‘സാമ്പത്തികമായി ഇപ്പോഴും നല്ലതുപോലെ ബുദ്ധിമുട്ടുന്നുണ്ട്’ ! മമ്മൂക്ക എന്നെ അടുത്തേക്ക് വിളിപ്പിച്ചു , ശേഷം അദ്ദേഹം എന്നെ ചേർത്ത് പിടിക്കുകയായിരുന്നു ! ബിനു പപ്പു പറയുന്നു !

നമ്മൾ മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒരു മികച്ച നടനാണ് കുതിരവട്ടം പപ്പു, ഒരുപാട് ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച അദ്ദേഹം നാടക മേഖലയിലും തന്റെ സാനിധ്യം അറിയിച്ചിരുന്നു. ഇപ്പോൾ നടന്റെ മകൻ ബിനു പപ്പു സിനിമ രംഗത്ത് സജീവമാകാനുള്ള തയാറെടുപ്പിലാണ്, ബിനു പപ്പുവിന്റെ ചില വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. താൻ ഒരിക്കലും സിനിമയിലേക്കില്ല എന്ന് ഉറപ്പിച്ചിരുന്നു, ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ അനിമേറ്റർ ആയി ജോലി നോക്കുകയായിരുന്നു, ആസമയത്ത് പരിചയക്കാരും അല്ലാത്തവരും ഒരുപാട് പറഞ്ഞിരുന്നു സിനിമയിൽ ഒന്ന് ട്രൈ ചെയ്ത് നോക്കിക്കൂടെ എന്ന്, അതൊന്നും ശെരിയാകത്തില്ല എന്ന മറുപടിയായിരുന്നു അപ്പോൾ എനിക്ക് അവരോട് പറയാനുണ്ടായിരുന്നത്.

എന്നാൽ ഇപ്പോൾ എന്റെ മുപ്പതാമത്തെ വയസിൽ സിനിമ വളരെ ഗൗരമായി കാണുമ്പോൾ വിധി എന്ന വാക്കിൽ ഞാനും വിശ്വസിക്കുന്നു, ചില വാക്കുകളും രീതികളും അച്ഛന്റെ പോലെ ആണെന്ന് ചിലരൊക്ക പറയാറുണ്ട്, അച്ഛൻ വീട്ടിലേക്ക് കയറിവരുന്നത്  തന്നെ എടിയേ… എന്ന് വിളിച്ചുകൊണ്ടാണ്. ആ എടീ എന്റെ പെങ്ങൾ ബിന്ദുവാണ്, ചില സമയത്ത് ഞാനും അങ്ങനെ വിളിച്ച് വരുമ്പോൾ അവൾ പറയും അച്ഛന്റെ അതേ ശബ്ദമെന്ന്. അതേപോലെ അച്ഛന്റെ ഭക്ഷണ രീതി അതുപോലെ എനിക്കും കിട്ടി, മീനില്ലാതെ എനിക്ക് ചോറ് ഇറങ്ങില്ല, ആ സ്വാഭാവം എന്റെ തലയിലും കയറിട്ടുണ്ട്.

പക്ഷെ അച്ഛനെപ്പോലെ ഹ്യുമർ ചെയ്യാൻ ഉള്ളിൽ ഒരു ഭയമാണ്. കാരണം മറ്റുള്ളവർ അത് അച്ഛനെ വെച്ച് താരതമ്യം ചെയ്യും, അത് അവർക്ക് അച്ഛനോടുള്ള ഇഷ്ടം കൊണ്ടാണ്. വീട്ടിൽ എത്തിയാൽ അച്ഛനൊരു തനി വീട്ടുകാരനും നാട്ടുമ്പുറത്ത് കാരനുമാണ്. സത്യത്തിൽ സിനിമയിൽ യെത്തിയപ്പോഴാണ് അച്ഛന്റെ പേര് എത്രത്തോളം ഉണ്ടെന്നും. ഇത്രത്തോളം അംഗീകാരം അച്ഛന് ലഭിച്ചിട്ടുണ്ടെന്നും മനസിലാക്കുന്നത്.  ഒരു സുഹൃത്തിനെ കാണാനാണ് ഞാനും ഭാര്യയും കൂടി മുന്നറിയിപ്പ് എന്ന സിനിമയുടെ ലൊക്കേഷനിൽ പോകുന്നത്. അവിടെ അവർ എന്നെ മമ്മൂക്കയുടെ അടുത്തേക്ക് കൊണ്ടുപോയി.

അദ്ദേഹം അപ്പോൾ എന്നെ കണ്ട ഉണ്ടാണ് രഞ്ജി പണിക്കരിനോട്‌  എന്നെ മനസിലായോ എന്ന് ചോദിച്ചു, ഇല്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ മമ്മൂക്ക പരിചയപ്പെടുത്തി, അപ്പോൾ രഞ്ജിയേട്ടൻ എന്നെ ചേർത്ത് പിടിച്ച് വിസ്മയത്തോടെ കുറച്ചുനേരം എന്നെ തന്നെ നോക്കി നിന്നു, പിന്നെ അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും അടുത്തേക്ക് കൊണ്ടുപോയി, ഒരുപാട് നാളത്തെ അടുപ്പമുള്ളത് പോലെയാണ് അദ്ദേഹം പെരുമാറിയത്. അച്ഛനുമായി അദ്ദേഹം വളരെ അടുപ്പമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം എന്നെ ഒറ്റുനോക്കിയത് അച്ഛനെ നോക്കുന്ന പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. അത് എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും ആണ്.

ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, നടന്റെ മകനല്ല കഷ്ടപ്പാടുകൾ അറിഞ്ഞിട്ടുണ്ടാവില്ല, അതൊക്കെ വെറുതെയാണ്, എല്ലാ രീതിയിലുള്ള കഷ്ടപ്പാടുകളും നേരിട്ടിട്ടുണ്ട്, സാമ്പത്തികമായി ഇപ്പോഴും ഞാൻ നന്നായി സ്ട്രഗിൾ ചെയ്യുന്നുണ്ട്, കാലും നീട്ടിയിരുന്ന് സിനിമയിൽ ഞാൻ വെൽ സെറ്റിൽഡ് ആണെന്ന് ഒന്നും പറയാറായിട്ടില്ല, ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്, അതിന് ഒരുപാട് കഠിനാധ്വാനം ചെയ്താലേ നിലനിൽക്കാൻ കഴിയുകയുള്ളു എന്നും ബിനു പപ്പു പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *