അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു ! ഭാവനക്ക് ഒപ്പം ഒറ്റകെട്ടായി യുവ താരങ്ങൾ !

മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാവന. ഒരുപാട് ഹിറ്റ് സിനിമകൾ മലയാള സിനിമക്ക് സമ്മാനിച്ച നായികയാണ് ഭാവന, വളരെ പെട്ടെന്ന് സൗത്തിന്ത്യ മുഴുവൻ അറിയപ്പെട്ട ഭാവന മറ്റു ഭാഷകളിലും മികച്ച കഥാപാത്രങ്ങൾ ചെയ്‌തിരുന്നു. പക്ഷെ വളരെ അപ്രതീക്ഷിതമായി ജീവതത്തിൽ ഒരു വലിയ പ്രതിസന്ധി ഘട്ടം വരികയും അതിനെ തരണം ചെയ്ത് മുന്നോട്ട് വരികയും ചെയ്ത് ഭാവനക്ക് ഇന്ന് നിറഞ്ഞ സ്വീകാര്യതയാണ് സമൂഹത്തിൽ നിന്നും സിനിമ മേഖലയിൽ നിന്നും ലഭിക്കുന്നത്.

ഇപ്പോഴിതാ അഞ്ചു വർഷത്തിന് ശേഷം ആദ്യമായി ഒരു പൊതു സമൂഹത്തിൽ താൻ നേരിട്ട ദുരനുഭവം പങ്കുവെച്ച് ഭാവന തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ കടന്ന് വന്ന ദുർഘടമായ അവസ്ഥ ആയിരുന്നു എന്നും പലരുടെയും അനാവശ്യമായ സംസാരം എന്നെ വീണ്ടും മോശം അവസ്ഥയിൽ എത്തിച്ചെന്നും ഭാവന പറയുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്.

ആദം ജോൺ എന്ന പൃഥ്വിരാജ് സിനിമയിലാണ് ഭാവന അവസാനമായി അഭിനയിച്ചത്, അഞ്ചു വർഷത്തിന്  ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്നു. ആഷിഖ് അബു ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചു വരവ്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബു  വ്യക്തമാക്കി. ഇടക്ക് ഇടക്ക് ഞങ്ങളുടെ  സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു.  ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നു വരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു. അത് അവര്‍ക്കിഷ്ടമായിട്ടുണ്ട്, എന്നും  ആഷിഖ് അബു പറയുന്നു.

ഞങ്ങൾ പലതവണ ഇതുനുമുമ്പും ഭാവനയെ  സിനിമയിലേക്ക് വിളിച്ചിരുന്നു, പക്ഷെ അന്നത്തെ മാനസിക സമ്മര്‍ദ്ദം നടിയെ പിന്നോട്ട് വലിക്കുകയായിരുന്നെന്നും ആഷിഖ് അബു പറയുന്നു. ഭാവന പറയുന്നത്, ഞാൻ ആക്രമിക്ക പെടുന്നതിന് മുമ്പും എനിക്ക് മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. കേസ് നടപടികളാല്‍ എല്ലാം തുറന്നു പറയാന്‍ പറ്റില്ല. പക്ഷെ പിന്നീട് നിരവധി പേര്‍ എന്നെ  സിനിമയിലേക്ക് വിളിച്ചു. മലയാളത്തില്‍ തിരിച്ചു വരണമെന്ന് പലരും നിര്‍ബന്ധിച്ചു. പൃഥിരാജ്, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം, ജയസൂര്യ തുടങ്ങി നിരവധി പേര്‍. പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു.

എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വന്ന് ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചത് എന്നും ഭാവന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *