
ഞാൻ കുന്തി ദേവിയെ കുറിച്ച് പറഞ്ഞത് ഹണി റോസിന്റെ ആകാര വടിവ് കണ്ടിട്ടല്ല ! ബോബി ചെമ്മണ്ണൂർ
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടി ഹണി റോസ് പങ്കുവെച്ച കുറിപ്പാണ് സംസാര വിഷയം, ബോബി ചെമ്മണ്ണൂർ എന്ന് പേരെടുത്ത് പറയാതെയാണ് നടിയുടെ കുറിപ്പ് എങ്കിലും ഇതിനോടകം തന്നെ അദ്ദേഹം ഹണിയെ കുറിച്ച് മോശമായി സംസാരിക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയിൽ നിൽക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. ഒരു നെക്ലേസ് കഴുത്തിൽ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ.
മാലയുടെ പിൻവശം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നും, കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തിദേവിയെ ഓർമ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴി വെച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം വീണ്ടും മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് വീണ്ടും സംസാരിച്ചിരുന്നു.

ഞാൻ ആരെയും മോശമായി സംസാരിക്കുന്ന ആളല്ല എന്നും, കുന്തിദേവിയുടെ കഥ വായിച്ചാൽ നമുക്ക് അതിൽ അവരെ കുറിച്ചുള്ള വിവരണം കാണാം. അവരുമായി ബന്ധപ്പെട്ട കഥകളും കാണാം. ആ ഒരു തീം എടുത്തിട്ടാണ് ഇവിടെ ഹണി റോസിനെ കുന്തിദേവിയായി ചിത്രീകരിച്ചത്. പക്ഷെ പലരും ഹണി റോസിന് (കൈകൊണ്ട് ആംഗ്യം കാണിക്കുന്നു) പിൻഭാഗം കൂടുതലുള്ളതുകൊണ്ടാണ് അങ്ങനെ ഞാൻ വിളിച്ചതെന്ന് പറഞ്ഞു. പലരും പലതും പറഞ്ഞു. അങ്ങനെ പലതും എടുക്കാനുള്ള ഓപ്ഷനുണ്ട് ഞാൻ ഒരു ജെമിനിയാണ്. ഈ നക്ഷത്രക്കാർ ഡ്യൂയൽ ക്യാരക്ടറുള്ളവരായിരിക്കും. ഇന്നത്തെ മൂഡ് വേറെ നാളത്തെ മൂഡ് വേറെ എന്നിങ്ങനെയായിരിക്കും. ഓരോ ദിവസവും വ്യത്യസ്ത വ്യക്തിയായിരിക്കും. എപ്പോഴും രണ്ട് ഓപ്ഷനുണ്ടാകും
അതല്ലാതെ കുന്തിദേവിയെ വർണിക്കുന്നതും അവരുടെ കഥയുമായി ബന്ധപ്പെടുത്തിയും എടുക്കാം ഇതൊന്നുമല്ലാതെ ഞാൻ അവരുടെ ആകാരവടിവ് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞതെന്നും ചിന്തിക്കാം. ആവശ്യക്കാർക്ക് ആവശ്യമുള്ളതൊക്കെയുണ്ട്. ആരെയും വിഷമിപ്പിക്കരുത് എന്നത് മാത്രമെ ഉദ്ദേശമുള്ളു എന്നും അദ്ദേഹം പറഞ്ഞിരുന്നു.. ഹണി റോസ് ഇനി തനിക്കെതിരെ മോശമായി കമന്റ് ഇടുന്നവർ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ്.
Leave a Reply