
ഞാൻ പറഞ്ഞാൽ അനുസരിക്കുന്ന മകനല്ല ഇപ്പോൾ വിജയ് ! ഇപ്പോൾ ആ കാര്യങ്ങൾ തീരുമാനിക്കുന്നത് സംഗീതയാണ് ! മരുമകളെ കുറിച്ച് എസ് എ ചന്ദ്രശേഖര്‍ !
ലോകം മുഴുവൻ ആരാധകനുള്ള താരമാണ് നടൻ വിജയ്. തമിഴിലെ ഇളയ ദളപതി എന്ന പേരിൽ അദ്ദേഹം ഇന്നും സൂപ്പർ സ്റ്റാറായി നിലകൊള്ളുന്നു, വിജയ് പോലെത്തന്നെ വളരെ പ്രശസ്തനായ ആളാണ് അദ്ദേഹത്തിന്റെ പിതാവ് എസ് എ ചന്ദ്രശേഖറും. ഇന്നത്തെ തമുറക്ക് അദ്ദേഹത്തെ ആ പേരിലാണ് അറിയാവുന്നത് എങ്കിലും ഒരു സമയത്ത് അദ്ദേഹം വളരെ പ്രശസ്തനായ നടനും നിര്‍മാതാവും സംവിധായകനും ഒക്കെയായിരുന്നു. അഭിനയിക്കണം എന്ന ആഗ്രഹം വിജയ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായി മകന് വേണ്ടി സിനിമകള്‍ എടുത്ത സംവിധായകനും നിര്‍മാതാവും ആണ് അദ്ദേഹം. പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ചന്ദ്രശേഖര്‍ ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ്.
പലപ്പോഴും മകൻ എന്ന് നോക്കാതെ തന്നെ അദ്ദേഹം വിജയ്ക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. രാഷ്ട്രീയ പരമായി ഇരുവരും അത്ര യോജിപ്പിൽ ആയിരുന്നില്ല എന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴതാ അദ്ദേഹം നൽകിയ പുതിയ ഒരു അഭിമുഖത്തിൽ മകനെയും കുടുംബത്തെയും കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഇന്ത്യഗ്ലിഡ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ വിജയ് യെ കുറിച്ചും ഭാര്യ സംഗീതയെ കുറിച്ചും തന്റെ സിനിമാ പ്രേമത്തെ കുറിച്ചും എല്ലാം ചന്ദ്രശേഖര്‍ പറഞ്ഞത്.

ആ വാക്കുകൾ ഇങ്ങനെ, മകനുമായുള്ള പിണക്കാതെ കുറിച്ച് അവതാര വനിതാ വിജയകുമാർ എത്ര ആവർത്തിച്ച് ചോദിച്ചിട്ടും അദ്ദേഹം ഒന്നും തുറന്ന് പറയാൻ തയ്യാറായിരുന്നില്ല. എങ്ങിനെയൊക്കെയായാലും വിജയ് എന്റെ മകനാണ്, അവനെ വിട്ട് കൊടുത്ത് ഞാന്‍ ഒരിക്കലും സംസാരിക്കില്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. നിങ്ങള്‍ക്ക് ആണ് ഇപ്പോഴും വിജയ് ഇളയദളപതി. എന്നെ സംബന്ധിച്ച് അവന് ഇപ്പോഴും എനിക്ക് അഞ്ച് ആറ് വയസ്സ് പ്രായമുള്ള മകനാണ്. പണ്ട് പഠിക്കാത്തതിന് സ്കെയില്‍ വച്ച് തുടയില്‍ അടിച്ച് പഠിപ്പിച്ചത് പോലെ ഇന്നും പറഞ്ഞാല്‍ അനുസരിക്കുന്ന മകനാണ് എന്ന എന്റെ ചിന്ത തെറ്റായിപ്പോയി. ആ സമയമൊക്കെ കഴിഞ്ഞു. അവിടെ നിന്നും അവൻ എന്നിൽ ഒരുപാട് അകന്നു എന്നും അദ്ദേഹം പറയുന്നു.
വിജയ് യുടെ മക്കൾ സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ, അതിനു തീരുമാനം എടുക്കേണ്ടത് സംഗീതയാണ്. സംഗീതയുടെ ലോകം മക്കളാണ്. അവരുടെ ചെറിയ ചെറിയ ചലനങ്ങള്‍ പോലും അവള് സസൂഷ്മം നിരീക്ഷിക്കും. അവരെ കഴിഞ്ഞിട്ടേ സംഗീതയ്ക്ക് മറ്റൊരു ലോകം ഉള്ളൂ. മക്കള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ വന്ന് എന്തെങ്കിലും കഴിക്കാൻ കൊടുത്താലും അവർ അപ്പോൾ അമ്മയെ നോക്കും. അത്രയധികം സ്ട്രിക്ട് ആയിട്ടാണ് സംഗീത വളര്‍ത്തിയത്. അവര്‍ രണ്ട് പേരും അഭിനയത്തിലേക്ക് വരണം എങ്കിലും അത് സംഗീത തന്നെ തീരുമാനിക്കണം. മക്കളുടെ പഠന കാര്യത്തില്‍ എല്ലാം വളരെ അധികം കണിശക്കാരിയാണ് സംഗീത എന്നും വിജയ് യുടെ അച്ഛൻ പറയുന്നു.
Leave a Reply