
നിങ്ങളുടെ ഈ സന്തോഷം നിറഞ്ഞ ജീവിതം കാണുമ്പോൾ ഞങ്ങളുടെ ഹൃദയം നിറയുന്നു ! ബിജു മേനോനോട് ആരാധകർ !!!!
ഇന്ന് താരജോടികിൽ എന്നും മുന്നിൽ നിൽക്കുന്ന ദമ്പതികളാണ് ബിജുവും സംയുക്തയും, ഇവരുടെ വാർത്തകൾക്കും ചിത്രങ്ങൾക്കും എന്നും ആരാധകർ ഏറെയാണ്, അതിൽ പ്രത്യേകിച്ചും സംയുക്ത വർമ്മ, വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ അവർ സിനിമയിൽ ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം ഓരോന്നായി മലയാളികൾ ഇന്നും ഓർത്തിരിക്കുന്നു, അതിൽ ആദ്യത്തെ ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഒരു തുടക്കക്കാരിയുടെ യാതൊരു പാതർച്ചയുമില്ലാതെ വളരെ ഗംഭീരമായി ചെയ്ത സിനിമയായിരുന്നു അത്…
ആദ്യ ചിത്രത്തിന് തന്നെ കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു, അതിനു ശേഷം മഴ, മധുര നൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ തുടങ്ങിയ ചിത്രങ്ങൾക്കുകൂടി 2000 ൽ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് അവാർഡും താരത്തിന് ലഭിച്ചിരുന്നു, എല്ലാത്തരം വേഷങ്ങളും തനിക്കുവഴങ്ങുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചുതന്ന ആളാണ് സംയുക്ത വർമ്മ..
ബിജുമേനോനുമായുള്ള വിവാഹത്തോടെയാണ് താരം അഭിനയത്തിൽ നിന്നും വിട്ടത്. വർഷങ്ങൾക്ക് ശേഷം പരസ്യ ചിത്രങ്ങളിലൂടെ സംയുക്ത അഭിനയത്തിലേക്ക് മടങ്ങി വന്നിരുന്നു, സിനിമയിലെ മികച്ച ജോഡികൾ ജീവിതത്തിലും ഒന്നാകുകയായിരുന്നു, 2006 ലാണ് ഇവർക്ക് മകൻ ധക്ഷ് ധാര്‍മിക് ജനിക്കുന്നത്, മകന്റെ വരവോടെ താരം പിന്നീട് പൊതു വേദികിൽ ഒന്നും സജീവമല്ലായിരുന്നു. പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം താരം വീണ്ടും യോഗ, ആത്മീയത തുടങ്ങിയവിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു…

ഇവരുടെ വിവാഹ ശേഷം ബിജു മേനോൻ എപ്പോഴും കേൾക്കുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് സംയുക്തയെ വീണ്ടും അഭിനയിപ്പിക്കുന്നില്ല എന്നത്, എന്നാൽ വിവാഹ ശേഷം അഭിനയിക്കുന്നില്ല എന്ന തീരുമാനം എടുക്കുന്നത് സംയുക്ത ആയിരുന്നു തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും പോലും സംയുക്ത വന്നില്ല എന്ന് ബിജു തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. അവൾ പൊതുവെ അവളുടേതായ ലോകത്ത് വളരെ ഹാപ്പിയാണ്.. തിരക്കുകൾ ഒഴിവാക്കാം എന്ന് കരുതിയാകും സിനിമ വേണ്ടാന്ന് വെയ്ക്കുന്നതെന്നാണ് ബിജു പറയുന്നത്..
ഇരുവരും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, സംയുക്ത തന്റെ യോഗ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും ഇടക്കൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്, കഴിഞ്ഞ ദിവസം ബിജു മേനോൻ സംയുക്തയുടെ കൈ പിടിച്ചു നിൽക്കുന്ന ചിത്രം പങ്ക് വച്ചിരുന്നു. 344 കെ അതായത് മൂന്നര ലക്ഷത്തിന് അടുത്താണ് ലൈക്ക് മാത്രം ഈ ചിത്രത്തിന് ലഭിച്ചത്. കൂടാതെ ഏറെ രസകരമായ കമന്റുകളും ചിത്രത്തിന് ലഭിച്ചിരുന്നു…
അതിൽ കൂടുതലും തുടരെ തുടരെ ഉള്ള താര വിവാഹമോചനവാർത്ത പുറത്തുവരുമ്പോൾ ബിജു മേനോൻ- സംയുക്ത ദമ്പതികളുടെ ദാമ്പത്യം കണ്ടു പഠിക്കണം എന്നായിരുന്നു, എന്നും ഇഷ്ട്വും ബഹുമാനവും തോന്നിയ ആളുകൾ ആണ് , മലയാള സിനിമയിലെ ഭാഗ്യം ചെയ്ത രണ്ടു പേർ, നിങ്ങളുടെ ഈ സന്തോഷം നിറഞ്ഞ ജീവിതം കാണുമ്പോൾ ഞങ്ങളുടെ ഹൃദയം നിറയുന്നു’, തുടങ്ങി നിരവധി കമന്റുകൾ ആണ് ഇരുവർക്കും ലഭിക്കുന്നത്. കൂടാതെ പറഞ്ഞു പറഞ്ഞ് അവരെ കൂടെ തെറ്റിച്ചേ മതിയാകത്തുള്ളോ എന്ന കമന്റുകളും കാണാം……
Leave a Reply