‘പുള്ളിക്കാരത്തിയുടെ ഇപ്പോഴത്തെ പ്രാർഥന ഇനി ജനിക്കാൻ പോകുന്ന കുഞ്ഞ് പെൺകുട്ടി ആകണേ എന്നാണ്’ ! ആ ആഹ്രഹം ചാക്കോച്ചൻ തുറന്ന് പറയുന്നു !

മലയാള സിനിമ ലോകത്ത് ഒരു സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അഭിനയ ലോകത്ത് എത്തിയ ആളാണ് നടൻ കുഞ്ചാക്കോ ബോബൻ. ആദ്യ ചിത്രം അനിയത്തിപ്രാവിനു ശേഷം ഈ നിമിഷം വരെയും മലയാളി മനസ്സിൽ ആ സ്ഥാനം അങ്ങനെ തന്നെ നിലനിൽക്കുന്നു. ഇടക്ക് കുറച്ച് ഇടവേള വന്നിരുന്നു, അടുപ്പിച്ച് ചെയ്ത ചിത്രങ്ങൾ പരാജയമായിരുന്നു, അങ്ങനെ മാനസിമായി തകർന്ന നിമിഷത്തിലാണ് മല്ലുസിംഗ് എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തുന്നത്. ശേഷം പിന്നടങ്ങോട്ട് ഹിറ്റുകളുടെ ചാകരയായിരുന്നു ചാക്കോച്ചന്. ഇപ്പോഴും വിജയ ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയപെട്ടവരാണ് നടന്റെ കുടുംബവും, ഭാര്യ പ്രിയയും മകൻ ഇസഹാക്കും ആരാധകർ ഏറേറ്റുള്ള താരങ്ങളാണ്. ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഇസഹാക്ക് എന്ന മകൻ ജനിക്കുന്നത്. ഇന്ന് ചാക്കോച്ചനെക്കാളും ആരാധകർ കൂടുതൽ മകൻ ഇസകുട്ടനാണ്. അച്ഛനൊപ്പം ആദ്യമായ് ഫിലിം ക്യാമറയ്ക്ക് മുമ്പിൽ എത്തിയപ്പോൾ നിറഞ്ഞ കൈയ്യടിയാണ് താരപുത്രൻ നേടിയെടുത്തത്. അപ്പന്‍റെ 100 ഇരട്ടി ഫാൻസ്‌ ഉണ്ട് ചെക്കന് എന്നുള്ള കമന്റുകളും ഏറെ വൈറലായിരുന്നു.

എന്നാൽ ഇപ്പോൾ ചാക്കോച്ചന്റെ മകൻ ജനിച്ച ശേഷം നടൻ നൽകിയ ഒരു അഭിമുഖത്തിന്റെ വിഡിയോയാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഇസഹാക്ക് എന്ന പേര് മകന് നൽകിയതിനെ കുറിച്ചാണ് നടൻ പറഞ്ഞ് തുടങ്ങുന്നത്. സത്യത്തിൽ മകന്റെ പേര് തങ്ങളുടെ മനസ്സിൽ എവിടെയും ഇല്ലായിരുന്നു. കാരണം തങ്ങൾ പ്രതീക്ഷിച്ചത് ഒരു പെൺകുഞ്ഞിനെയാണ് എന്നും ചാക്കോച്ചൻ പറയുന്നു. ഞങ്ങൾക്ക് ജനിക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞ് ആകുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു.

അതുകൊണ്ടു തന്നെ ഞങ്ങൾ മകൾക്കായി സാറ എന്ന പേരും കണ്ടെത്തി വച്ചിരുന്നു. അതേ പ്രതീക്ഷയിൽ കാര്യങ്ങൾ മുൻപോട്ട് പോകുമ്പോഴാണ് മോന്റെ ജനനം. അങ്ങനെ മോന് പേര് തിരഞ്ഞപ്പോൾ പ്രിയ കണ്ടെത്തിയ പേരാണ് ഇസഹാക്ക്. ആ പേരിനു കാരണം ബൈബിളിൽ എബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവർ ഇട്ട പേരാണ് ഇസഹാക്ക്. സാറാ എന്ന പേര് ഇപ്പോഴും ഞങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു.  അതിനു വേണ്ടിയൊരു ശ്രമം ഇനിയുണ്ടാകുമോ എന്ന ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി. ‘പ്രിയയുടെ അപ്പന്റെ അമ്മ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. കൊച്ചുമകൾക്ക് ഒരു കുഞ്ഞുണ്ടാകണം എന്നായിരുന്നു മുത്തശ്ശിയുടെ ഏറ്റവും വലിയ പ്രാർത്ഥന അത് നടന്നു’. ഇനി ആ മുത്തശ്ശിയുടെ അടുത്ത പ്രാർത്ഥന ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടാകണേ എന്നാണ്. സർവേശ്വരൻ അനുഗ്രഹിച്ച് അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്,’എന്നാണ് ചാക്കോച്ചൻ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *