
നിങ്ങൾ പറയുന്നത് പച്ചക്കള്ളമാണ്, കണക്കുകൾ ഒന്നും ശെരിയല്ല ! ഓഫീസർ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയത് 30 കോടി !
ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളിൽ കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രം വളരെ വിജയകരമായി ഈ അഞ്ചാം ആഴ്ചയിലും പ്രദർശനം തുടരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ തീയറ്റർ കളക്ഷൻ റിപ്പോർട്ട് നിർമ്മാതാക്കളുടെ സംഘടന പുറത്തുവിട്ടിരുന്നു. അതിൽ തീയറ്ററിൽ വിജയിച്ച പടം കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി ആണെന്നായിരുന്നു കണക്കുകൾ പറയുന്നത്.
നിർമ്മാതാവ് പറയുന്ന പ്രകാരം 13 കോടി ബജറ്റിലൊരുങ്ങിയ പടം 11 കോടി വരെ നേടിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ ഈ റിപ്പോർട്ട് തള്ളുകയാളാണ് ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബൻ. 11 കോടിയല്ല അതിന്റെ ഇരട്ടിയോ അതിൽ കൂടുതലോ സിനിമ നേടിയെന്നാണ് കുഞ്ചാക്കോ പറയുന്നത്. മനോരമ ഓൺലൈനിനോടായിരുന്നു നടന്റെ പ്രതികരണം.
അദ്ദേഹം പറയുന്നതിങ്ങനെ, സിനിമയുടെ ബജറ്റ് 13 കോടിയല്ലെന്നും അതിനേക്കാൾ കൂടുലതലാണ്. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം ലഭിച്ച തുകയായിരിക്കും നിർമ്മാതാക്കളുടെ സംഘടന പുറത്തുവിട്ടത്. എന്നാൽ തന്നെ ആ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും നടൻ പറയുന്നു. സിനിമ 50 കോടി ക്ലബിൽ കയറിയെന്നത് മൊത്തം കളക്ഷനെ അടിസ്ഥാനപ്പെടുത്തിയാണ് പറയുന്നതെന്നും നടൻ വ്യക്തമാക്കി. കേരളത്തിൽ നിന്ന് മാത്രം ചിത്രത്തിന് ലഭിച്ചത് ഏകദേശം 30 കോടിയോളം രൂപയാണ്. കേരളത്തിന് പുറത്ത് നിന്നും നല്ല കളക്ഷൻ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കളക്ഷൻ മാത്രം 50 കോടിക്ക് മുകളിൽ വരും. കൂടാതെ ഒടിടി, സാറ്റലൈറ്റ്, ഓഡിയോ, ഡെബ്ബിങ്ങ് തുടങ്ങിയവയിലെല്ലാം മികച്ച വരുമാനവും വരും’, നടൻ വിശദീകരിച്ചു.

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവിശ്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു, പ്രതിഫലം വാങ്ങിക്കാതെ സിനിമയിൽ അഭിനയിക്കാൻ ഞാൻ ഒരുക്കമാണ്. തീയറ്ററുകളിൽ നിന്നും ലഭിക്കുന്ന വരുമാനം നിർമ്മാതാക്കൾ തന്നെ എടുത്തോട്ടെ. എന്നാൽ ഒടിടി, സാറ്റലൈറ്റ് തുടങ്ങിയവയിൽ നിന്നുള്ള വരുമാനം നിർമ്മാതാക്കൾ തനിക്ക് നൽകാൻ തയ്യാറാകുമോ, ഒടിടി, സാറ്റലൈറ്റ് ബിസിനസുകൾ നടക്കാത്തതിന് കാരണക്കാർ നിർമ്മാതാക്കൾ തന്നെയാണെന്നും നടൻ കുറ്റപ്പെടുത്തി.
അതുമാത്രമല്ല ഒടിടി പ്ലാറ്റ്ഫോമുകൾ മലയാള സിനിമ എടുക്കാത്തതിന് കാരണം ഈ നിർമ്മതാക്കൾ തന്നെയാണ്, വലിയ ബജറ്റ് പ്രഖ്യാപിച്ച് കുറഞ്ഞ ബജറ്റിൽ ചിത്രമെടുത്ത് ഡിജിറ്റൽ പാട്ണർമാരെ പറ്റിച്ചതാരെന്ന് നടൻ വിമർശിച്ചു. ഗസ്റ്റ് അപ്പിയറൻസ് മാത്രമുള്ള നടനെ വെച്ച് ആ പേര് പറഞ്ഞ് കച്ചവടം നടത്തിയും ക്വാളിറ്റിയില്ലാത്ത സിനിമകൾ ചെയ്തുമെല്ലാം പറ്റിപ്പിന് ശ്രമിച്ചത് കൊണ്ടാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പടങ്ങൾ വാങ്ങാൻ തയ്യാറാകാത്തതെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
Leave a Reply