ഇഡിയെ ഭയമില്ല ! മോദി സർക്കാരിനെതിരെ അഞ്ഞടിച്ച് വിജയ് ! പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കും ! ഇത് നടപ്പാകില്ല ! വിജയ് !

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ സ്റ്റാർ ഇളയ ദളപതി വിജയ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്ന തന്റെ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് അദ്ദേഹം പൊതുവിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്. സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു.

തന്റെ പ്രതികരണം അദ്ദേഹം   എക്സില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്, ‘പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കും. തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണം. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുത്’ എന്നും വിജയ് കുറിച്ചു.

അതുപോലെ തന്നെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തെ ഭിന്നിപ്പിക്കാനും വര്‍ഗീയ ധ്രുവീകരണം നടത്താനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച്‌ വിജയ്ക്ക് പുറമേ, മറ്റ് പ്രതിപക്ഷ നേതാക്കളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുറന്നടിച്ചിരുന്നു. ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയാണ് സി എ എ എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചത്. ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ആദ്യമായിട്ടാണ് വിജയ് തന്റെ തുറന്ന ഒരു അഭിപ്രായം പങ്കുവെക്കുന്നത്, നേരത്തെ തന്നെ മോദി സർക്കരമായി വിജയ് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. വിജയ് തന്റെ ചില സിനിമകളിൽ കൂടി ആ വിയോജിപ്പ് തുറന്ന് പറയുകയും ശേഷം വിജയ്‌യുടെ ഓഫീസിലും വീട്ടിലും ഇ ഡി റെയ്‌ഡ്‌ നടക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് കേന്ദ്രസർക്കാരിനെതിരെ വിജയ് രംഗത്ത് വരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *