
ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന് കിട്ടിയ ആളാണ്, എന്നാലും അവനെ കൊഞ്ചിച്ച് വഷളാക്കാൻ ഉദ്ദേശിച്ചിട്ടില്ല ! ഞാൻ കഷ്ടപ്പെടുന്നത് എനിക്കും ഭാര്യക്കും വേണ്ടിയാണ് ! ചാക്കോച്ചൻ പറയുന്നു !
മലയാളികൾ എന്നും ഏറെ ഇഷ്ടപെടുന്ന നടന്മാരിൽ ഒരാളാണ് ചാക്കോച്ചൻ. അനിയത്തിപ്രാവ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കൂടി ഏവരുടെയും പ്രിയങ്കരനായി മാറിയ അദ്ദേഹം ഇന്നും മലയാള സിനിമയിലെ മുൻ നിര നായകൻ തന്നെയാണ്. അടുത്തിടെ ഇറങ്ങിയ നടന്റെ എല്ലാ സിനിമകളും ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തെ പോലെ തന്നെ മലയാളികൾ ഏറെ സ്നേഹിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അറിയിപ്പ്’ എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളാണ് ഇപ്പോൾ ചാക്കോച്ചൻ.
ചിത്രം തിയറ്റർ റിലീസായല്ല എത്തുന്നത് എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ നിരൂപ പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് ‘അറിയിപ്പ്’. നോയിഡയില്‍ ജീവിക്കുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. മഹേഷ് നാരായണന് തന്നെയാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് കുഞ്ചാക്കോബോബൻ പ്രൊഡക്ഷന്‍സും, ഉദയ സ്റ്റുഡിയോയും, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ്. പ്രധാന വേഷങ്ങളിൽ എത്തുന്നത് ചാക്കോച്ചനും ദിവ്യ പ്രഭയുമാണ്.ഇവരെ കൂടാതെ മറ്റുനിരവധി താരങ്ങളും ചിത്രങ്ങളിൽ അണിനിരക്കുന്നുണ്ട്.
മൂവി പ്രമോഷന്റെ ഭാഗമായി അദ്ദേഹം ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ കുടുംബത്തെ കുറിച്ചും പറയുന്നുണ്ട്. ആ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എല്ലാവർക്കും അറിയാമല്ലോ ഞങ്ങൾക്ക് വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ ആളാണ് ഇസഹാക്ക്. കൊറോണ കാലത്ത് നല്ല ഭേഷായി വീട്ടിലിരുന്ന് കുഞ്ഞിന്റെ വളർച്ച ആസ്വദിച്ച ഒരാളാണ് ഞാൻ. മറ്റുള്ളവരെക്കാൾ കുറച്ച് അധികം ആസ്വദിച്ചുവെന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ടതേയുള്ളു. കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നില്ലെന്ന് പറഞ്ഞ് എന്റെ ഭാര്യ കഴിഞ്ഞ ദിവസം എനിക്ക് വയറുനിറച്ച് തന്നതേയുള്ളു.

ഇപ്പോൾ ഞാൻ ടിനു പാപ്പച്ചന്റെ ചാവേർ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഒരുപാട് സമയം എടുത്ത് ചിത്രീകരിക്കേണ്ട സമയമാണ്, അത്കൊണ്ട് തന്നെ അതിന്റെ പുറകെയാണ് ഇപ്പോൾ മുഴുവൻ സമയവും. ഇനി കുറച്ച് എക്സ്ക്ലൂസീവ് ടൈം കുടുംബത്തിന് വേണ്ടി മാറ്റിവെക്കേണ്ട സമയമാണ്.’ ‘എല്ലാം ഞാൻ എഞ്ചോയ് ചെയ്യുന്നുണ്ട്. ആ വഴക്ക് പോലും ഒരു സ്നേഹം കൊണ്ടുള്ളതാണ്. മാത്രമല്ല മകന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അടുത്തിരുന്ന് ആസ്വദിക്കാൻ സാധിച്ച ഒരാൾ കൂടിയാണ് ഞാൻ. ഇല്ലാതിരുന്ന് കിട്ടിയ ആളാണ് മകൻ എന്നത്കൊണ്ട് അവനെ അങ്ങനെ കൊഞ്ചിച്ച് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല.
ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞ് ജീവിക്കണം എന്നാണ് ഞങ്ങളുടെ തീരുമാനം. അവന്റെ വളർച്ചക്കും വിദ്യാഭ്യാസത്തിനും വേണ്ടതെല്ലാം അച്ഛൻ എന്ന നിലയിൽ ഞാൻ ചെയ്ത് കൊടുക്കും. ശേഷം അവന്റെ ഭാവിക്ക് വേണ്ടത് അവൻ തന്നെ സമ്പാദിക്കണം. ഞാനിപ്പോൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതെല്ലാം എനിക്കും പ്രിയക്കും വേണ്ടിയുള്ളതാണ് എന്നും ചാക്കോച്ചൻ പറയുന്നു.. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കൈയ്യടിയാണ് ലഭിക്കുന്നത്.
Leave a Reply