ആ സന്തോഷ വാർത്ത ഉടൻ എത്തും ! ഇനി അത് വേണമോ, വേണ്ടയോ എന്ന ചിന്ത ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നില്ല ! ആ വാർത്ത പങ്കുവെച്ച് ബിജു മേനോൻ ! ആശംസകൾ !

മലയാള സിനിമ രംഗത്തെ താര ജോഡികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും. ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആളാണ് സംയുക്ത വർമ്മ. ശേഷം അവർ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയാണ് ബിജു മേനോനുമായി വിവാഹിതയായി സിനിമ ലോകത്തുനിന്നും വിടപറയുന്നത്.

ശേഷം മകന്റെ ജനന ശേഷം അവന്റെ കാര്യങ്ങളിൽ തിരക്കിലായി സംയുക്ത ഏറെ നാളുകൾക്ക് ശേഷം ആത്മീയ കാര്യങ്ങളിലും യോഗയിലും ശ്രദ്ധ ചെലുത്തുക ആയിരുന്നു. ബിജു മേനോൻ സിനിമയിൽ സജീവമായി നിൽക്കുമ്പോഴും അദ്ദേഹം എപ്പോഴും നേരിട്ടിരുന്നൊരു കാര്യം സംയുകതയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്നുള്ള ചോദ്യം ആയിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് അദ്ദേഹം പങ്കുവെച്ച കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സി​നി​മ​യി​ലേ​ക്ക് ​തി​രി​ച്ചു​വ​ര​വ് ​പ്ര​തീ​ക്ഷി​ക്കാ​മോ​ എന്ന അവതാരകന്റെ ചോദ്യത്തിന്  സം​യു​ക്ത ​ഇ​പ്പോ​ഴും​ ​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്നു​ണ്ടന്നാണ്  ബിജു മേനോൻ മറുപടി നൽകിയത്.

സ​ത്യ​ത്തി​ൽ ഞങ്ങളുടെ ഈ ജീവിതത്തിനിടയിൽ  ​ഇ​നി​ ​സി​നി​മ​ക​ൾ​ ​ചെ​യ്യ​ണ​മോ​ ​വേ​ണ്ട​യോ​ ​എ​ന്നു​ള്ള​ ​ആ​ലോ​ച​ന​ ​​ന​ട​ന്നി​ട്ടി​ല്ലെന്നും നടൻ പറഞ്ഞു. ഒ​രു​ ​പ​ര​സ്യം​ ​വ​ന്ന​പ്പോ​ൾ​ ​ചെ​യ്യ​ണ​മെ​ന്ന് ​തോ​ന്നി​യ​ത് ​കൊ​ണ്ടാ​ണ് ​സം​യു​ക്ത​ ​അ​ത് ​ചെ​യ്ത​ത്.​ ​അ​ന്നും​ ​ഇ​ന്നും​ ​സി​നി​മ​ ​ചെ​യ്യി​ല്ല​ ​എ​ന്ന​ ​ചി​ന്ത​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​പ​റ്റി​യ​ ​വേ​ഷ​ങ്ങ​ൾ​ ​വ​രാ​ത്ത​ത് ​കൊ​ണ്ട് ​ചെ​യ്തി​ല്ല​ ​എ​ന്നു​ ​പ​റ​യുന്നതാണ് നല്ലത്. സം​യു​ക്ത ​ഇ​പ്പോ​ഴും​ ​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്നു​ണ്ട്.​ ഇ​നി​ ​സി​നി​മ​ക​ൾ​ ​ചെ​യ്യ​ണ​മോ​ ​വേ​ണ്ട​യോ​ ​എ​ന്നു​ള്ള ഒരു​ ​ആ​ലോ​ച​ന​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​വന്നി​ട്ടി​ല്ല എന്ന് പറയുന്നതാകും സത്യം.​ ​സിനിമകൾ ചെ​യ്യും​ ​എ​ന്ന​ ​ഉ​റ​പ്പും​ ​ഇ​ല്ല,​ ​ചെ​യ്യി​ല്ല​ ​എ​ന്ന​ ​വാ​ശി​യു​മി​ല്ല.​ ​

അവൾ കഥകൾ കേൾക്കുന്നുണ്ട്, എല്ലാം ശെരിയായി വന്നാൽ അത് ഉടൻ സംഭവിക്കാം.. എന്ന ഒരു പ്രതീക്ഷയാണ് ബിജു മേനോൻ പങ്കുവെച്ചിരിക്കുന്നത്. പിന്നെ സംയുകത ഇത്രയും നാൾ അങ്ങനെ വെറുതെ വീട്ടിൽ ഇരിക്കുക ആയിരുനുള്ള, അവൾ അവളുടേതായ മേഖലകളിൽ തിരക്കിലായിരുന്നു. മകൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങളിൽ അവൾ തിരക്കിലായിരുന്നു, പിന്നെ യോഗ പഠനം അങ്ങനെ ഇഷ്ടമുള്ളതും താല്പര്യമുള്ളതുമായ അവളുടേതായ ഒരു ലോകത്തിൽ കൂടിയാണ് സംയുക്ത ജീവിക്കുന്നത് എന്നും ബിജു ,മേനോൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *