
ആ സന്തോഷ വാർത്ത ഉടൻ എത്തും ! ഇനി അത് വേണമോ, വേണ്ടയോ എന്ന ചിന്ത ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നില്ല ! ആ വാർത്ത പങ്കുവെച്ച് ബിജു മേനോൻ ! ആശംസകൾ !
മലയാള സിനിമ രംഗത്തെ താര ജോഡികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും. ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ആളാണ് സംയുക്ത വർമ്മ. ശേഷം അവർ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയാണ് ബിജു മേനോനുമായി വിവാഹിതയായി സിനിമ ലോകത്തുനിന്നും വിടപറയുന്നത്.
ശേഷം മകന്റെ ജനന ശേഷം അവന്റെ കാര്യങ്ങളിൽ തിരക്കിലായി സംയുക്ത ഏറെ നാളുകൾക്ക് ശേഷം ആത്മീയ കാര്യങ്ങളിലും യോഗയിലും ശ്രദ്ധ ചെലുത്തുക ആയിരുന്നു. ബിജു മേനോൻ സിനിമയിൽ സജീവമായി നിൽക്കുമ്പോഴും അദ്ദേഹം എപ്പോഴും നേരിട്ടിരുന്നൊരു കാര്യം സംയുകതയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്നുള്ള ചോദ്യം ആയിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് അദ്ദേഹം പങ്കുവെച്ച കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമയിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന് സംയുക്ത ഇപ്പോഴും സിനിമയ്ക്ക് വേണ്ടി കഥകൾ കേൾക്കുന്നുണ്ടന്നാണ് ബിജു മേനോൻ മറുപടി നൽകിയത്.

സത്യത്തിൽ ഞങ്ങളുടെ ഈ ജീവിതത്തിനിടയിൽ ഇനി സിനിമകൾ ചെയ്യണമോ വേണ്ടയോ എന്നുള്ള ആലോചന നടന്നിട്ടില്ലെന്നും നടൻ പറഞ്ഞു. ഒരു പരസ്യം വന്നപ്പോൾ ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് സംയുക്ത അത് ചെയ്തത്. അന്നും ഇന്നും സിനിമ ചെയ്യില്ല എന്ന ചിന്തകൾ ഉണ്ടായിട്ടില്ല. പറ്റിയ വേഷങ്ങൾ വരാത്തത് കൊണ്ട് ചെയ്തില്ല എന്നു പറയുന്നതാണ് നല്ലത്. സംയുക്ത ഇപ്പോഴും സിനിമയ്ക്ക് വേണ്ടി കഥകൾ കേൾക്കുന്നുണ്ട്. ഇനി സിനിമകൾ ചെയ്യണമോ വേണ്ടയോ എന്നുള്ള ഒരു ആലോചന ഞങ്ങൾക്കിടയിൽ വന്നിട്ടില്ല എന്ന് പറയുന്നതാകും സത്യം. സിനിമകൾ ചെയ്യും എന്ന ഉറപ്പും ഇല്ല, ചെയ്യില്ല എന്ന വാശിയുമില്ല.
അവൾ കഥകൾ കേൾക്കുന്നുണ്ട്, എല്ലാം ശെരിയായി വന്നാൽ അത് ഉടൻ സംഭവിക്കാം.. എന്ന ഒരു പ്രതീക്ഷയാണ് ബിജു മേനോൻ പങ്കുവെച്ചിരിക്കുന്നത്. പിന്നെ സംയുകത ഇത്രയും നാൾ അങ്ങനെ വെറുതെ വീട്ടിൽ ഇരിക്കുക ആയിരുനുള്ള, അവൾ അവളുടേതായ മേഖലകളിൽ തിരക്കിലായിരുന്നു. മകൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങളിൽ അവൾ തിരക്കിലായിരുന്നു, പിന്നെ യോഗ പഠനം അങ്ങനെ ഇഷ്ടമുള്ളതും താല്പര്യമുള്ളതുമായ അവളുടേതായ ഒരു ലോകത്തിൽ കൂടിയാണ് സംയുക്ത ജീവിക്കുന്നത് എന്നും ബിജു ,മേനോൻ പറയുന്നു.
Leave a Reply