25 വർഷമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ആളാണ്, ലൊക്കേഷനിൽ നിങ്ങൾ പറയുന്ന സമയത്ത് വരാതിരിക്കുകയോ നേരം വൈകി വരുകയോ ചെയ്‍തിട്ട് ഉണ്ടോ ! കുറിപ്പ് വൈറൽ !

മലയാള സിനിമ രംഗത്ത് വർഷങ്ങളായി തിളങ്ങി നിൽക്കുന്ന ആളാണ് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ 25 വർഷങ്ങളായി സിനിമയിൽ സജീവമായിരുന്ന ചാക്കോച്ചന്റെ കരിയറിൽ ആദ്യമായി ഒരു നെഗറ്റീവ് കമന്റ് കേൾക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്, പദ്‍മിനി’ എന്ന ചിത്രത്തിന്റെ പ്രമോഷന് പങ്കെടുത്തില്ലെന്ന് ആരോപണമുണ്ടായിരുന്നു. രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും ചാക്കോച്ചൻ സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ല എന്നാണ് നിര്‍മാതാവ് ആരോപിച്ചത്. അതുകൊണ്ട്  ‘പദ്‍മിനി’യുടെ പോസ്റ്ററുകളില്‍ ചാക്കോച്ചന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരുന്നുമില്ല.

ഇപ്പോഴിതാ ചാവേര്‍’ സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍ ചാക്കോച്ചൻ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ കണ്ടിരുന്നു, ഒരു നിർമ്മാതാവ് ഒരു താരത്തിനെ വെച്ച് സിനിമ ചെയ്യുന്നുണ്ടെങ്കിൽ അയാൾ അതിന് ആ താരത്തിന് എന്താണ് മൂല്യം (കച്ചവട സാധ്യത ) തീർച്ചയായും നോക്കുന്നത് ആയിരിക്കും. അതുതന്നെയാണ് നടന് പ്രതിഫലം കൊടുക്കുന്നതും. അല്ലാതെ ഇവർ പറഞ്ഞ തുക താരത്തിന് കൊടുത്തിട്ട് ഉണ്ടെങ്കിൽ അത് അവർക്ക് തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയായിരിക്കും.

നിങ്ങൾ ഇതിൽ  ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്, കഴിഞ്ഞ  25 വർഷമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു നടൻ ആണ് കുഞ്ചാക്കോ ബോബൻ. ഇദ്ദേഹം നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ വരുന്ന സമയത്ത്, ലൊക്കേഷനിൽ നിങ്ങൾ പറയുന്ന സമയത്ത് വരാതിരിക്കുകയോ നേരം വൈകി വരുകയോ ചെയ്‍തിട്ട് ഉണ്ടോ അത് കൂടി നിങ്ങൾ പറയണം, അതുപോലെ അദ്ദേഹത്തിന് എന്താണ് പറയാൻ ഉള്ളത് എന്ന് നിങ്ങൾ ആരെങ്കിലും ചോദിച്ചോ, ചോദിച്ചാലും അദ്ദേഹം വേറെ ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല.

ഒരു സിനിമയെ സംബന്ധിച്ച് താരങ്ങൾ കൃത്യ സമയത്ത് ഷൂട്ടിന് വരുന്നതാണ് ഏറ്റവും പ്രധാനം. ഞാൻ വർക്ക് ചെയ്‍ത ‘ചാവേർ’ സിനിമയിൽ കുഞ്ചാക്കോ ബോബൻ ആണ് നായകൻ (വേറെയും നായകന്മാർ ഉണ്ട് ). ‘ചാവേറെ’ന്ന ആ സിനിമയുടെ ചിത്രീകരണം 35 ദിവസത്തിൽ കൂടുതൽ രാത്രി ഫുൾ ഷൂട്ട് ഉണ്ടായിരുന്നു.  ഒരിക്കല്‍ ഒരു ദിവസം രാത്രി ഷൂട്ട് കഴിഞ്ഞത് 12,30 ആയിരുന്നു അതിന്റെ അടുത്ത ദിവസം സിനിമയിൽ ചിത്രീകരിക്കേണ്ട സീൻ നേരം വെളുക്കുന്ന സമയത്ത് എടുക്കേണ്ടത് ആയിരുന്നു. അത് അദ്ദേഹത്തിനോട് പറയാൻ ഞങ്ങൾക്ക് ഉള്ളിൽ ഒരു വിഷമം ഉണ്ടായിരുന്നു.

പക്ഷെ എന്നിട്ടും ഞാൻ പോയി ഈ കാര്യം പറഞ്ഞു. ഉടനെ എന്നോട് ചോദിച്ചു ആസാദ് ഭായ് എത്രെ മണിക്ക് ഞാൻ അവിടെ എത്തണം എന്ന് പറഞ്ഞാൽ മതി ഞാൻ എത്തിക്കോളാം എന്ന്. അന്ന് പുലർച്ചെ അദ്ദേഹം പറഞ്ഞത് പോലെ നാല് മണിക്ക് എത്തി. ആ സമയത്ത് ബാക്കി ഉള്ളവർ കുറച്ച് വൈകിയാണ് ലൊക്കേഷനിൽ എത്തിയത്. എന്നിട്ടും അദ്ദേഹം നമ്മളോട് അതിന്റെ ഒരു വിഷമം പോലും പറഞ്ഞില്ല, നീണ്ടു നിന്ന ഷൂട്ട്  ആ സീൻ കഴിയുന്നത് വരെ ഒന്ന് റെസ്റ്റ് എടുക്കാൻ കാരവനിൽ പോലും പോയില്ല. അതാണ് ചാക്കോച്ചൻ. പറയുന്ന സമയത്ത് സിനിമയുടെ ലൊക്കേഷനിൽ വരുന്ന നായകന്മാരുടെ പേര് ആലോചിക്കുമ്പോള്‍ ഉള്ളതിൽ ആദ്യം പറയുന്നത് കുഞ്ചാക്കോ ബോബൻ ആയിരിക്കും.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *