
ഞാൻ എം എൽ എ ആയാൽ ആ നാട്ടിലെ ജനങ്ങളുടെ ഇടയിലേക്ക് ചെന്ന് നേരിട്ട് അവരുടെ പ്രശ്നങ്ങൾ കണ്ടു മനസിലാക്കി അപ്പോൾ തന്നെ പരിഹാരം കാണും ! മന്ത്രി ആക്കുന്നത് പാർട്ടിയുടെ ഇഷ്ടം ! ഭീമൻ രഘു പറയുന്നു !
മലയാള സിനിമയിലെ വളരെ ശ്രദ്ധേയനായ നടനാണ് ഭീമൻ രഘു, എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം എടുക്കുന്ന തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു, ഇപ്പോഴും അത് തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ട്രോളുകളാണ് നേടുന്നത്, എന്നാൽ ഇതെല്ലം തന്റെ വളർച്ചക്ക് നല്ലതാണെന്നാണ് അദ്ദേഹം പറയുന്നത്.
ഇപ്പോഴിതാ പാർട്ടി തന്നെ മത്സരിപ്പിച്ചാൽ സന്തോഷം ഇല്ലങ്കിലും എനിക്ക് പരാതി ഒന്നുമില്ല, ഞാൻ പുതിയ ആളല്ലേ, സീനിയർ ആൾക്കാർ ഒരുപാട് വേറെ ഉണ്ടല്ലോ, പക്ഷെ എന്നെ പാർട്ടി നിർത്തി ജയിച്ച് ഞാൻ എം എൽ എ ആയിക്കഴിഞ്ഞാൽ ആ നാട്ടിലെ ജനങളുടെ ഇടയിലേക്ക് ഞാൻ നേരിട്ട് ചെന്ന് അവിടുത്തെ പ്രശ്നങ്ങൾ കണ്ടു മനസിലാക്കി അപ്പോൾ തന്നെ അവർക്ക് വേണ്ട പരിഹാരങ്ങൾ ചെയ്തുകൊടുക്കും, പിന്നെ എന്നെ മന്ത്രി ആകണോ എന്ന തീരുമാനം അത് പാർട്ടിയുടേതാണ് എന്നും ഭീമൻ രഘു പറയുന്നു.
അതുപോലെ ഞാൻ വേദിയിൽ എഴുനേറ്റ് നിന്ന് പ്രസംഗം കേട്ടതിന് പലരും എന്നെ വിമർശിച്ചത് ഞാൻ അറിഞ്ഞു, അത് അവരുടെ സംസ്കാരം. എന്നെ പരിഹസിക്കുന്ന പല താരങ്ങളുടേയും ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവര്‍ അങ്ങനെ ചെയ്തോട്ടെ. അത് അവരുടെ സംസ്കാരമാണ്. തിയേറ്ററില്‍ കൊടിയുമായി പോയതിനെ സി പി എം പ്രവര്‍ത്തകരും വിമര്‍ശിച്ചതായി അറിഞ്ഞു. പക്ഷെ ഞാൻ എന്തിനാണ് അവിടെ കൊടിയുമായി പോയതെന്ന് അവർക്കറിയില്ല.

മിസ്റ്റർ ഹാക്കർ എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടിയാണ് ഞാൻ കൊടിയുമായി പോയത്. എനിക്കെതിരെ പറഞ്ഞവര്‍ ആ സിനിമ കണ്ടോ എന്ന് എനിക്കറിയില്ല. പാര്‍ട്ടിയുടെയും കൊടിയുടേയും രീതിയും വലുപ്പവും സഖാവ് എന്ന് പറയുന്നതിന്റെ അര്‍ത്ഥവും എനിക്ക് നന്നായി അറിയാം. സഖാവ് പിണറായി വിജയൻ എനിക്ക് അച്ഛനെ പോലെയാണ്. അതുപോലെ പാർട്ടി നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്നായ കരുവന്നൂർ ബാങ്കിൽ തന്റെ മുഴുവൻ സമ്പാദ്യവും താൻ ഡിപ്പോസിറ്റ് ചെയ്യുമെന്നും അതുവഴി ബാങ്കിന് നിലനിൽപ്പ് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
അതുമാത്രമല്ല സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പിൽ നേരിടാനുള്ള എല്ലാ ആത്മവിശ്വാസവും എനിക്കുണ്ട്. വന്നു കയറിയ ഉടനെ എംപി ഇലക്ഷന് പോയാൽ പലരും വേറൊരു രീതിയിൽ വ്യാഖ്യാനിക്കുവായിരിക്കും. പക്ഷെ, എംപി ഇലക്ഷന് നിൽക്കാനും തിരഞ്ഞെടുപ്പ് സമയം പാർട്ടിക്ക് വേണ്ടി പ്രചരണം നടത്താനും ഞാൻ തയ്യാറാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply