‘ആ നായക കഥാപാത്രം ഞാൻ തന്നെയാണ്’ ! ആ സിനിമയിൽ പറയുന്നത് എന്റെ ജീവിതമാണ് ! പ്രണയം ഒഴികെ ! ചാക്കോച്ചൻ തുറന്ന് പറയുന്നു !

മലയാളികളുടെ ഇഷ്ട നായകനാണ് കുഞ്ചയ്ക്കോ ബോബൻ, റൊമാന്റിക് ഹീറോ എന്ന ലേബലിൽ നിന്നും ഇന്ന് കരുത്തുറ്റ കഥാപത്രങ്ങൾ അനായാസം കൈകാര്യം ചയ്യുന്ന ലെവലിൽ എത്തിയിരിക്കുകയാണ്. 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കൂടി മലയാളി മനസ്സിൽ ചേക്കേറിയ ചാക്കോച്ചൻ ഇടക്ക് തന്റെ സിനിമ ജീവിതത്തിൽ  തുടർച്ചായി നിരവധി പരാചയങ്ങളും നേരിടേണ്ടിവന്നിരുന്നു.

അത്തരത്തിൽ തുടർച്ചയായ പരാജയങ്ങൾ അടുപ്പിച്ചുണ്ടായ പരാചയങ്ങൾ കാരണം താൻ  ഡിപ്രെഷനിലേക്ക് വീണുപോകുന്ന സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നു എന്നും അതിൽ നിന്നും  അഞ്ചാം പാതിര എന്ന ചിത്രമാണ് പുതു  ജീവൻ നൽകിയതെന്നും താരം പറയുന്നു. ഇപ്പോൾ നിരവധി ഹിറ്റ് സിനിമളുടെ ഭാഗമാകാൻ നടന് സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ  താൻ ചെയ്ത സിനിമകളിൽ ഒരു സിനിമ അതിൽ പ്രണയം ഒഴികെ ബാക്കി കാണിച്ചതെല്ലാം തന്റെ ജീവിതമാണെന്നും തുറന്ന് പറയുകയാണ് ചാക്കോച്ചൻ.

ഒരു സമയത്ത് യുവ മനസുകളിൽ കയറിക്കൂടിയ ചിത്രം, ലോഹിതദാസ് സംവിധാനം ചെയ്ത മീരാജാസ്മിൻ നായികയായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം കസ്തൂരിമാനാണ് ആ ചിത്രം. അതിൽ പറയുന്നത് പ്രണയം ഒഴികെ ബാക്കിയെല്ലാം തനറെ ജീവിതമാണ് എന്ന് പറയുകയാണ് ചാക്കോച്ചൻ. താൻ ഒരു സിനിമ പാരമ്പര്യമുള്ള തറവാട്ടിലാണ് ജനിച്ചത്. ഉദയയുടെ സിനിമാ പാരമ്പര്യം ഉണ്ടായിരുന്ന താരത്തിന് സിനിമയുടെ ലാഭ നഷ്ട കണക്കുകൾ ഒരു നിർമ്മാതാവിനെ പോലെ അളന്ന് മുറിച്ചു അറിയാമായിരുന്നു.  ഒരു തുടക്കക്കാരൻ എന്നതിലുപരി വളരെ മികച്ച പ്രകടനമാണ് ആ ചിത്രത്തിൽ താരം കാഴ്ചവച്ചിരുന്നത്

ചെറുപ്പം മുതൽ  ഞാൻ കണ്ടതും കേട്ടതും അറിഞ്ഞതും സിനിമ തന്നെയായിരുന്നു, എങ്കിലും  ഒരിക്കലും സിനിമയിൽ വരണമെന്നോ, നടനാകണമെന്നോ തോന്നിയിരുന്നില്ല അതിനു  കാരണം ഉദയ എന്ന ബാനറിന്റെ സാമ്പത്തിക തകർച്ചയായിരുന്നു, ആ തകർച്ചയിൽ കുടുംബം ഒരുപാട് വേദനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. കസ്തൂരിമാൻ ചിത്രം ചെയ്തപ്പോൾ അതിലെ നായക കഥാപാത്രം ഞാൻ തന്നെയാണ്, അത് എന്റെ ജീവിതമാണ് എന്ന് തോന്നിപ്പിച്ചിരുന്നു.

അതിലെ നായകനെപോലെ കൗമാരകാലം എനിക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. , സാജൻ ജോസഫ് ആലുക്കയെ പോലെ വീട്ടിൽ സാമ്ബത്തിക പ്രതിസന്ധിയുടെ ചുറ്റുപാടിൽ നിന്ന് വളർന്നു വന്ന ഒരു ചെറുപ്പക്കാരനായിരുന്നു  ഒരു സമയത്ത് താനെന്നും ചാക്കോച്ചൻ തുറന്ന് പറയുന്നു… കൂടാതെ കസ്തൂരിമാനിലെ ആ ഇമോഷണൽ സീനൊക്കെ എനിക്ക് അത്രയ്ക്ക് ഉൾക്കൊണ്ട് ഭംഗിയായി ചെയ്യാനായതും അതുകൊണ്ട് മാത്രമാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *