‘ഭാവനയുടെ തുറന്നുപറച്ചില്‍ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു’ ! നടിയുടെ തുറന്ന് പറച്ചിൽ വാര്‍ത്തയാക്കി റഷ്യന്‍ ഭരണകൂട മാധ്യമം !

നമ്മുടെ സ്വന്തം വീട്ടിലെ ഒരു കുട്ടിയെപ്പോലെ മലയാളികൾ സ്നേഹിച്ച അഭിനേത്രിയാണ് ഭാവന, ‘നമ്മൾ’ എന്ന ചിത്രത്തിൽ തുടങ്ങി ഏറ്റവും ഒടുവിൽ ചെയ്ത ‘ആദം ജോൺ’ എന്ന ചിത്രം വരെ മലയാള സിനിമയിൽ സജീവമായിരുന്ന ഭാവന തനിക്ക് നേരിട്ട മോ,ശം പ്ര,വ,ർത്തി കാരണം അവർ കഴിഞ്ഞ അഞ്ചു വർഷമായിമലയാള സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആ നിശബ്ദത ഭേദിച്ചുകൊണ്ട് താൻ നേരിട്ട വെല്ലുവിളി നിറഞ്ഞ ജീവിതത്തെ കുറിച്ച് ഭാവന തുറന്ന് പറഞ്ഞിരുന്നു.

ആ തുറന്ന് പറച്ചിൽ ലോകം മുഴുവൻ ശ്രദ്ധ നേടുകയാണ്, ഇപ്പോഴിതാ ഭാവനയുടെ വാക്കുകള്‍ റഷ്യന്‍ ഭരണകൂട മാധ്യമമായ സ്പുട്‌നിക്ക് പങ്കുവെച്ചിരിക്കുകയാണ്. ‘ചിതറിത്തെറിച്ചത് എന്റെ അഭിമാനമാണ്, തിരിച്ചു പിടിക്കും’ എന്ന ഭാവനയുടെ വാക്കുകള്‍ തലകെട്ടാക്കിയാണ് സ്പുട്‌നിക് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഭാവനയുടെ തുറന്നു പറച്ചിലിന് തൊട്ടുപിന്നാലെ തന്നെ ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി പ്രമുഖർ അടക്കം ഭാവനയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഭാവന പറഞ്ഞ ഓരോ കാര്യങ്ങളും നമ്മളെ മാനസികമായി ഏറെ വിഷമിപ്പിക്കുന്നു.

ഭാവനയുടെ തുറന്ന് പറച്ചിലിലെ ചില പ്രധാന കാര്യങ്ങൾ, എല്ലാം മാറി മറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. സ്വയം കുറ്റപ്പെടുത്തി. എപ്പോഴും ആലോചിക്കും അതിന് ശേഷം ഞാന്‍ എന്തു ചെയ്‌തെന്ന്. എന്നാല്‍ ഒരിടത്തു തന്നെ ഞാന്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു. അതെ ഞാന്‍ കാരണം തന്നെയാണ് ഇത് എനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞ് സ്വയം കുറ്റപ്പെടുത്താന്‍ ശ്രമിച്ചു.ഈ കേ,സി,ന്റെ പേരിൽ പതിനഞ്ച് ദിവസം എനിക്ക് കോ,ട,തിയിൽ പോകേണ്ടി വന്നിരുന്നു, അതൊരു വല്ലാത്ത അനുഭവമായിരുന്നു, 15 ദിവസത്തെ ഹിയറിങ്ങിന് ശേഷം കോ,ട,തിയില്‍ നിന്നും ഞാൻ പുറത്തു വന്നപ്പോഴാണ് ശെരിക്കും ഒരു അതിജീവിതയെ പോലെ എനിക്ക് തോന്നിയത്.

ആ ദിവസങ്ങളലിൽ ഞാൻ ഒരുപാട് മാറി ആ തിരിച്ചറിവ് എനിക്കുണ്ടായി, ഞാന്‍ ഒരു ഇര അല്ല അതജീവിച്ചളാണെന്ന് കോ,ട,തി,യില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്ക് മനസിലായി. എനിക്ക് ഇത് അതിജീവിക്കാന്‍ സാധിക്കും. ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല എനിക്ക് പിന്നാലെ വരുന്ന എല്ലാ പെണ്‍കുട്ടികളുടെയും അന്തസ്സിനായാണ് ഞാന്‍ നിലകൊള്ളുന്നത് എന്ന് മനസിലായി. ഞാന്‍ ഇരയല്ല അതിജീവിതയാണെന്ന് ഒടുവില്‍ എന്റെ മനസിന് ബോധ്യപെടുത്തി.ഈ കേ,സ് വ്യാ,ജ,മാ,ണ്, ഞാന്‍ സൃഷ്ടിച്ച് എടുത്തതാണ് എന്ന് പറഞ്ഞു കൊണ്ട് അവർ ഒരുപാട് സംസാരിച്ചു. അതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തത് എന്നിൽ കൂടുതൽ ദുഖം ഉണ്ടാക്കി, എന്നെ അത് പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന് എന്നും നിറ കണ്ണുകളോടെ ഭാവന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *