
നല്ല വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് ! അദ്ദേഹം എന്നെ വിളിച്ചിരുന്നു ! എഴുനേറ്റ് നിന്നത് ഇഷ്ടമായെന്ന് പറഞ്ഞു ! ഭീമൻ രഘു !
മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ഭീമൻ രഘു. അടുത്തിടെയായി അദ്ദേഹത്തിന്റെ രാഷ്ട്രീയ പരമായി ഏറെ ചർച്ചകൾ ഉണ്ടാകുകയും ആ രംഗത്ത് അദ്ദേഹം വലിയ വർത്തയാകുകയും ചെയ്തിരുന്നു. രാഷ്ട്രീയപരമായി ഭീമൻ രഘുവിന്റെ നിലപാടുകളാണ് ചർച്ചകൾക്ക് കാരണമായി മാറിയത്, രണ്ടു മാസത്തിന് മുമ്പ് വരെ അദ്ദേഹം ബിജെപി പ്രവർത്തകനായിരുന്നു, ഇപ്പോൾ അദ്ദേഹം എൽ ഡി എഫ് പാർട്ടിയുടെ അംഗമാണ്. അടുത്തിടെ മുഖ്യമന്ത്രിയുടെ പ്രസംഗം എഴുനേറ്റു നിന്ന് കേട്ടതും അതുപോലെ സിനിമയുടെ പ്രൊമോഷന് പാർട്ടി കൊടിയുമായി എത്തിയതും എല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഇപ്പോഴിതാ മൂവി മാന്‍ എന്ന യുട്യൂബ് ചാനലിനോട് ഭീമന് രഘു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റതാണ്. പുറകില്‍ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാന്‍ എഴുന്നേറ്റുനിന്നത്. എന്റെ സംസ്കാരമാണ് ഞാന്‍ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ല. എവിടെ ഉണ്ടെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഷൂട്ടിംഗിന്റെ തിരക്കിലാണെന്ന്. ആ കൊള്ളാരുന്ന് കേട്ടോ. അത്രയെ പറഞ്ഞുള്ളൂ എന്നും ഭീമൻ രഘു പറയുന്നു.

അതുപോലെ തന്നെ വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നാണ് ഭീമൻ രഘുവിന്റെ പ്രശംസ. ‘പല രീതിയും പല ഭാവത്തിലും പല രൂപത്തിലും ഭരിക്കാൻ കഴിയുന്ന ആളാണ് പിണറായി വിജയൻ. ഒരു കാഴ്ചപ്പാടുള്ള കേരളത്തിലെ അഴിമതിയില്ലാത്ത നേതാവാണ് പിണറായി വിജയൻ. ആദ്യത്തെ അഞ്ച് വർഷം കഴിഞ്ഞു. ജനങ്ങൾ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാമതും പിണറായി സർക്കാർ തന്നെ കേരളത്തിൽ വരും.
പിണറായി സർക്കാർ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്., പിണറായി വിജയന്റെ ശൈലി എനിക്കും വന്നുപോകും. നേരെ വാ നേരോ പോ, അതാണ് മുഖ്യമന്ത്രിയുടെ ശൈലി. ഇത്രയും തന്റേടവും കഴിവും വിവരവും വിദ്യാഭ്യാസവുമുള്ള ഒരാളാണ് കേരളം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ കൂട്ടത്തിലും അദ്ദേഹത്തിന്റെ പാർട്ടിയിലും ഒരു ഭാഗമാകാൻ സാധിക്കുന്നത് തന്നെ ഭാഗ്യമാണ് എന്നും ഭീമൻ രഘു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ വീണ്ടും വലിയ വാർത്തയായി മാറുകയാണ്.
Leave a Reply