തുന്നു എന്നാണ് ഭാഗ്യലക്ഷ്മിയുടെ തുറന്ന് പറച്ചിൽ….

ബിഗ് ബോസ്സിലെ അനൂപ് എന്ന മത്സരാർത്ഥി ഇവിടെ വന്നതുമുതൽ തന്നെ ഒരു അമ്മയെപോലെയാണ് കാണുന്നതെന്നും താൻ സ്നേഹത്തോടെ പറഞ്ഞ ഒരു വാക്ക് അത് വളരെ തെറ്റായ രീതിയിൽ വളരെ മോശമായ രീതിയിൽ മറ്റുള്ളവർ ചിത്രീകരിച്ചു എന്നും ഞാന്‍ അങ്ങനെ ഒരാളല്ല. വ്യക്തിപരമായിട്ട് ഒരു കാര്യം കൂടി പറയാന്‍ എനിക്ക് അനുവാദം തരണം. ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല ഇവിടെ. എനിക്ക് ഈ ഗെയിം മനസിലായി. പക്ഷേ എനിക്ക് അറിയില്ല. എനിക്ക് കളിക്കാന്‍ പറ്റില്ല. എന്നെ വിട്ടേക്ക്, ഞാനങ്ങനെ പിന്നില്‍ നിന്ന് കുത്തുന്ന ആളല്ല എനിക്കതറിയില്ല പക്ഷെ ഇവിടെ എല്ലാവരും അങ്ങനെയാണെന്നും ഇനി പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്നുമാണ് ഭാഗ്യലക്ഷ്മി കരഞ്ഞുകൊണ്ട് പറയുന്നത് …..

പലരും തന്നെ ഇതിനുമുമ്പും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്, അത് പക്ഷെ തന്നെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട് തന്റെ മുന്നിൽ തന്നെ നിന്നായിരുന്നു എന്നും  ഇതുപോലെ ചേച്ചി ചേച്ചി എന്നൊക്കെ വിളിച്ചുകൊണ്ട് പിറകീന്നു കുത്തിയിട്ടെല്ലന്നും ഭാഗ്യലക്ഷ്മി പറയുന്നു.. എന്റെ മോന്റെ മുഖമുള്ള ഒരു പയ്യനെന്ന് സ്‍നേഹിച്ചിട്ട്, അവന് ഗെയിം കളിക്കാന്‍ വേണ്ടി, സായ് വിഷ്‍ണു എത്ര മോശമായിട്ട് ആണ് എന്നെ ഇന്‍സല്‍ട്ട് ചെയ്‍തത്. എനിക്ക് ഈ ഗെയിം മനസിലായി പക്ഷെ തുടർന്ന് കളിക്കാൻ മാനസികമായി എനിക്ക് ഇനി സാധിക്കുമെന്ന് തോനുനില്ലയെന്നും തന്നെ പോകാൻ അനുവദിക്കണമെന്നും അന്ന് തന്റെ ഭർത്താവ് മരിച്ചപ്പോൾ വീട്ടിൽപോയാൽ മതിയാരുന്നു എന്നും ഭാഗ്യലക്ഷ്മി പറയുന്നു…പ്ലീസ് എന്റെ ഒരു അപേക്ഷയാണ്. നില്‍ക്കുന്നവര്‍ക്ക് എതിരെയാണ് പോരാടിയത്. ഞാന്‍ സറണ്ടര്‍ ആയി. എന്നെ വിട്ടേക്കൂ. ഇങ്ങനെ പറഞ്ഞ ശേഷം ഭാഗ്യലക്ഷ്‌മി പൊട്ടിക്കരയുകയാണ് ഉണ്ടായത്…

ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയേണ്ടി വരും, ഓരോ ദിവസം കഴിയുംതോറും മത്സരം കൂടുതൽ ആവേശമായി വരുന്നതാണ്കാണുന്നത്.. എല്ലാവർക്കും ഒറ്റ ലലക്ഷ്യം മാത്രം ജയിക്കണം ഫൈനലിൽ എത്തണം, അതിനു എന്തും ചെയ്യാനും പറയാനും ആർക്കും ഒരുമടിയുമില്ല എന്നാണ് ഇതിൽ നിന്നും കാണാൻ കഴിയുന്നത്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *