ഓര്‍ത്തു വെയ്ക്കാൻ ഏറ്റവും മികച്ചതെന്ന് പറയാൻ പറ്റുന്ന ഒന്ന് ! എന്റെ സുധീഷ് ഇനിയും ഉയരങ്ങൾ കീഴടക്കും! അഭിനന്ദിക്കാൻ വാക്കുകളില്ല ! ബിജു മേനോൻ പറയുന്നു !

മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയ നടന്മാരിൽ ഒരാളാണ് നടൻ സുധീഷ്. പക്ഷെ പ്രേക്ഷകരുടെ മനസിൽ സുധീഷിനു  എന്നുമൊരു വലിയ സ്ഥാനം ഉണ്ടെങ്കിലും കഴിവിനൊത്ത് ഉയരാൻ കഴിയാതെപോയ നടന്മാരിൽ ഒരാളാണ് സുധീഷ്. സുധീഷ് എന്ന നടനെ നമ്മളിൽ കൂടുതൽ പേരും കണ്ടിട്ടുള്ളത് ഒരു സഹ നടനായോ അല്ലെങ്കിൽ നായകന്റെ കൂട്ടുകാരനായോ ആണ്. കൂടാതെ സൂപ്പർ സ്റ്റാറുകളുടെ അനുജനായും സുധീഷ് വേഷമിട്ടിരുന്നു. മോഹൻലാലിനൊപ്പം ബാലേട്ടൻ എന്ന ചിത്രവും, കൂടാതെ മമ്മൂട്ടിക്കൊപ്പം വല്യേട്ടൻ എന്ന ചിത്രത്തിൽ ഏറ്റവും ഇളയ അനിയനായി വളരെ മികച്ച പ്രകടനമാണ്  നടൻ കാഴ്ചവെച്ചിരുന്നത്.

പക്ഷെ ഒരു നടൻ എന്ന നിയയിൽ തനറെ കഴിവ് തെളിയിക്കാൻ പാകത്തിനുള്ള വേഷം സുധീഷിന് ലഭിച്ചിരുന്നില്ല എന്നത് എടുത്തുപറയേണ്ട ഒന്നാണ്. എന്നാൽ അടുത്തിടെയായി അതിനൊരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി, അതിന്റെ ഫലമായി നീണ്ട 34 വർ‍ഷങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹത്തിന് ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ഭൂമിയിലെ മനോഹര സ്വകാര്യം’, ‘എന്നിവർ‍’ എന്നീ സിനിമകളിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചിരുന്നത്.

ഇപ്പോഴിതാ വീണ്ടും സുധീഷ് എന്ന നടൻ ഞെട്ടിച്ചിരിക്കുകായണ്. ഏറ്റവും പുതിയതായി പുറത്തിൻറങ്ങിയ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ചിത്രം സത്യം മാത്രമേ ബോധിപ്പിക്കു എന്ന ചിത്രത്തിലെ നടന്‍ സുധീഷിന്റെ പ്രകടനത്തെ പ്രശംസിച്ച് ബിജു മേനോന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടുന്നത്. ബിജുവിന്റെ വാക്കുകൾ ഇങ്ങനെ, ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓര്‍ത്തു പറയാന്‍ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടന്‍ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതില്‍ സന്തോഷം.

ധ്യാ,ൻ ശ്രീനിവാസൻ  നായകനായ ഏറ്റവും പുതിയ സിനിമ സാഗർ ഹരി സംവിധാനം ചെയ്ത  ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന ചിത്രത്തില്‍ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് ശ്രീ സുധീഷ് ആണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളം. ഒരു സുഹൃത്തെന്ന നിലയില്‍ ഒരു സഹോദരാണെന്ന നിലയില്‍ ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന സഹ പ്രവര്‍ത്തകനെന്ന നിലയില്‍ തീര്‍ച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഉപയ്യോഗപ്പെടുത്തട്ടെ.

തങ്ങൾക്ക് ഇനിയും ഇത്തരത്തില്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങള്‍ കീഴടക്കട്ടെ.. ആശംസകള്‍, വീണ്ടും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍, എന്നുമാണ് ബിജു മേനോൻ കുറിച്ചിരിക്കുന്നത്. ബിജുവിന്റെ വാക്കുകൾ നൂറു ശതമാനം സത്യമാണ് എന്നും, സുധീഷ് എന്ന നടനെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ ഇനിയെങ്കിലും മലയാള സിനിമക്ക് സാധിക്കട്ടെ എന്നാണ് ഏവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

Articles You May Like

Leave a Reply

Your email address will not be published.