
അപ്പന്റെ മ,ര,ണ വാർത്ത പത്രത്തിൽ കൊടുക്കാനുള്ള പണം ഇല്ലായിരുന്നു ! ആ പ്രമുഖ നടനോട് കടം ചോദിച്ചപ്പോൾ
തന്റെ ആദ്യ സിനിമയിൽ കൂടി തന്നെ ഏവരുടെയും മനസ്സിൽ ഇടം നേടുകയും, കഴിഞ്ഞ 25 വർഷമായി മലയാള സിനിമ ലോകത്ത് തന്റെ സ്ഥാനം നേടിയെടുക്കുകയും ചെയ്ത ചാക്കോച്ചൻ എന്നും എപ്പോഴും ഏവരുടെയും പ്രിയങ്കരനാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന അദ്ദേഹം തുടക്കത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്തിട്ടുണ്ട്. പിതാവ് ബോബൻ കുഞ്ചാക്കോ ഒരു നിർമാതാവ് ആയിരുന്നു. അദ്ദേഹം തന്നെ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയരംഗത്തേക്കുള്ള നടന്റെ ചുവടുവെപ്പ്.
സിനിമ മേഖല താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല എന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിരുന്നു, കാരണം അച്ഛൻ ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നത് ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്. നിർമാതാവ് ആയിരുന്ന അപ്പൻ ഏറെ വിഷമതകൾ അനുഭവിക്കുന്നത് നേരിൽ കണ്ടാണ് വളർന്നത്. പലരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ സിനിമ ജീവിതം തുടങ്ങിയത്. അതുപോലെ തന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു സംഭവത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വക്കുകൾ ഇങ്ങനെ, സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കുന്ന ആളായിരുന്നു എന്റെ അപ്പൻ. നിര്‍മാതാവായ അദ്ദേഹം സിനിമയൊന്നും ഇല്ലാതിരുന്ന സമയത്ത് ചില ബിസിനസ് പരിപാടികള്‍ നടത്തിയിരുന്നു. പലർക്കും പണം കടം കൊടുക്കുന്നത് അദ്ദേഹത്തിന് ശീലമായിരുന്നു, അമ്മയുടെ കൈയിലെ വള വരെ ഊരി മറ്റുള്ളവർക്ക് കൊടുത്തിട്ടുണ്ട്. വലിയ മനസുള്ള ഒരാളായിരുന്നു. മാനുഷികമായി നോക്കിയാൽ അതൊരു പ്ലസ് പോയിന്റാണ്. അപ്പനില്‍ നിന്ന് അങ്ങനെയൊരു സ്വഭാവം എനിക്കും കിട്ടിയിട്ടുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു. എന്നാൽ ചില സമയത്ത് ആ സ്വഭാവം നമുക്ക് തന്നെ പാരയായി വരാറുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്റെ കുടുബം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് അപ്പൻ മ,രി,ക്കുന്നത്. അന്ന് ഞാൻ സിനിമയിൽ എങ്ങും ഒന്നുമല്ല. മനസ്സിൽ ഏറെ വിഷമം തോന്നുന്ന ഒരുകാര്യം, അപ്പന്റെ മരണ വാർത്ത അന്ന് പത്രത്തിൽ കൊടുക്കാൻ പോലും എന്റെ കയ്യിൽ പണം ഇല്ലായിരുന്നു. ആ അവസ്ഥയിൽ ഞാൻ മലയാളത്തിലെ ഒരു പ്രമുഖ നടനോട് പത്രത്തിൽ പാരസ്യം നൽകാനുള്ള വളരെ തുച്ഛമായ പണം കടം ചോദിച്ചു. പക്ഷെ അത് അദ്ദേഹം തന്നില്ല.
കടം ചോദിച്ച എന്നോട് അദ്ദേഹം ഇല്ലന്ന് പറഞ്ഞു,. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് ഞാൻ സിനിമയിൽ നിന്നും വിട്ടുനിന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിൽ സജീവമായ സമയത്ത് ഇതേ നടൻ എന്റെ അടുത്ത് പണം കടം ചോദിച്ചു വന്നിരുന്നു, അതും ഒരു വലിയ തുക. ഞാൻ ആ പണം കൊടുത്തു, അങ്ങനെയാണ് ഞാൻ അന്ന് അതിനോട് പകരം വീട്ടിയതെന്നും ചാക്കോച്ചൻ പറയുന്നു. ആ നടൻ ആരാണെന്ന് ഇനി ഞാൻ പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply