
ഒടുവിൽ പ്രിയയോട് ഞാൻ ആ സത്യം തുറന്ന് പറഞ്ഞു ! ഇങ്ങനെ പോയാൽ ഞാൻ വഴിതെറ്റി പോകാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട് ! കുഞ്ചാക്കോ ബോബൻ തുറന്ന് പറയുന്നു !
അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറാൻ കഴിഞ്ഞ ഒരു നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നും അതെ ഇഷ്ടം അദ്ദേഹത്തോട് ഏവർക്കുമുണ്ട്. ഒരു സമയത്ത് ചോക്ലേറ്റ് ഹീറോ എന്ന പരിവേഷത്തിൽ നിന്ന് ഇന്ന് ഒരുപാട് അകലെയാണ് ചാക്കോച്ചൻ എന്ന അഭിനേതാവ്. ഒരു സമയത്ത് സിനിമയിൽ നിരന്തരമായി കടന്ന് വന്ന പരാജയം അദ്ദേഹത്തിന്റെ കരിയറിനെയും വ്യക്തി ജീവിതത്തെയും ബാധിച്ചിരുന്നു. എന്നാൽ അഞ്ചാംപാതിരാ എന്ന ചിത്രത്തിൽ കൂടി നഷ്ടപെട്ട തന്റെ കരിയർ ചാക്കോച്ചൻ തിരിച്ചുപിടിച്ചിരുന്നു.
ഇപ്പോൾ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളിലും വ്യത്യസ്തമായ ചാക്കോച്ചനെയാണ് കാണാൻ കഴിയുന്നത്. ചിത്രങ്ങൾ സൂപ്പർ ഹിറ്റാകുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു അനുഭവം പറയുകയാണ് ചാക്കോച്ചൻ. വാക്കുകൾ ഇങ്ങനെ, രാമന്റെ ഏദൻ തോട്ടം എന്ന ചിത്രം എന്നെ ഒരുപാട് സ്വാധീനിച്ചിരുന്നു. ഒരുപാട് ഇൻവോൾവ് ചെയ്ത ചിത്രം കൂടി ആയിരുന്നു അത്. ആ ചിത്രത്തിന് ശേഷം ആ രീതിയിലുള്ള കുറെ മെസേജുകൾ എനിക്ക് വന്നിരുന്നു. അങ്ങനെ മെസേജുകൾ കൂടിവന്നപ്പോൾ ഞാൻ പ്രിയയോട് തന്നെ തുറന്ന് പറഞ്ഞു എന്നെയൊന്ന് ശ്രദ്ധിച്ചോണേ… ഞാൻ ചിലപ്പോ വഴി തെറ്റി പോകാൻ സാധ്യതയുണ്ട്. പിന്നെ അൽപ്പം ബുദ്ധി കൂടി ഉള്ള ഭാര്യ ആയതുകൊണ്ട് തന്നെ താൻ വഴിതെറ്റി പോയില്ല എന്നും ഏറെ രസകരമായി ചാക്കോച്ചൻ പറയുന്നു.

മകനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മകന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അടുത്തിരുന്ന് ആസ്വദിക്കാൻ സാധിച്ച ഒരാൾ കൂടിയാണ് ഞാൻ. ഇല്ലാതിരുന്ന് കിട്ടിയ ആളാണ് മകൻ എന്നത്കൊണ്ട് അവനെ അങ്ങനെ കൊഞ്ചിച്ച് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞ് അവൻ വളരണം എന്നാണ് ഞങ്ങളുടെ തീരുമാനം. അവന്റെ വളർച്ചക്കും വിദ്യാഭ്യാസത്തിനും വേണ്ടതെല്ലാം അച്ഛൻ എന്ന നിലയിൽ ഞാൻ ചെയ്ത് കൊടുക്കും.
അതിനുശേഷം അവന്റെ ഭാവിക്ക് വേണ്ടത് അവൻ തന്നെ സമ്പാദിക്കണം. ഞാനിപ്പോൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതെല്ലാം എനിക്കും എന്റെ ഭാര്യക്കും വേണ്ടിയുള്ളതാണ് എന്നും ചാക്കോച്ചൻ പറയുന്നു. പ്രേക്ഷകർക്ക് എന്നോടുള്ള ഇഷ്ടം മോനോടും ആളുകൾ കാണിക്കാറുണ്ട്. മാത്രമല്ല അവൻ എനിക്ക് വർഷങ്ങൾക്ക് ശേഷമുണ്ടായ ഭാഗ്യമാണ്. അത് പലർക്കും മോട്ടിവേഷനാകുന്നുണ്ട് എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. ഒരു ഹോപ്പ് പല ദമ്പതികൾക്കും വന്നിട്ടുണ്ട്. എന്റെ സഹോദരിമാർക്ക് ആൺകുഞ്ഞുങ്ങളാണ്.’ ‘അതിനാൽ ഞാൻ കരുതി എനിക്ക് പെൺകുഞ്ഞായിരിക്കും ഉണ്ടാവുകയെന്ന്. അതിന്റെ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ദൈവം തന്ന ദാനമായതുകൊണ്ടാണ് ഇസഹാക്കെന്ന് അവന് പേരിട്ടത് എന്നും ചാക്കോച്ചൻ പറയുന്നു.
Leave a Reply